ബാവു മാപ്ല.....
നേരം വെളുക്കുന്നതേയുള്ളു.... കടകളുടെ ഷട്ടർ ഉയർത്തുന്ന ഘോര ശബ്ദം! ആദ്യമൊക്കെ ഈ മുരൾച്ച അലോസരപെടുത്തിയിരുന്നു.... ഇപ്പോൾ അത് ശീലമായി....... തൻ്റെ കടക്ക് ഘോര ശബ്ദമില്ല കൃത്യമായി ഗ്രീസ് ഇടും മെയ്ൻ്റെ നൻസ് അഛനു നിർബന്ധമായിരുന്നു.....
ഗൾഫ് മതിയാക്കി നാട്ടിൽ സെറ്റിലാവാൻ തീരുമാനിച്ചപ്പോഴും അഛൻ്റെ നിർദ്ദേശമാണ് സ്വീകരിച്ചത്.....
' ഷൺമുഖാ! നീ ഇനി പോണ്യല്യാ എന്നു കേട്ടു?
അതേ അഛാ....
നല്ലത്..... പത്ത് അൻപത് വയസായില്ലേ.... ഇനി നാട്ടിൽ കൂടല് തന്നെ ശരി.... ഒന്നിലേല്ലും ശേഷക്രിയക്ക് കമ്പി അടിക്കേണ്ടല്ലൊ?
അഛൻ്റെ ഗദ്ഗദം....
എങ്ങനെയാ കുട്ടാ മുന്നോട്ട്ള്ള പ്രയാണം?
അഛൻ്റെ വിളി അങ്ങനെയാണ്, ചിലപ്പോൾ കുട്ടാ എന്നു വിളിക്കും , അല്ലങ്കിൽ അപ്പുവെന്നു അപൂർവ്വമായേ ഷൺമുഖായെന്നു വിളിക്കുന്നത് കേട്ടിട്ടുള്ളു!
ഷോപ്പ് തുടങ്ങണം അഛാ!
എന്ത് ഷോപ്പ്?
നിശ്ചയിച്ചീല.....
ഒരു നിമിഷം അഛൻ നിശബ്ദനായി....
പിന്നെ പതിഞ ശബ്ദത്തിൽ പറഞ്ഞു....
എന്തിനാ ഇനി പുതിയ ഒന്നു.... നമ്മുടെ കടയിൽ വന്നീരുന്നുടെ? എനിക്കാണങ്കിൽ പ്രായം ഒത്തിരിയായി..... ഇനി എത്ര കാലം ഇങ്ങനെ?
അങ്ങനെയാണ് തുടക്കം അരിയടെ ,ഗോതമ്പിൻ്റെയും, തവിടിൻ്റെയും ഇടയിലുള്ള ജീവിതം.......
പലചരക്ക് കടയിലേ ജീവിതം ആദ്യമൊക്കെ അസ്വസ്തത ഉണ്ടാക്കുമായിരുന്നു.....
അപ്പോഴെക്കെ അഛൻ പറയും.....
'ഇത് ജീവിതത്തിൻ്റെ ഗന്ധമാ..... പച്ച മനുഷ്യരുടെ ഗന്ധം..... വിയർക്കുന്നവൻ്റയും വേദനിക്കുന്നവൻ്റെയും ഗന്ധം.....
സാധനങ്ങൾ വാങ്ങുന്നതിനും അഛനു ശീലങ്ങൾ ഉണ്ടായിരുന്നു.....
ചിലരിൽ നിന്നു സാധനം എടുക്കുമ്പോൾ താൻ പറയും....
അഛാ ഇവരിൽ ഒരു രൂപ കിലോക്ക് കൂടുതലാ!
നമുക്ക് വേറേ ടീമിനേ നോക്കാം.....
ബില്ല് നോക്കി അച്ചൻ ഒരു നിമിഷം ചിന്താ നിഗ്മനായിരിക്കും......
വേറേ ആരിൽ നിന്നും വാങ്ങേണ്ട..... പറഞ് നോക്കാം..... പത്ത് ഇരുപത് വർഷമായിട്ടുള്ള സപ്പ്ളേയല്ലെ.....
