ഹിറ്റ്ലർ ഹാജി!
ഹാജി വരാം എന്ന് ഏറ്റിരിക്കുന്നു! നിരവധിയാളുകളുടെ പരിശ്രമഫലം!
ആർകും പെട്ടന്ന് കീഴടങ്ങുന്നതല്ല ഹാജിയുടെ സ്വഭാവം! വെട്ട് ഒന്ന്, മുറി രണ്ട് എന്നതാണ് ഹാജിയുടെ സ്വഭാവം! പുതിയ ഖത്തീബ് മിടുക്കനാണ് ഹിറ്റ്ലർ ഇബ്രാഹിം എന്ന ഹിറ്റ്ലർ ഹാജിയെ വരച്ച വരയിൽ നിർത്തിയിരിക്കുന്നു!
കല്യാണ പന്തൽ ഹാജിയുടെ വരവിനായി കാത്തിരുന്നു!
ഹാജിയുടെ സ്വഭാവം വളരെ വിചിത്രമാണ്! അത് കൊണ്ട് തന്നെ ഹാജിക്ക് ഒരു പേരും വീണിരികുന്നു! ഹിറ്റ്ലർ ഹാജി!
ആർക്കും പണം കടം കൊടുക്കും ,സഹായിക്കും!
ഒരേ ഒരു നിബന്ധന പാലിക്കണം ,വാങ്ങുമ്പോൾ തന്നെ തിരിച്ച് തരുന്ന ഡേറ്റ് പറയണം! പറയുന്ന സമയം ദിനവും അണു ഇട മാറാൻ പാടില്ല! മാറിയാൽ അയാൾക്ക് പിന്നെ ജീവിതത്തിൽ ഹാജിയുടെ കൈയിൽ നിന്ന് പണം കിട്ടില്ലന്ന് മാത്രമല്ല തെറിയുടെ പുരവും ആയിരിക്കും!
ഹാജിയുടെ പറമ്പ് പണിക്ക് സെലക്റ്റീവ് ആയ ചില പണിക്കാർ ഉണ്ട്, അവരല്ലാതെ ആര് ചെയ്താലും ഹാജിക്ക് തൃപ്തിയാവില്ല! തെങ്ങ് കയറ്റം എന്നത് ഹാജിയുടെ വേറേ ഒരു ലെവൽ ആണ്, പണി കഴിഞ് ഇറങ്ങുമ്പോൾ, കോഞ്ഞാട്ടയും, കൊതുമ്പും പറിച്ച് മുണ്ഡനം കഴിഞ തല പോലേയിരിക്കണം! തെങ്ങിൻ്റെ കുരക്ക്! കൂലി ഹാജി പറഞത് കൊടുക്കും..... 1
പറമ്പിൽ നിറയെ പുല്ലാണ്, ആളേ നിർത്തി പുല്ല് പറിച്ച് തെങ്ങിനിടുകയല്ലാതെ വേറേയൊരാളുടെ പശുവിനെ പറമ്പിൽ കയറ്റില്ല!
ഇത്തരം കാരണങ്ങൾ കൊണ്ട് നാട്ടുകാർ ഹാജിക്ക് സംഭവാന നൽകിയ പേരാണ് ഹിറ്റ്ലർ ! പക്ഷേ അത് നേരേ നിന്ന് ഹാജിയെ വിളിക്കാൻ നെഞ്ചൂക്ക് ഉള്ള ഒരാളും നാട്ടിൽ ഇല്ല!
ഹാജി എപ്പോഴും തോറ്റിട്ടുള്ളത് മകൾ നസീമയുടെ മുൻപിൽ മാത്രമാണ്! ഹാജിയുടെ ഒരേയൊരു മകൾ ആണ് !
ഹാജിയുടെ സ്വഭാവമായ് ഒത്ത് പോകാൻ അദ്ദേഹത്തിൻ്റെ ഭാര്യ ആമിന കുട്ടിക്ക് ആയില്ല! അവർ പടിയിറങ്ങുമ്പോൾ ഹാജി തിരിച്ച് വിളിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു! പുകഞ കൊള്ളി പുറത്ത് എന്നതായിരുന്നു ഹാജിയുടെ നിലപാട്! മാത്രമല്ല കേസ് പറഞ് ഹാജി മകളെ പിടിച്ച് എടുക്കുകയും ചെയ്തു!
