നേരം പരപരാ വെളുത്ത് തുടങ്ങിയിരിക്കുന്നു,കാക്കളും കിളികളും കൂട് വിട്ട് ഇറങ്ങി ഇറങ്ങികഴിഞ്ഞു,ക്രാ,ക്രാഎന്ന്ഒച്ചയുണ്ടാക്കിഅവകൊത്തിപെറുക്കാന്‍ടങ്ങിയിരിക്കുന്നു
ഓണം ആയത്കൊണ്ട് ആകാം അവ ഇന്ന് നേരത്തെ ഇറങ്ങിയിരിക്കുന്നത്,ഒരു പക്ഷെ കാക്കളും കിളികളും എന്നും ഇങ്ങനെ ആയിരിക്കാം! പക്ഷെ.....താന്‍ അങ്ങനെയെല്ലെല്ലോ കൊല്ലത്തില്‍ രണ്ടോ മുന്നോപ്രാവശ്യം താന്‍ നേരത്തെ എഴുനേല്‍ക്കാറുളളു!! അവന്‍റെ ഉമ്മിച്ചി പറയാറുണ്ട് എന്നും ഓണം ആയിരുന്നങ്കില്‍ അവന്‍ നേരത്തെ ഏഴുനേറ്റാനേ എത്രെ....
അവന് പെരുനാളിനും ബക്രീദ്നും മാത്രമേ പുത്തന്‍ ഉടപ്പ് ഉമ്മച്ചിഎടുക്കാറുള്ളൂ,ഓണത്തിനു പുത്തന്‍ ഉടുപ്പും ,മെത്താപുവും,കമ്പിത്തിരിയും ഒക്കെ കൊണ്ട് വരുന്നത് അവന്‍റെ അപ്പുപ്പനും അമ്മുമ്മയും ആണ്.
അപ്പുപ്പന്‍ അമ്മുമ്മയും അവന്‍റ അയല്‍വാസികള്‍ ആണ്,അവന് അപ്പു എന്ന് പേര് നല്‍കിയത് പോലും അവരാണ്,പിന്നെ അപ്പു എന്ന് എല്ലാവരും വിളിച്ച് തുടങ്ങി , ഷംസു എന്ന് ഉപ്പമാത്രം വിളിക്കാറ്ള്ളു കൊല്ലത്തില്‍ ഒരു മാസം മാത്രം ലീവിനു വരുന്ന ഉപ്പാക്ക് തനിക്ക് കഥ പറഞ്ഞ് തരാന്‍ എവിടെ നേരം!!!! കുറെ പ്ലൈനും കാറും ഒകെ ഉണ്ടാവും ചാക്കില്‍ കെട്ടി സൂക്ഷിക്കാനുള്ള അത്രയും ഇപ്പോള്‍ ഉണ്ട്!! പിന്നെയും ഉപ്പ അത് തന്നെ കൊണ്ട് വരും!! കളികോപ്പിനോട്ള്ള കമ്പം ഒക്കെ പോയിരിക്കുന്നു
അപ്പുപ്പന് നിറയെകഥകള്‍അറിയാം,രാജകുമാരിയുടേം രാജകുമാരന്‍റയുംകഥകള്‍,ബീര്‍ബലന്‍റയും മങ്ങാട്ടച്ചന്‍റെയും കുഞ്ഞായി മുസ്ലിയാരുടെ കഥകള്‍, ഈസോപ്പ് കഥകള്‍,വിക്രമാദിത്യന്‍റയുംവേതാളത്തിന്‍റെയും കഥകള്‍ എല്ലാകഥയും നല്ല രസം തന്നെ പക്ഷെ തനിക്ക് സങ്കടം വന്നത് മഹാബലിയുടെ കഥകേട്ടപ്പോള്‍ ആണ്
"എന്തിനാ അപ്പുപ്പാ നല്ല രാജാവിനെ പാതാളത്തില്ലേക്ക് ചവിട്ടി താഴ്ത്തിയത്"
"ഹ...ഹ.....ഹ" അപ്പുപ്പന്‍ പല്ല് ഇല്ലാത്ത മോണക്കാട്ടി ചിരിച്ചു.
"അങ്ങനെ ചെയ്തത് കൊണ്ടല്ലേ അപ്പു നമുക്ക് ഓണം ഉണ്ടായത്! അപ്പുവിന് പുത്തന്‍ഉടുപ്പും കമ്പിത്തിരിയും പായസവും ഒക്കെ കിട്ടുന്നത്"
"അതും ശരിയാ.....എന്നാലും ചവിട്ടി താഴ്ത്തണ്ടായിരുന്നു....."