തൻ്റെ ഇഷ്ടകേട് പറഞ്ഞില്ലങ്കിലും അഛൻ മുഖത്ത് നിന്നു വായിച്ച്ടുക്കും എന്നിട്ട് പറയും....
ഉണ്ണീ കച്ചോടമെന്നു പറഞ്ഞാൽ ലാഭം മാത്രമല്യ...
സത്യം എന്നു കൂടി അത്ഥം ഉണ്ട്.....
അഛൻ്റെ അത്തരം ശീലങ്ങളും സ്വഭാവങ്ങളും അറിയാതെ തന്നെ പിന്തുടുന്നുണ്ടോ?
അതായിരിക്കുമോ ഏഴുമണിക്ക് കട തുറക്കണമെന്ന ശീലം...... പണിക്കാർ വന്നു തുടങ്ങുന്നതേയുള്ളു......
ചോറ് ഉണ്ണാൻ തുടങ്ങുമ്പോൾ അഛൻ ചോദിക്കും
ബാവുമാപ്ല മീൻ കൊണ്ട് വന്നില്ലേ ഇന്നു?
ഇല്ല എന്നു പറഞ്ഞാൽ അഛൻ്റെ മുഖം വാടും...
കറിക്ക് ഒരു സ്വാദില്ല...... മീൻ കൊള്ളില്ല
അമ്മ പെട്ടന്നു കെറുവിക്കും.... രുചിയില്ല എന്നു പറഞ്ഞത് അമ്മിച്ചിക്ക് പിടിച്ചില്ലന്നു കട്ടായം!
അഛൻ പെട്ടന്നു പ്ലേറ്റ് മാറ്റും....
കറിക്ക് നല്ല സ്വാദ് മീൻ കൊള്ളില്ല!
ഹും.... പിടക്കണ മീൻ കൊള്ളില്ലത്രെ!
ബാവുമാപ്ല കൊണ്ട് വരുന്നതേ പിടിക്കു!
അഛൻ എഴുനേറ്റ് സ്ഥലം കാലിയാക്കും.... ഒരു ശണ്ഠ ഒഴിവാക്കാൻ അതത്രെ നല്ലത്.....
എന്നു മുതലാണ് ബാവുമാപ്ല മീൻ കൊണ്ട് വരാൻ തുടങ്ങിയത്?
അമ്മച്ചിക്ക് അറിയില്ല!
ഞാൻ വന്ന കാലം മുതലേ ഉണ്ട് എന്നാണ് അമ്മിച്ചി പറയ്യ!
മേനനേ.... ഗെയ്റ്റിൽ ബാവുമാപ്ലയുടെ ശബ്ദം....
നാരയണൻ മേനനേ!
രണ്ടാമത്തേ വിളി അങ്ങനെയാണ്..
അഛൻ കോപം നടിച്ച് ഇറങ്ങിവരും....
എടോ മാപ്ലേ നിങ്ങളോട് എത്ര തവണ പറഞതാ ഞാൻ മേനോൻ അല്ലന്നു....
അസ്സല്ല് ഈഴവനാ.... തറവാട്ടിൽ പിറന്ന ഈഴവൻ....
അഛനു അസ്തിത്വം നഷ്ടപെട്ട പ്രതിക്ഷേധം!
അയിനു ഇങ്ങള് എന്തിനു ചുടാവുന്നു മേനനേ.... ഞമ്മ ഇങ്ങളെ തെറിയങ്ങാൻ വിളിച്ച!?
ഇങ്ങക്ക് ഞമ്മൾ മേനൻ തന്നെ..... കുടുബത്ത് പിറന്ന മേനനൻ!
പുഴയുടെ അപ്പുറത്താണ് ബാവുമാപ്ലയുടെ വീട്, നേരം പുലരുന്നതിനു മുമ്പ് മാപ്ലയുടെ കൂവൽ കേൾക്കാം.... തോളിൽ കാവു കുട്ടയിൽ മീനുമായി .....
പിടക്കണ മീനേ..... പിടക്കണ മിനേ....
