രണ്ട് കൊല്ലം മുമ്പ് ദുബായ് എയർപോർട്ടിൽ വെച്ച് ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നതായി തോന്നി, ഇബിലീസ് മനുഷ്യരുടെ രക്തധമനിയിലുടെ സഞ്ചരിക്കുമെന്ന് പറഞപോലേയാണ് ദേവയിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്ഥിതി!
ദുബായിൽ എവിടെയും നിങ്ങൾ ഒരു ദേവകാരനെ കണ്ടുമുട്ടിയിരിക്കും!' അത് പോലേ എവിടെയൊ കണ്ടുമുട്ടിയ പെൺകുട്ടിയായിരിക്കും അത് എന്ന് കരുതി ഞാൻ ഒന്നു ചിരിച്ച് കാട്ടി!
എവിടെയോ കണ്ട് മറന്ന പോലേ ഒരു ഉൾവിളി എന്നിൽ നിന്ന് ഉണ്ടായി!'
പെട്ടന്ന് പെൺകുട്ടി എന്നോട് വന്ന് ചോദിച്ചു!
സുൽഫിക്കയുടെ ഇക്കയല്ലെ? എന്നെ അറിയുമോ?
കണക്ക് മാഷ് 9 തിൻ്റ ഗുണന പട്ടിക ചോദിച്ച പോലേ! എനിക്ക് അറിയാം ! ഇപ്പോ ഓർമ്മ വരുന്നില്ല എന്ന രീതിയിൽ ഞാൻ സൈക്കിളിൽ നിന്ന് വീണ പോലേ ഒരു ചിരി ചിരിച്ചു........
ഞാൻ താഹിറയുടെ മകൾ ആണ് !
പെട്ടന്ന് എൻ്റെ കുട്ടികാലം മിന്നൽ പോലേ ഓടി വന്നു! എൻ്റെ വെല്ലുമ്മയുടെ വീട് ആണ് കടമ്പോട്ട് ! മൂന്ന് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ ആണ് എൻ്റെ വെല്ലുമ്മ! മാണ്യക്കത്തിന് സർപ്പം കാവൽ നിൽക്കുന്നത് പോലേ അവർ വെല്യമ്മയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു! ആ സ്നേഹം വെല്യുമ്മയുടെ മക്കളും ,പേരക്കിടാങ്ങൾ എന്ന നിലയിൽ ഒരു കൈവഴി പോലേ ഞങ്ങളിലേക്ക് കൂടി ഒഴുകിയെത്തിയിരുന്നു!
അതിവിശാലമായ പറമ്പിൽ മുന്ന് വീടുകൾ അകാലത്ത് കടമ്പോട്ട് ഫാമലിയുടെ പ്രതാപം വിളിചോദികൊണ്ട് നിന്നിരുന്നു!
എൻ്റെ വീട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പോട്ട് എത്താം ! സ്കുളിന് അവധിയായാൽ ഞങ്ങൾ കടമ്പോട്ട് എത്തും!
നാടകം, സിനിമ ,നീന്തൽ കളി എന്തിന് ചീട്ട് കളി വരെ പഠിക്കാൻ കടമ്പോട്ട് ചെന്നാൽ മതി! ആണും പെണ്ണുമായി നിരവധി പേരാണ് മൂന്ന് വീടുകളായി കടംബോട്ട് ഉള്ളത് !