"ഹ ...ഹ...ഹ, അമ്മു ഇങ്ങോട്ട് ഒന്ന് വരൂ,ഈ അപ്പു പറയണ് കേട്ടോ"
ഇനി രണ്ടാളും കൂടി തുടങ്ങും വിസ്താരം,സ്വന്തമായി ഒരു അപിപ്രായം പറയാന്‍ കഴിയില്ലങ്കില്‍ വലിയ കഷ്ട്ടം തന്നെ.....
അവന്‍റെ പറമ്പിന്‍റ അറ്റത്താണ് അപ്പുപ്പന്‍റ വീട്,ആ തോട്കടന്നാല്‍ അപ്പുപ്പന്‍റ വീട്ടില്‍ എത്താം, തെങ്ങ്മുട്ടിയുടെ പാലം ഇല്ലങ്കില്‍ എളുപ്പം ആപ്പുപ്പന്‍റ വീട്ടില്‍ എത്താമായിരുന്നു,വാപ്പിച്ചി അടുത്ത തവണ വരട്ടെ മണ്ണ് ഇട്ട് ഈ തോട് മൂടണം നോക്കുമ്പോള്‍ തന്നെ പേടിയാവുന്നു!!! അടിയില്‍ നിറയെ ഭൂതങ്ങള്‍ ഉണ്ട് എത്രേ കുട്ടികള്‍ തനിയെ ചെന്നാല്‍ കാലില്‍ പിടിച്ചു താഴ്ത്തി കളയും,,.. ഈ അപ്പുപ്പന് എന്തൊക്കെ വിവരങ്ങള്‍ ആണ് അറിയ!!!!
വെളുപ്പിന് നാല്മണിക്ക് ആണ് എത്രെ മഹാബലിതമ്പുരാന്‍ പ്രജകളെ കാണാന്‍വരിക,അതിന്
ശേഷമേ പലഹാരവും പായസവും ഉടുപ്പ് ഒക്കെ കുട്ടിക്കള്‍ക്ക് കൊടുക്കു എത്രെ!!! മഹാബലി
ഒരു പ്രശ്നക്കാരന്‍ തന്നെ!!
അമ്മുമ്മ ഇന്നലെ സമ്മാനപൊതിയുടെ രഹസ്യം പോളിച്ചു കളഞ്ഞു,സില്‍ക്ക് ജുബ്ബയും കൊച്ച് കസവ് മുണ്ടും ഇന്നത്തെ സമ്മാനപൊതിയില്‍ ഉണ്ട് എത്രെ!! ഇന്ന് ഇങ്ങോട്ട് വരട്ടെ രഹസ്യം ആദ്യം പൊളിക്കുമ്പോള്‍ ആ ചമ്മല്‍ ഒന്ന് കാണേണ്ടത് തന്നെ.....
വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു,എന്തേ അവര്‍ വരാത്തത്,അവന്‍ വീണ്ടും പാളി നോക്കി
വഴി ശൂന്യമായി കിടക്കുന്നു...അപ്പുപ്പന്‍റ വീട്ടില്‍ വിളക്ക് കത്തുന്നുണ്ട് പോയിനോക്കിയാലോ?
പായസത്തിന്‍റെ മണം മൂക്കിലേക്ക് അടിച്ച് കയറുന്നു.....കണ്ണുകള്‍ അടഞ്ഞ്പോകുന്നുവോ.......
കണ്ണ് അഞ്ജപ്പിക്കുന്ന പ്രകാശം അവന്ചുറ്റും,സ്വര്‍ണ്ണ കിരീടവും പട്ടുകുടയുമായി മഹാബലി
കൈലും കാലിലും നിറയെ ആഭരണങ്ങള്‍ വലിയ കൊമ്പന്‍ മീശ രാജാവിന്‍റെ പ്രൌഡി നല്‍കുന്നു,മുഖത്ത് വാത്സല്യതിന്‍റ പുഞ്ചിരി തിളങ്ങുന്നു മിമിക്രിക്കാര്‍ കാണിക്കുന്ന ഗോസായി അപ്പുപ്പന്‍ അല്ല മാവേലി എന്ന് അപ്പു തിരിച്ചു അറിഞ്ഞു!!!
തൊട്ട്പിന്നില്‍ അപ്പുപ്പനും അമ്മുമ്മയും ,അവര്‍ക്ക് സ്വര്‍ണ്ണം മുത്തും പവിഴവും പതിപ്പിച്ച
ചിറകുകള്‍,അവര്‍ അന്തരീക്ഷത്തിലുടെ ഒഴുകി നടക്കുന്നു ,ചുറ്റുംപൊഴിയുന്ന സുഖന്ധം മൂക്കിലേക്ക് അടിച്ച് കയറുന്നു!!!! ഹായ് ഹായ് എന്താ ഇത് അപ്പു തുള്ളിചാടി അവരുടെ ചിറകില്‍ അപ്പു തൊട്ടു നോക്കി!!!