ഷർട്ട് ഇട്ടിട്ടില്ല, ഒരു തലേകെട്ടും പാളതൊപ്പിയും വെയില് കൊണ്ട് വെളുത്ത ശരീരം ചുവപ്പ് രാശി കലർന്നിരിക്കുന്നു! രണ്ട് തോളിലും കാവ് കൊട്ട വെച്ച തഴമ്പ്.... പച്ച ബെൽട്ടും, ഒരു മടക്ക് കത്തിയും!
ആരങ്കിലും മുറിക്കാൻ പറ്റിണില്ല എന്നു പറഞ്ഞിരിക്കട്ടെ ,അപ്പൊ ഉയരും മടക്ക് കത്തി, രണ്ട് മൂന്നു മിനിറ്റിൽ മീൻ റെഡി
അഛൻ ചോദിക്കും ഇതിൽ ആരാടോ പിടക്കുന്നത്? മിനാണോ? മാപ്ലയാണോ?
ഒരു ചിരിയാണ് ഉത്തരം
'ഹെൻ്റെ മേനനേ ഇങ്ങളുടെ ഒരു കാര്യം!'
കുറേ മീൻ അഛനു വാരി ഇട്ട് കൊടുക്കും, അതിനു വിലയൊന്നും പറയില്ല.... അഛൻ കൊടുക്കുന്നത് വേടിക്കും... ചിലപ്പോൾ അഛൻ പറയുന്നത് കേൾക്കാം... ഇത് കൂടുതൽ ഉണ്ടല്ലൊ!
ഇരിക്കട്ടെ മേനനേ.... മേനൻ്റെ കച്ചവടം, ലാഭ കച്ചവടം അല്ല ബർക്കത്തിൻ്റെ കച്ചവടമാണ്!
മീൻവേടിക്കാൻ ചുറ്റും കൂടിയവരോടായി ചിലപ്പോൾ പറയും
'മേനനു കൊടുത്തിട്ട് തരാം'
ഞങ്ങൾ എന്താ കാശല്ലെ തരുന്നത്?
പെങ്ങളെ ഇത് ബർക്കത്തിൻ്റെ കച്ചവടമാണ്, മേനൻ്റ കൈനീട്ടം കിട്ടിയാൽ എനിക്ക് അധികം അലയേണ്ട!
ഒരിക്കൽ പാതിരയായിട്ടുണ്ടാവും വാതിലിൽ തട്ട് കേട്ടാണ് ഉണർന്നത്
നേരം പാതിരയായി മേനനേ.... മീൻ വീറ്റ് തീർന്നില്ല ഓടിയോടി സമയം പോയത് അറിഞ്ഞില്ല! കടത്ത് വഞ്ചി പോയി.....ഞാൻ ഈ ഉമ്മറത്തൊന്നു തല ചായിച്ചോട്ടെ.....
ഓടി തളർന്ന ശരീരം, മീൻ ചിതമ്പൽ ശരീരത്ത് ഒടിപ്പിടിച്ച് രിക്കുന്നു.... ഉളുമ്പ് നാറ്റം മെല്ലെ മുക്കിലേക്ക് അടിച്ച് കയറാൻ തുടങ്ങിയിരിക്കുന്നു......
കുളിക്കേണ്ടേ?
ഹും ! ആ കണ്ണുകളിൽ തിളക്കം
അഛൻ തന്നെയാണ് കിണറിൽ നിന്നു വെള്ളം കോരികൊടുത്തത്......
കുളികഴിഞ് അയാൾ നാലായി മടക്കിയ കാർ ബോർഡ് എടുത്തു, മുഷിഞ് പാലപ്പം പോലത്തേ തൊപ്പി!
നമസ്കരിക്കണോ?
'മേനോനു വിമ്മിഷ്ടം വല്ലതും?'
ഹ...ഹ അഛൻ ചിരിച്ചു ചുമരിലേക്ക് കൈ ചൂണ്ടി......
ചുമരിൽ ഗുരുദേവൻ്റെ പടം!
തത്വമസി...... അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ് ബ്രഹ്മം തന്നെ ചുമരിൽ നോക്കി അയാൾ പിറുപിറുത്തു!
അയാൾ വരാന്തയിൽ നമസ്കരിച്ചു, കൈ നീട്ടി പ്രാത്ഥിച്ചു......
അഛൻ അയാളുടെ പ്രാത്ഥന സാകുതം വീക്ഷിച്ചു.