മകൾ ജീവിതത്തിൽ വന്നതോട് കൂടി ഹാജിയുടെ തോൽവികൾ വർദ്ധിക്കുകയായിരുന്നു! അവളുടെ കുഞ്ഞു കുഞ്ഞു വാശികൾ ഹാജിക്ക് അംഗീകരിച്ച് കൊടുക്കേണ്ടി വന്നു! ഹാജി രണ്ടാമത് കല്യാണം ഒന്നും കഴിച്ചില്ല! നസീമാനെ രണ്ടാനുമ്മ ഉപദ്രവിക്കും എന്നതായിരുന്നു ഹാജി കാരണം പറഞ്ഞത്! ഹാജിയുടെ ദൃഷ്ടിയിൽ രണ്ടാനുമ്മ ഇബിലീസിൻ്റെ പ്രതിനിധിയാണ് ! ഹാജി സ്കൂളിൽ തോൽക്കാൻ കാരണം രണ്ടാന്നുമ്മയെത്രെ!
ഹാജിക്ക് ഇല്ലാതെയായ കോളേജ് വിദ്യാഭസം എന്തായാലും മകൾക്ക് വേണമെന്ന് ഹാജി ഉറപ്പിച്ചു!
നസീമ കോളേജിൽ പോയി തുടങ്ങിയതോട് കൂടിയാണ് ഹാജി ശരിക്കും തോറ്റത് ! ഒന്നാമത്തേ പ്രശനം നസീമാക്ക് ഹാജിനെ പേടിയില്ല! ഭൂമി മലയാളത്തിലെ എല്ലാവർക്കും ഹാജി വലിയ ഗൗരകാരനാണ്! എന്നാൽ നസീമയുടെ മുൻപിൽ ഹാജി ഒരു എലിയാണ്! ഹാജിയുടെ നരച്ച താടിയിൽ പിടിച്ച് വലിക്കുക, ചെവിയിലേ രോമം പൊട്ടിക്കുക! ഇതൊക്കെയാണ് മൂപ്പരുടെ ഹോബികൾ !
വാസ്തവത്തിൽ ഹാജി ഈ കുസൃതി ആസ്വദിക്കുന്നുണ്ട്ന്ന് വേണം കരുതാൻ! രോമം പൊട്ടുന്ന വേദനയിലും ഹാജിയുടെ മുഖത്ത് ഒരു ചിരി കാണാം!
അവളുടെ ഉമ്മിച്ചിയുടെ വീട്ടിൽ പോകുന്ന അന്നാണ് ഹാജി ഏറേ അസ്വസ്ഥനാകുന്നത്!
ഒരിക്കൽ സസീമ ഹാജിയോട് ചോദിച്ചു!
" ഉമ്മിച്ചിയെ നമുക്ക് കൂട്ടികൊണ്ട് വന്നു കൂടെ "
ഹാജി ഗദ്ഗതത്തോടെ പറഞ്ഞു!
"ഓളേ മൂന്ന് മൊഴിയും ചൊല്ലിയതാണ്!"
മൂന്ന് മൊഴി ഒറ്റയടിക്ക് ചൊല്ലിയാൽ നിയമ സാധുതയില്ല!
നസീമ ഒരു തട വെച്ചു!
ഇജ്ജ് കിത്താബ് ഓതിയിട്ട് ഉണ്ട!
ഇല്ല! ഞാൻ വായിച്ചിട്ടുണ്ട്!
പുസ്തകങ്ങളിൽ പലതും പറയും !
ഇനി അവളെ കെട്ടണമെങ്കിൽ വേറേ ഒരാൾ കെട്ടണം,, മൊഴി ചൊല്ലണം......ക്ഷിപ്ര കോപികൾക്ക് പടച്ചവൻ കൊടുത്ത പണി !