"അപ്പു," വാത്സല്യം നിറഞ്ഞശബ്ദം അപ്പു തിരിച്ച് അറിഞ്ഞു,മഹാബലി!!!!
"സ്നേഹവും ആര്‍ദ്രതയും ഉള്ളവര്‍ക്ക് ദൈവം നല്‍ക്കുന്ന സമ്മാനം ആണ് അപ്പു ഇത്"
അപ്പു മഹാബലിയുടെ മുഖത്തേക്ക് മിഴിച്ചു നോക്കി.
"അപ്പുവിന് എന്‍റ മുഖം കാണാന്‍ കഴിയുന്നില്ല അല്ലേ?"
"കുടവയര്‍........ അപ്പു വിക്കി!!!
ഹ..ഹ..ഹ.. മഹാബലി തമ്പുരാന്‍ ചിരിച്ചു ഞാന്‍ ഇരിക്കാം അപ്പു മഹാബലി അപ്പുവിന്‍റെ മുമ്പില്‍ ചടഞ്ഞ് ഇരുന്നു,അപ്പുപ്പനും അമ്മുമ്മയും സ്വര്‍ണ്ണ ചിറക് കൊണ്ട് മഹാബലിയെ വീശികൊണ്ടിരുന്നു,അപ്പോഴും ആ സുഖന്ധം പൊഴിഞ്ഞു കൊണ്ടിരുന്നു
കഥകള്‍ എന്നും കേള്‍ക്കാന്‍ ഇഷ്ടപെടുന്ന അപ്പു മഹാബലി തമ്പുരാന്‍റ മുമ്പില്‍ ഇരുന്നു.
"അപ്പു,ഞാന്‍ മലയാളിയുടെ പ്രതീകം ആണ്,മലയാളിക്ക് വരുന്ന ഏതുമാറ്റവും എന്‍റ ശരീരത്തില്‍ പ്രതിഫലിക്കും,നോക്കു കുടവയര്‍ പതിവിലും അധികം വലുതായിരിക്കുന്നു . കൊളസ്ട്രോളും വര്‍ദ്ധിച്ചിരിക്കുന്നു!!!!.മലയാളി പാടത്തും പറമ്പത്തും കിളച്ചും കൃഷി ചെയ്തും ഉണ്ടാക്കുന്നത് നിര്‍ത്തിയിരിക്കുന്നു,ട്ടിന്‍ഫുഡും മാംസാഹാരവും ആണ് അവന് പഥ്യം,ഓണത്തിന് പോലും ഓണകിറ്റിലേക്കും പ്ലാസ്റ്റിക്ക് പൂവിലേക്കും അവന്‍ മാറിയിരിക്കുന്നു,ഇടിക്കുകയും അലകുകയും ചെയ്തിരുന്ന പെണ്ണുങ്ങള്‍ ടിവിയുടെ മുമ്പിലും ഇന്റര്‍നെറ്റ്‌ന് മുമ്പിലും ചടഞ്ഞ് കൂടിയിരിക്കുന്നു!!!എന്തൊകെ അസുഖങ്ങള്‍ ആണ് ഈശ്വര എന്‍റെ പ്രജകള്‍ക്ക്,ഒരു കണക്കിന് ചവിട്ടി താഴ്ത്തിയത് നന്നായി അല്ലങ്കില്‍ എന്തൊകെ കാണണം ഈശ്വര....... നോക്കു അപ്പു എന്‍റെ മുട്ട് നീര് വന്നിരിക്കുന്നു,ശരീര ഭാരം കൂടിയിട്ടാ!!!! അടുത്ത തവണ ഇങ്ങോട്ട് വരാന്‍ പറ്റുമോ എന്തോ? മലയാളി എന്നാണു പഴയ രീതിയിലേക്ക് മാറുന്നതാവോ!!!
അപ്പുതൊട്ട് നോക്കി ശരിയാണ്,തന്‍റെ വാപ്പിചിക്കും മുട്ടില്‍ നീരുള്ളത് അവന്‍ഓര്‍ത്തു.
"എന്തിനാ അപ്പു കരയണേ!!!?
"എന്‍റ നീര് സാരമില്ല,അത് മാറികൊള്ളും.........
" ഞാന്‍ അതല്ല കരയണേ""
"പന്നെ എന്താ അപ്പു?"
അപ്പുപ്പന്‍ എനിക്ക് സില്‍ക് ജുബ്ബയും കുഞ്ഞുമുണ്ടും തന്നില്ല!!"