എന്താണ് മാപ്ലേ പടച്ചവനോട് പറഞ്ഞത്?
ബാവു മാപ്ല സംതൃപ്തിയോടെ ചിരിച്ചു....
'മേനനേ ഇങ്ങള് കേട്ടില്ലേ അള്ളാഹുവിൻ്റെ ഖജാനയിലാണ് അനന്തമായ സമയമെന്നു!
ഞാൻ ആ സമയത്തിനു വേണ്ടിയാണ് പ്രാത്ഥിച്ചത്! എൻ്റെ മക്കൾ വെള്ളം തോരുന്നത് വരെയെങ്കിലും സമയവും ആഫിയത്തും നീട്ടി തരണമെന്നു!
പിന്നീട് അതൊരു പതിവായി, കടത്ത് വഞ്ചിക്കാരൻ പോയാലും പോയില്ലങ്കിലും ബാവുമാപ്ല വീട്ടിൽ വരും, കിണറ്റിൻ കരയിൽ പോയി കുളിക്കും, വരാന്തയിൽ കിടക്കും.....
പലഹാര പൊതിയിൽ അയാളുടെ മക്കൾക്ക് എന്ന പോലേ തനിക്കും ഒരു പങ്ക് ഉണ്ടാവും!
അപ്പുമേനൻ കുഞ്ഞ് ഉറങ്ങിയ!
എടോ മാപ്ലേ ,അവനേയും നിങ്ങൾ മേനോൻ ആക്കിയോ?
ആ കണ്ണുകൾ പെട്ടന്നു നിർജലങ്ങളായി!
മേനനു അറിയ്യോ? ഫോർത്ത് ഫോറത്തിൽ പഠിക്കുമ്പോൾ അഞ്ച് പെങ്ങമാരേയും, മുന്നു അനിയൻമാരേയും കൈൽ ഏൽപ്പിച്ചിട്ട് കാലയവനിക്കുളിൽ മറഞ് പോയ ബാപ്പയുടെ മൂത്ത മകൻ്റെ കഥ.....
കുശിനിക്കാരനായും, പത്രക്കാരനായും ,തോട്ടം തൊഴിലാളിയായും അന്നു തുടങ്ങിയ ഓട്ടമാണ് ഇന്നുമത് നിലച്ചിട്ടില്ല..... ഏഴ് എട്ട് വയറ് തികയാൻ
ആ ഓട്ടം മതിയാകില്ലായിരുന്നു..... അന്നു തന്നെ ചേർത്ത് പിടിച്ച് അന്നം തന്ന ഉപ്പയുടെ പങ്ക് കച്ചവടക്കാരനായിരുന്നു പ്രഭാകര മേനോൻ..... പാവം മരിച്ച് പോയി! സ്നേഹമുള്ള മനുഷ്യരൊക്കെ അന്നു മുതൽ മേനോൻ ആണ് സാറേ!....
എൻ്റെ മകനൊന്നു പണിയായിട്ട് വേണം ഈ പാച്ചിൽ ഒന്നു നിർത്താൻ! എത്ര നാൾ ഇങ്ങനെ??
പിന്നീട് രണ്ട് മൂന്നു ദിവസം കഴിഞാണ് ബാവു മാപ്ല വന്നത് .. മുഖത്ത് ഒരു വിഷാദം തളം കെട്ടി നിന്നിരുന്നു.....
എന്ത് പറ്റി മാപ്ലേ?
ചെക്കനു ഒരു വിസ ശരിയായിട്ടുണ്ട് മേനനേ!
അതിനു സന്തോഷിക്കയല്ലെ വേണ്ടത് ?
ഈ മാപ്ലക്ക് എന്താ ബുദ്ധിം ബോധവും പോയ!
ഹും പതിനായിരം റുപിക വേണം മേനനേ!
എന്നേ കൊണ്ട് കൂടില്യ! രണ്ട് മുവായിരം ഒക്കെയാണങ്കിൽ നോക്കാമായിരുന്നു!
പതിനായിരം അഛൻ കടമായി സഹായിക്കാം എന്നത് ഒരു പ്രകമ്പനത്തോടെയാണ് ബാവു മാപ്ല കേട്ടത്, അയാൾ അഛനെ കെട്ടിപിടിച്ച് മുള ചീന്തുന്നത് പോലേ ഏങ്ങി കരഞ്ഞു......