ഹാജി നെടുവീർപ്പ് ഇട്ടു!........
നിക്കാഹ് സീരിയൽ പോലേ ഉമ്മച്ചിയെ ഒരു താൽകാലിക നിക്കാഹ് കഴിപ്പിച്ച് മൊഴിചൊല്ലിയാൽ! സസീമ വീണ്ടും സൊലൂഷൻ ഹാജിയുടെ മുൻപിൽ വെച്ചു!
സീരിയൽ അല്ല ജീവിതം! പടച്ചവനെ മക്കാർ ആകാൻ കഴിയില്ല!
ഹാജിയുടെ ഇമാൻ എന്നത് സത്യസന്ധമാണ്!
ഇനി ഈ വിഷയം വേണ്ട !ഹാജി കോലു മുറിച്ചു!
മതമൗലിക വാദിയ ഉപ്പയെ മകൾ തുറിച്ച് നോക്കി!
ഈ ഉപ്പയോട് എങ്ങനെയാണ് തൻ്റെ പ്രണയ വിഷയം പറയുക!
ഉപ്പയുടെ കാര്യസ്ഥനായിരുന്ന ചേക്കുട്ടി കാക്കയുടെ മകൻ ! നസീർക്ക! ആൾ എഞ്ചിനിയർ ബിരുദധാരിയാണ്! തന്നോടപ്പം വളരുകയും തന്നോടപ്പം പഠിക്കുകയും ചെയ്ത നസീർക്ക!
ഹാജി പൊട്ടി തെറിച്ചു ! സാധ്യമല്ല! തൻ്റെ കൊക്കിൽ ജീവിതം ഉള്ളിടതോളം നടക്കില്ല ഹാജി പ്രഖ്യാപിച്ചു!
ഹാജിയെ ഒരിക്കലെങ്കിലും തോറ്റ് കാണണം എന്നത് ആമിന കുട്ടിയുടെ ആഗ്രഹമായിരുന്നു...... ദുർവാശിയുടെ പേരിൽ തന്നെ ഉപേക്ഷിച്ച ഹാജി!
പണത്തിൻ്റെ ഹുങ്കിൽ മകളെ തന്നിൽ നിന്ന് തട്ടിപ്പറിച്ച ദുഷ്ടൻ...'...'
നിക്കാഹ് കഴിച്ച് കൊടുക്കുക എന്നത് വലിയ കടമ്പ കീറാമുട്ടിയായി.........
വാപ്പ ജീവിച്ചിരിക്കലെ സമ്മതമില്ലാതെ ഇസ്ലാമിൽ നിക്കാഹ് നടക്കില്ല!
ഹാജിയുടെ ചോറ് കുറെ തിന്നതാണ്! ഹാജി സമ്മതിച്ചാൽ എനിക്ക് സമ്മതം അയമുട്ടി നിലപാട് വ്യക്തമാക്കി!
ചർച്ചകൾ, വാദങ്ങൾ വാദ പ്രതിവാദങ്ങൾ!
ഹാജി അണുഇട മാറ്റമില്ല!
ഹലാല്ലാത്ത വിവാഹത്തിന് വരനും താൽപര്യമില്ല.........
നസീമ ഉമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി! അവൾ ഹാജിയെ വെറുത്തു.......
ഹോബിയസ് കോർപ്പസ് ഹർജി, എന്നെ ആരും തടവിൽ വെച്ചിട്ടില്ല എന്ന മൊഴിയോടെ അസാധുവായി...
നസീമയെ പൂർണ്ണമായും തിരിച്ച് പിടിച്ചതിൽ ആമിന സന്തോഷിച്ചു! ജീവിതത്തിൽ ഹാജി ഒരിക്കലെങ്കിലും തോറ്റിരിക്കുന്നു!
18 വയസ് എന്നത് ഒരു വൻമതിൽ ആണന്ന് ഹാജി തിരിച്ച് അറിഞ്ഞു! ഹാജി കൂടുതലായി ക്ഷീണിച്ചു ! 55 വയസ് കാരൻ ഹാജി തൊണ്ണൂറ് കാരനെ പോലേ മുരടിച്ചു! ഓജസ് പോയി! ആരോഗ്യം പോയി!