കടംബോട്ട് പോകുക എന്നത് ഒരു ഉത്സവ പ്രതീതിയാണ് അക്കാലത്ത്! രാവിലേ മുതൽ വൈകുനേരം വരെ മൂന്ന് വീട്ടിലും കറങ്ങിയിട്ട് ഫുഡ് കഴിക്കാൻ നേരം ഞാൻ മെല്ലെ നടുവിലേക്ക് സ്കൂട്ടാവുന്ന സൂത്രപണിയും എൻ്റെ കൈൽ ഉണ്ട്! പൊരിച്ചതും ചിക്കിയതുമായ വിഭവങ്ങൾ അന്നും ഇന്നും വീക്ക്നെസ് തന്നെ അതാണ് ആ സ്കൂട്ടാവുനുള്ള കാരണവും
ആ കടമ്പോട്ട് തറവാട്ടിലെ മാമയുടെ മകളാണ് താഹിറ! അന്ന് കടമ്പോട്ട് പോയാൽ പുല്ല് പറിക്കാൻ പോകുന്ന പതിവ് ഉണ്ട്, നെസികഞ്ഞുമ്മ ,സൂറ കുഞ്ഞുമ്മ, താഹിറ എന്നിവരാണ് പുല്ലുപറിയുടെ താരങ്ങൾ ഞാൻ ഇവരുടെ കൂടെ പുല്ല് പറിക്കാനും കൂടും, വീട്ടിൽ ആറേഴ് പശു അക്കാലത്ത് ഉണ്ടങ്കിലും പുല്ല് പറിക്കാൻ ഒന്നും എന്നെ കിട്ടില്ല, 25 ഫൈസ വാപ്പ കൈകൂലി തന്നിട്ട് ആണ് വല്ലപ്പോഴും പുല്ല് പറിക്കുന്നത് തന്നെ!
ഇത് കൂടാതെ വാപ്പയുടെ ഒരു കമൻ്റ് മുണ്ട്
" യൂസഫേ ഇവിടെ ആരും ഇല്ലാത്തപ്പോൾ പശു പുല്ല് ചോദിച്ചാൽ കൊടുത്തേക്കണേ! "
പക്ഷേ കടംബോട്ട് പോയാൽ പാടത്ത് കൂട്ടം കൂടി നടന്നുള്ള പുല്ല് പറിപോലും ആഘോഷവും ആഹ്ലദവും തന്നെ!.........
കാലങ്ങൾ കഴിഞ്ഞു, എല്ലാവരെയും കല്യാണം കഴിച്ച് പോയി! ജീവിതമാർഗം തേടി പലരും ഗൾഫിൽ പോയി! ചിലർ നാട്ടിൽ തന്നെ ജോലിയുമായി തിരക്കിലായി!
കുട്ടികാലം എന്ന മനോഹര കാലം ജീവിതത്തിൽ നിന്ന് അടർന്ന് വീണത്പോലും പലരും അറിഞ്ഞില്ല!
നേരത്തേ പറഞ താഹിറയുടെ മകളാണ് ഇപ്പോൾ എന്നെ അപരിചിതനെ പോലേ പരിചയപെട്ടത്! ഒരു പക്ഷേ അകാലത്ത് അടുത്ത തലമുറ പരസ്പരം അറിയാത്ത വിധത്തിൽ അകന്ന് പോകും എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല! കാലം രക്തബന്ധങളിലും, സൗഹൃദത്തിലും ഏൽപ്പിക്കുന്ന പരിക്ക് നിസാരമല്ല!
ഇപ്പോൾ ഇത് എഴുതാൻ കാരണം കടംബോട്ടെ ഇപ്പോഴത്തേ കാർന്നവർ സിദ്ധുമാമ്മയുടെ നേതൃത്വത്തിൽ ഒരു "മീമ്മി കുഞ്ഞി ഫാമിലി ട്രീ" ചേർത്തു പിടിക്കലും, കുടുബ കൂട്ടായ്മ്മയും നടക്കുന്നു എന്നറിഞ്ഞത് കൊണ്ടാണ്!
പെരുവിരലും ,നടുവിരലും ഉയർത്തി, കൂടുബബന്ധം ചേർക്കുന്നവനും ,ഞാനും മഹശറിയിൽ ഇത്പോലേയെന്ന് പഠിപ്പിച്ച പ്രവാചക വചനം ഈ കൂട്ടായമയുടെ ആകേ തുകയാകട്ടെ എന്ന പ്രാർത്ഥനയോടെയും ........കണ്ണ് അകന്നാൽ കൽബ് അകലും എന്നത് കേവലം ഒരു പഴമൊഴിമാത്രമല്ലന്ന് ജീവിതം കൊണ്ട് ബോധ്യപെട്ട ഈ വീനീതൻ്റെ സകല ആശംസകളും ,അഭിവാദ്യങ്ങളും ഈ കൂട്ടായ്മ്മക്ക് നേരുന്നു!
സസ്നേഹം
യൂസഫ് കണ്ണെഴുത്ത്!
http://kannazhuth.blogspot.com/?m=0
No comments:
Post a Comment