അന്നു മുതൽ കച്ചവടം കഴിഞ് വരുമ്പോൾ ഒരു കെട്ട് പുകയിലയും, വെത്തിലയും അഛനു ഉണ്ടാകുമായിരുന്നു!.....
ഇത്രയൊന്നും ഞാൻ തിന്നില്ല മാപ്ളേ....
സാരല്യാ... മേനനേ!
പിന്നീട് എപ്പോഴോ ബാവു മാപ്ലയേ കാണാതെയായി!
അഛൻ ഗെയിറ്റിലേക്ക് നോക്കിയിരിപ്പായി....
അമ്മ അഛനെ ചീത്ത പറഞ്ഞു.....
കേട്ടവറൊക്കെ പറഞ്ഞു.....
ബുദ്ധി മോശം!
പതിനായിരമൊക്കെ ആരങ്കിലും കൊടുക്കുമോ?
നിങ്ങൾക്ക് ഒന്നു പോയി അന്വേഷിച്ചു കൂടെ മനുഷ്യ?
എന്തിനു? അഛൻ കൈമലർത്തും.....
ബാവു മാപ്ല ചതിക്കില്ല.... നിശ്ചയം!
കാലം പിന്നെയും ഒഴുകി...... ബാവു മാപ്ലയേ ആരും കണ്ടിട്ടില്ല......
മരിക്കുന്ന സമയത്ത് അഛൻ പറഞു....
ആ മാപ്ലയേ എവിയെങ്കിലും കണ്ടാൽ പണം വെറുതേ തന്നതാണന്നു പറയണം! പാവം കൂട്ടിയാൽ കൂടുന്നുണ്ടാവില്ല!
ഷോപ്പിൻ്റെ പാർക്കിൽ ജി എം സി പാർക്ക് ചെയ്യുന്നത് കണ്ടാണ് ശ്രദ്ധിച്ചത്!
ആരപ്പാ അത്?
കാറിൽ നിന്നു ഇറങ്ങുന്ന ആളേ എവിടെയൊ കണ്ട പരിചയം.......
ബാവുമാപ്ലയുടെ ഒരു ഛായ!
എന്നെ മനസിലായോ ?
ബാവു മാപ്ലയുടെ....?
മകനാണ് ഫൈസൽ!
ഇത്രയും സൗകര്യമുള്ള മകൻ ബാവു മാപ്ലക്ക് ഉണ്ടന്നു അറിഞ്ഞില്ല!
ഹ... ഹ അയാൾ ചിരിച്ചു..... സൗകര്യമൊക്കെ ഇപ്പോ ഉണ്ടായതാ! ഒരു ആറേഴു വർഷം.....
ബാവുമാപ്ല ?
വണ്ടിയിൽ ഉണ്ട്!
വണ്ടിയിൽ ചാരിയിരിക്കുന്ന ബാവു മാപ്ല....
മുടിയൊക്കെ വെള്ളി നാര് പോലേ നരചിരിക്കുന്നു... തൊലി ചുക്കി ചുളിഞ് ശരീരത്തോട് ഒട്ടിയിരിക്കുന്നു......
കൈൽ ഒരു കെട്ട് പുകയിലയും, വെത്തിലയും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു.കൈകൾ വാച്ചിൻ്റെ പെൻ്റ്ലൂം പോലേ വിറക്കുന്നു ഒറ്റ നോട്ടത്തിൽ അറിയാം പാർക്കിസൺ രോഗിയാണന്നു!
ബാവു മാപ്ലേ?
വിളിച്ചിട്ട് കാര്യമില്ല....തിരിച്ച് അറിയില്ല അൾസി മേഴ്സാണ്.... ഓർമ്മകൾ ചിതലരിക്കുന്ന മഹാ രോഗം!
ബാവുമാപ്ല വിറക്കുന്ന കൈ കൊണ്ട് തൻ്റെ തല മുതൽ വിറച്ച് വിറച്ച് തടവാൻ തുടങ്ങി.... ഒരു ഒച്ച് ഇഴയുന്നത് പോലേ.....