പുതിയതായി ചാർജ് എടുത്ത മുസ്ലിയാർ ഹാജിയെ കാണാർ വന്നു!
കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന മുസ്ലിയാർ!
"അന്ത്യനാളിൽ മകളോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ എന്ത് പറയും ഹാജിക്ക?"
"എൻ്റെ വാശി ജയിച്ചു എന്നു പറയുമോ?"
"കാര്യസ്ഥൻ്റ മകനായത് കൊണ്ട് കെട്ടിച്ച് കൊടുക്കില്ലന്ന് പറയുമോ?"
മനുഷ്യർ എല്ലാവരും തുല്യരാണന്ന് പഠിപ്പിച്ച
വിശ്വാസ സംഹിത വെച്ച് എങ്ങനെ പിടിച്ച് നിൽക്കും? ഹാജിയാരെ?
ഹാജിയാർ മുസ്ലിയാരെ ചോദ്യങ്ങളിൽ നിന്ന് തടയാൻ ശ്രമിച്ചങ്കിലും അദ്ദേഹത്തിൻ്റെ തീക്ഷണമായ കണ്ണുകൾ ഹാജിയാരെ നിഷ്ക്രിയനാക്കി........
മുസ്ലിലിയാരുടെ വാക്കുകൾ ഹാജിയുടെ ചുറ്റും ഇടിവെട്ടും പോലേ മുഴങ്ങി........
അവർ എങ്ങാനും ഹലാല്ലാത്ത വിവാഹം കഴിച്ചാൽ....... അതിൻ്റെ പേരിൽ അവൾ നരകത്തിലേക്ക് വലിച്ച് എറിയപ്പെട്ടാൽ?
ഹാജി തളർന്നിരുന്നു! വിശ്വാസവും വാശിയും നേർരേഖയിൽ ഹാജി പിടിവള്ളിക്ക് വേണ്ടി ചുറ്റും നോക്കി..........
വീടിനോട് ചേർന്നുള്ള പള്ളി സ്ഥലത്താണ് പന്തൽ ഇട്ടിരിക്കുന്നത്! അത്രയും വിശാലമായ പന്തൽ ഇടാൻ അവിടെയെ സ്ഥലമുള്ളു ! ഒപ്പന്നയുണ്ട് ,ഗാനമേളയുണ്ട് നാട്ടുകാരെ മുഴുവൻ ക്ഷണിച്ചിട്ടുണ്ട്! ഹാജി യാരെ ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽപ്പിക്കാൻ കഴിഞിരിക്കുന്നു! ആ വാശിയുണ്ടായിരുന്നു. കല്യാണ പന്തലിലെ ഒരുക്കങ്ങൾക്ക് !
അടുക്കളയിൽ ചമ്രം പടിഞ് ഇരുന്ന് മൂക്കളയൊലിച്ച് ചോറ് തിന്നുന്ന നരുന്ത് ചെക്കനെ ആമിന ഓർത്തിടുത്തു! അവനെയിനി മരുമകൻ ആയി കാണണം....... "ഈ പെണ്ണ് "....... അവൾ ആരോട്ന്നില്ലാതെ പിറുപിറുത്തു......
സമയം പന്ത്രണ്ട് മണിയായിരിക്കുന്നു! പന്തൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു! ആഹാരം വിളമ്പുന്നവർ, ഒരുക്കുന്നവർ ആകെ ജഗപൊക !
നിക്കാഹിന് നിശ്ചയിച്ച സമയം കഴിഞ് അര മണിക്കൂർ കഴിഞിരിക്കുന്നു ഹാജി ഇത് വരെ എത്തിയിട്ടില്ല! ഹാജി ചതിക്കുമോ? വിവാഹം അലങ്കോലമാകുമോ? ബദൽ മാർഗത്തേക്കുറിച്ച് ചിലരെങ്കിലും ചർച്ച തുടങ്ങി!