"ഹ ..ഹ...അപ്പു ഒരു രസികന്‍ തന്നെ"
മഹാബലി തമ്പുരാന്‍ കുലുങ്ങി ചിരിക്കുന്നത് അപ്പു കണ്ടു,കുടവയറിന്‍റെ കുലുക്കം ഇന്നസെന്‍റ അങ്കിളിനേ ഓര്‍മിപ്പിച്ചു!!!!
അപ്പു ലക്ഷകണക്കിന് മലയാളികളുടെ അടുത്ത് ആണ്ട് തോറും ഞാന്‍ പോകുന്നു,ഞാന്‍ അവര്‍ക്ക് സമ്മാനം ഒന്നും കൊടുക്കുന്നില്ല,എന്നിട്ടും അവര്‍ പൂക്കളം ഇട്ടും സദ്യഒരുക്കിയും പുതുവസ്ത്രം അണിഞ്ഞും എന്നെ സ്വീകരിക്കുന്നു...എന്താ കാരണം??
അപ്പു ഉത്തരം പറയാത്തത് കൊണ്ടാവാം.മഹാബലി തമ്പുരാന്‍ ഒന്ന് അമര്‍ത്തി മൂളി.
"ഉം"
"കള്ളവും ചതിയും പൊളിവചനവും ജാതിമത വിദ്വേഷം ഇല്ലാത്ത വാത്സല്യം നിറഞ ഓര്‍മ്മകള്‍ അവരെ നയിക്കുന്നു ആ സ്മരണകള്‍ തന്നെയാണ് മലയാളിയെ ഈദും ഈസ്റ്ററും ഓണവും ഒന്നിച്ചു ആഘോഷിക്കാന്‍ പ്രാപ്ത്നാക്കുന്നതും,മലയാള നാട്ടില്‍ ഇസ്ലാം ഗല്ലിയും,ഹിന്ദു ഗല്ലിയും ഇല്ലാതിരിക്കുന്നതിനും കാരണം ഇതേ പൈതൃകം തന്നെയാണ്."
അപ്പുവിന് ഇന്ന് മതം ഇല്ല,അപ്പുവിന് മാത്രം അല്ല ഒരു കുട്ടികള്‍ക്കും മതമില്ല,അവര്‍ ശുദ്ധപ്രകൃതിയില്‍ ആണ് ജനിക്കുന്നത്,നാളെ അപ്പുവിന് മതം ഉണ്ടാവും,അന്നും സമത്തസുന്ദരമായ കളങ്കമില്ലാത്ത,ജാതിമത വിദ്വേഷം ഇല്ലാത്ത ലോകത്തെകുറിച്ച് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം,ആ ഓര്‍മ്മകള്‍ തന്നെയാണ് അപ്പുപ്പനും അമ്മുമ്മക്കും തരാനുള്ളതും.........
'അടുത്ത ഓണത്തിന് മഹാബലിയോടപ്പം നിന്നെ കാണാന്‍ ഞങ്ങള്‍ വരും, സില്‍ക്ക് ജുബ്ബയും കുഞ്ഞ് മുണ്ടും ഞങ്ങള്‍ക്ക് തരാന്‍ ആവില്ല....പക്ഷെ ദൈവം സമ്മാനമായി തന്ന സ്വര്‍ണ്ണവും
മുത്തും പവിഴവും പതിച്ച സ്നേഹ ചിറകുകള്‍ കൊണ്ട് നിന്നെ തഴുകാന്‍ ആവും...നീ കാത്തിരിക്കില്ലേ.........
പെട്ടന്ന് അപ്പു ചെട്ടി ഉണര്‍ന്നു,മഹാബലിയും അപ്പുപ്പനും സില്‍ക്കുപ്പായവും ഒന്നുമില്ല, ആളുകള്‍ വലിയ ബഹളം ഉണ്ടാക്കി ഓടുന്നു,എന്താ അത് എല്ലാവരും തന്‍റെ വഴിയില്‍ ഉള്ള തോടിനു ചുറ്റും വട്ടം കൂടിയിരിക്കുന്നു!!!!
അപ്പു തോട്ടില്‍ എത്തി നോക്കും മുമ്പ് അവനെ ആരോ വാരിയെടുത്തു!!
"അപ്പു അങ്ങോട്ട് നോക്കണ്ടട്ടോ!!,അപ്പുവിന് പേടിയാവും" ഉമ്മിച്ചിയാണ് ആ കണ്ണ് നിറഞ്ഞിരിക്കുന്നു......
എന്നിട്ടും അപ്പു എത്തിനോക്കി,അവന്‍റെ കണ്ണില്‍ നിന്നും കണ്ണു നീര്‍ അടന്നു വീണു.....
അവന്‍റെ സില്‍ക് ജുബ്ബയും കുഞ്ഞുമുണ്ടും വെള്ളത്തിലുടെ ഒഴുകി നടക്കുന്നു!!!!