നാ... രാ....യണ മേനൻ....ല്ല..... അപ്പു...... മേനൻ.....
അയാളുടെ കണ്ണിൽ നിന്നും കണ്ണീർ അടന്നു വീഴാൻ തുടങ്ങി....
ആരേ കണ്ടാലും ഇങ്ങനെയാ മാഷേ.....
നാരയണ മേനോൻ എന്നും, അപ്പു മേനോൻ എന്നും പറഞ് പിറു പിറുത്ത് കൊണ്ടിരിക്കും.....
ഞാൻ ഒരു പാട് അന്വേഷിച്ചു മാഷേ രണ്ട് മേനോൻ മാരേയും..... എനിക്ക് ആരേയും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല...... എനിക്ക് വിസക്ക് വേണ്ടി അവരിൽ ആരോ ആണ് പതിനായിരം കൊടുത്തത്!
പണം തന്നെ ഏൽപ്പിച്ചപ്പോൾ വാപ്പിച്ചി പറഞ്ഞു ബർക്കതുള്ള പണമാണന്ന്!
തീർച്ചയായും അങ്ങനെ തന്നെയായിരുന്നു.... ഷൺമുഖേട്ട.... വെച്ചടി വെച്ചടി കയറ്റമായിരുന്നു!...
പത്തിരട്ടിതിരിച്ച് കൊടുക്കാൻ ഞാൻ തയ്യാർ ആണ് അവർ എവിടെ ? ഷൺമുഖേട്ടനു അറിയ്യോ??
പെട്ടന്നു വണ്ടിയിൽ ഒരു ഇളക്കം.....
ബാവുമാപ്ല എന്തോ പറയാൻ ശ്രമിക്കുകയാണ്! ശ്വാസം ഉള്ളിലേക്ക് വലിച്ച് പിടിച്ച് ഇരിക്കുന്നു കണ്ണുകൾ തൻ്റെ നേരേ തിരിച്ച് പിടിച്ച്രിക്കുന്നു.....
നാ...രായ....ണ ...മേനോൻ....
വെത്തിലയും ,അടക്കയും ബാവു മാപ്ല തരാൻ ശ്രമിച്ചു..........
വാങ്ങിക്കോളു മാഷേ..... ആർക്കും കൊടുകാതേ ചേർത്ത് പിടിക്കുന്ന സാധനമാണ്!
ഷൺമുഖേട്ടനു നാരായണ മേനോനേ കുറിച്ച് എന്തങ്കിലും അറിയ്യോ......? സാറിൻ്റെ അഛൻ്റെ പേര് നാരായണൻ എന്നല്ലെ?
അപ്പുവേ..... എല്ലാ കച്ചവടവും കച്ചവടമല്ല.....
എല്ലാ കടവും കടവുമല്ല.... അത് നമുക്ക് കൊടുത്ത് തീർക്കാൻ കഴിയില്ല........ അഛൻ്റെ ശബ്ദം ചുറ്റും മുഴങ്ങുന്നുവോ?
എനിക്ക് നാരയണ മേനോനേ അറിയില്ല ഫൈസൽ.... ഞങ്ങൾ മേനോൻ അല്ല ഈഴവർ ആണ്!
ബാവുമാപ്ല വണ്ടിയിൽ ഇരുന്നു ഒന്നു കൂടി കുതിച്ച് ചാടാൻ ശ്രമിച്ചു.......
പൊടിപടലം പടർത്തി കൊണ്ട് ആ ആഡംഭര വാഹനം മുന്നോട്ട് കുതിച്ചു...... അതിൻ്റെ കാറ്റിൽ കൈയിലിരുന്ന പുകയിലയിൽ നിന്നും, വെത്തിലയും ചേർന്ന സുഗന്ധം പുറത്ത് ചാടി.....
അയാൾ കടന്നു പോകുന്ന ബാവുമാപ്ലയുടെ വണ്ടിയിൽ നോക്കി വെറ്റിലയിൽ മൃദുവായി തലോടി.....
സ്നേഹത്തിൻ്റെ ഗന്ധം......
കടപാടിൻ്റെ ഗന്ധം.....
പച്ച മനുഷ്യരുടെ ഗന്ധം.....