ഹാജി ചതിക്കില്ല , ഹിറ്റ്ലർ എന്ന് വിളിപ്പേര് ഉണ്ടങ്കിലും വാക്ക് പറഞ്ഞാൽ വാക്ക് ആണ് !
ഹാജിയെ അറിയുന്നവർ ഉറപ്പ് പറഞ്ഞു....... മുസ്ലിയാർ വീണ്ടും clock ലേക്ക് നോക്കി നെടുവീർപ്പിട്ടു !
പള്ളി പറമ്പിൽ വലിയ തിരക്ക് ആയിരിക്കുന്നു! ഒരാൾക്ക് മാത്രം നടക്കാനുള്ള ചെറിയ വഴികൾ......തിക്ക് തിരക്കും മൂലം കൈ വഴികൾ നിറഞ് ഒഴുകി..... ഖബറിൽ ചവിട്ടരുത് ചിലർ ഓർമ്മിപ്പിച്ചു....... പിടി മണ്ണ് ഇട്ടവർ തിരിച്ച് നടക്കണം ചിലർ ഒച്ച വെച്ചു!
എന്തായിരുന്നു കാരണം!?
ഒന്നുമുണ്ടായിരുന്നില്ല! മകളുടെ നിക്കാഹിന് ഒരിങ്ങി ഇറങ്ങിയതാണ്........ കുഴഞ് വീണു........ ആശ്പത്രിയിൽ എത്തിയപ്പോഴേക്കും..........
" മകളുടെ നിക്കാഹിൽ പങ്ക് എടുക്കൽ ഒരു യോഗമാണേ? അതിന് ഒരു ഭാഗ്യം കൂടി വേണം"
"ഹിറ്റ്ലർ ആണ് എത്രെ ഹിറ്റ്ലർ....... എന്ത് നേടി "
മുറുമുറുപ്പുകൾ, കുറ്റപ്പെടുത്തുലുകൾ
ഖബർസ്ഥാനിൽ പോലും അവസാനിക്കാത്ത വിമർശനങ്ങൾ.........
ഇതിനിടയിൽ ആരോ' വിളിച്ച് പറയുന്നുണ്ടായിരുന്നു! ആരും പോകരുത് കല്യാണ പന്തലിൽ വരണം........ അമിനത്താടെ ബിരിയാണി വെയ്സ്റ്റ് ആകരുത്......,.,
ആളുകൾ ഉറുമ്പുകളെ പോലേ വരിവരിയായി ഖബർസ്ഥാനിൽ നിന്ന് കല്ല്യാണ പന്തലിലേക്ക് ഒഴുകി ചിലർ അവിടെ നിന്ന് ഖബർ സ്ഥാനിലേക്കും...... അവസാനിക്കാത്ത ഒഴുക്കുകൾ അറ്റമില്ലാത്ത വരികൾ..........
13/10/2023
ഹിറ്റ്ലർ ഹാജി.....
29/09/2023
തേവിടിശ്ശി കയ്യുമ്മ!
തേവിടിശ്ശി കയ്യുമ്മ!(കഥ)
അയമുട്ടി ഹാജിയുടെ മകൻ ഡോക്ടർ ആയിരിക്കുന്നു!
വെറും ഡോക്ടർ അല്ല ദേശിയ തലത്തിൽ ഒന്നാം റാങ്ക് നേടി പാസായ ഡോക്ടർ !
ബന്ധുകളുടെ സ്റ്റാറ്റസ് ഒക്കെ അയമുട്ടി ഹാജിയുടെ മകൻ്റ പടം!
വാർത്ത കണ്ട ചിലർ പിറുപിറുത്തു! ആറ് പ്രാവശ്യം എസ് .എസ് എൽ സി എഴുതി തോറ്റയാളാണ് അയമുട്ടി ഹാജി!
ചിലരുടെ പരിഹാസം ഒക്കെ അയമുട്ടി ഹാജിയുടെ ചെവിട്ടിലും എത്തി!
അയമുട്ടി ഹാജി ചിരിച്ചതേയുള്ളു !
