20/03/2020

വൈറസ്.......

വൈറസ്.....

എല്ലാവിടത്തും തട്ടും മുട്ടും... പാത്രങ്ങൾ, കൈലുകൾ. തവകൾ, പാനുകൾ.... വൈറസിനു ..... ഭ്രാന്തായി ആരുടെ നെഞ്ചത്ത് കയറും....
ഇതിനു പുറമേയാണ് പാഞ് അടുക്കുന്ന സ്പ്രേയും..... സോപ്പും വെള്ളവും......
വല്ല മുക്കിലും കയറി ഒളിക്കാം എന്നു കരുതിയാൽ ജനം മുഴുവൻ വായും മൂക്കും കെട്ടി ട്ടപ്പോ എന്ന ഒറ്റ നിൽപ്പ്.....

വിമാനത്തിൽ കയറി നാടു വിടാം എന്നു കരുതിയാൽ വിമാനം നഹീ നഹീ.....
.
മനനോന്ത് രണ്ട് സ്മാൾ അടിക്കാം എന്നു കരുതിയാണ് കൊറോണ ബാറിലേക്ക് വണ്ടി കയറിയത്..... അടിപൊളി എന്തൊരു അച്ചടക്കം... എല്ലാവരും വരിവരിയായി.... തട്ടില്ല .... മുട്ടില്ല.... കുടിച്ച കോപ്പകളും ,കപ്പുകളും നിറയുന്നു ഒഴിക്കുന്നു, പരസ്പരം  കൈമാറുന്നു,  മോന്തുന്നു .... നക്കുന്നു.... മാസ്ക്ക് ഇട്ടവർ പോലും മാസ്ക്ക് ഊരി വലിച്ച് എറിയുന്നു കൊറോണയേ തന്തക്ക് വിളിക്കുന്നു ചിലർ തള്ളക് വിളിക്കുന്നു.......

നേരത്തേ ഉണ്ടായിരുന്ന നിശബ്ദത എവിടെയോ പോയ് മറഞ്ഞിരിക്കുന്നു.....

തന്നെ തള്ളക്കും തന്തക്കും വിളിക്കാൻ ഇവർ അത്രക്കായോ? ജാതി വ്യവസ്ഥപ്രകാരം തന്നെക്കാൾ താഴ്ന്നവർ.:....ഹും!

വൈറസിനും ഫിറ്റായി വേച്ച് വേച്ച് അത് തന്തക്കും തള്ളക്കും വിളിക്കുന്നവരുടെ ഇടയിൽ പെട്ടു..... പോർവിളി ശക്തമായി...... തൊട്ട് അശുദ്ധമായി ഉച്ചനീത്വം നഷ്ടമായ വൈറസ് അവരിൽ ഒരാളായി.....

മുദ്രവാക്യം വിളി ശക്തമായി..... വൈറസ് ചൊല്ലി കൊടുത്തു അനുയായികൾ ഏറ്റ് പാടി......
അണികൾ മെല്ലെ കിതക്കാൻ തുടങ്ങി..... ചിലർ തുമ്മാനും.......
തുമ്മിയവരെയും കിതച്ചവരെയും പിന്നിലോട്ട് തള്ളി പുതിയ പുതിയ അംഗങ്ങൾ  നിലവിൽ വന്നു........

ചിലർ പാത്രങ്ങൾ എടുത്ത് മുട്ടാൻ തുടങ്ങി.......

സ്റ്റോപ്പ് ..... വൈറസ് അലറി......
 മുട്ടരുത്...... സുരപാനികളെ  വിഡി കുശുമാണ്ഡങ്ങൾ എന്നുകൂടി വിളിപ്പിക്കരുത്!

മുട്ട് നിലച്ചങ്കിലും ആരവം കൂടി വന്നു........
ഒപ്പം  കിതപ്പും.......

No comments:

Post a Comment