ആറ് പ്രാവശ്യം ടടLC തോറ്റ അയമുട്ടി ഹാജിയെ ആളുകൾക് നല്ല ഓർമ്മയാണ്!
എന്നാൽ ചെറുപ്പ കാലത്ത് ഓട്ടമത്സരത്തിൽ ഒന്നാമനായിരുന്ന അയമുട്ടി, സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാമ്മൻ! അതൊന്നും കൂടെ നടന്നവർക്ക് പോലും ഓർമ്മയില്ല പിന്നെയല്ലെ നാട്ടുകാർക്ക് !
ദുനിയാവ് മുഴുവൻ സ്വത്ത് ഉള്ള ബീരാൻ ഹാജിയുടെ മകനാണ് അയമുട്ടി! പറമ്പ് മുഴുവൻ തേങ്ങ, നെല്ല്....... പത്തായം നിറഞ്ഞിരിക്കുന്നു.......
.എന്നിട്ടും അയമുട്ടി ജീവിച്ചത് ദരിദ്രനായിട്ടാണ്
കർശനകാരനായ പിതാവ്! വാസ്തവത്തിൻ ബീരാൻ ഹാജിയുടെ ആദ്യ ഭാര്യയിൽ ഉള്ള ആൾ ആണ് അയമുട്ടി!
ആദ്യ ഭാര്യക്ക് എന്തോ അവിഹിതം ഉണ്ടന്ന് ബിരാൻ ഹാജിക്ക് സംശയം, താമസിച്ചിച്ചില്ല മുന്ന് നാല് കുട്ടികളെ പെറ്റ് നടു വളഞ് പോയ കയ്യുമ്മയെ കളയാൻ നിമിഷം പോലും വേണ്ടി വന്നില്ല!
ദീനിൽ അത് അതിന് വകുപ്പ് ഉണ്ടന്ന് ബീരാൻ ഹാജി!
ആരുടെ കൂടെ നിൽക്കണമെന്ന് അറിയാത്ത അയമുട്ടി !
സ്വത്തും മുതലും കുന്നുകൂടിയിട്ടുള്ള ബിരാൻഹാജിയുടെ കൂടെ നിൽക്കണോ!
നാല് അഞ്ച് മക്കളെ പെറ്റ് നടുവൊടിഞ് ക്ഷീണിച്ച എല്ലും തോലുമായ ഉമ്മയുടെ കൂടെ നിൽക്കണോ?
ഹാജിയുടെ പളപളപ്പ് അയമുട്ടി വേണ്ടന്ന് വെച്ചു!
ഉമ്മയുടെ കൂടെ പോകണം എന്ന് കോടതിയിൽ അയമുട്ടി നിലപാട് എടുത്തപ്പോൾ........ ബീരാൻ ഹാജി പിറുപിറുത്തു ........
കുരുത്തം കെട്ടവൻ!'
സ്കോളർഷിപ്പും, ഓട്ടമത്സരവും അയമുട്ടി മറന്നു........
തേവിടിശ്ശി ഉമ്മയുടെ മകൻ !
ഏത് വളർച്ചയേയും ഇല്ലാതെയാക്കാൻ അത് മതിയായിരുന്നു!
പിന്നീട് ബോംബയിലേ ഹോട്ടലുകളിൽ ക്ലീനർ, സപ്ലയർ, ഡ്രൈവർ.....etc
ഒടുവിൽ ഗൾഫിൽ!
കിട്ടിയതൊക്കെ അയമുട്ടി കൂട്ടി വെച്ചു!
വലിയ സമ്പനനായി !
അയമുട്ടി ഹാജിയായി.......
തന്നെ തള്ളി പറഞവരെ ഹാജി ചേർത്ത് പിടിച്ച് കൊണ്ട് ഹാജി മാതൃകയാകുമ്പോഴും
ഹാജി ചിരിക്കുകയായിരുന്നു!
മധുര പ്രതികാരത്തിൻ്റെ ചിരി.........
ഈ അവാർഡ് മകന് വേണ്ടി തനിക്ക് ഏറ്റ് വാങ്ങാൻ കഴിഞങ്കിൽ'.........
പെട്ടന്ന് സ്റ്റേജിൽ നിന്ന് അയമുട്ടി ഹാജി .... അയമുട്ടി ഹാജി..... ഹാജി എന്ന അനൗൺസ് മുഴങ്ങി.'...... തൻ്റെ അവാർഡ് തൻ്റെ ഉമ്മ ഏറ്റ് വാങ്ങണം എന്ന് ഹാജിയുടെ മകൻ സക്കീർ ഹുസൈൻ നിലപാട് എടുത്തിരിക്കുന്നു!
സകീർ ഹുസൈന് ന്യായമുണ്ടായിരുന്നു! സയൻസിൽ ബിരുദമുണ്ടായിരുന്ന ഉമ്മയുണ്ടായത് കൊണ്ടാണ് തനിക്ക് റാങ്ക് നേടാൻ കഴിഞത്! സംശയങ്ങൾ ദുരീകരിക്കാൻ ഉമ്മക്ക് മാത്രമേ കഴിയുകയായിരുന്നുള്ളു, പത്താം ക്ലാസ്സ് ആറ് പ്രാവശ്യം തോറ്റ ഉപ്പാക്ക് അതിന് കഴിയില്ല! ഉപ്പ പഠനത്തിന് പണം തന്നിരുന്ന കാര്യം അവൻ സ്മരിച്ചത് ഇങ്ങനെയാണ്! ഉപ്പ വീടിൻ്റ ATM ആണ് !
ഹാജിക്ക് തൻ്റെ സമ്പത്തിനോട് അറപ്പ് തോന്നിയ വാക്കുകൾ.......
തന്നെ തന്നെ തിരിഞ്ഞ് നോക്കി സ്റ്റേജിലേക്ക് കയറി പോകുന്ന ഉമ്മുകുൽസുവിനെ ഹാജി വെറുതെ നോക്കി നിന്നു !.
പ്രീഡിഗ്രിക്ക് ക്ലാസ്സ് ഉണ്ടായിട്ടും, പഠനം തുടരാനാവാതെ വീട്ടിൽ പുര നിറഞ് നിൽക്കുന്ന ആറ് പെൺകുട്ടികളിൽ മൂത്തവളായ ഒസ്സാൻ കാദറിൻ്റെ മകൾ ഉമ്മുകുൽസു !
ഞാൻ Mscയാണ്! പെണ്ണ് കാണാൻ ചെന്നപ്പോൾ അയമുട്ടിയുടെ ആദ്യവർത്തമാനം ഇങ്ങനെയായിരുന്നു!
Msc ഉമ്മുകുൽസിവിൻ്റെ കണ്ണിൽ കൗതകം!
അയമുട്ടി പെട്ടന്ന് തന്നെ വിശദീകരണ കുറിപ്പ് ഇറക്കി!
SSLC മാർച്ച് സെപ്തമ്പർ കോഴ്സ്!
ഇനിയൊരു "Msc"ക്കാരൻ ഈ വീട്ടിൽ ഉണ്ടാവരുതെന്ന് അയമുട്ടിയുടെ നിർബന്ധമായിരുന്നു! അത്കൊണ്ട് തന്നെയാണ് ഹാജി തന്നെ മുൻകൈ എടുത്ത് ഭാര്യയെ ബിരുദധാരിയാക്കിയതും...
ആൾകൂട്ടത്തിൽ നിന്ന് ഹാജിയാർ മെല്ലെ ഇറങ്ങി നടന്നു.......
കാറിൽ ഇരിക്കുമ്പോൾ, ഹാജിയാരുടെ കൈകളിൽ പരുപരുത്ത, കരസപർശനം!
പ്ലേറ്റ്, പാത്രവും മോറി കാര് ഇരുമ്പ് പോലയായ കൈ ആയിട്ടും! ആസ്പർശനം ഹാജി തിരിച്ച് അറിഞു! കയ്യുമ്മ!
തേവിടിശ്ശി കയ്യുമ്മ!
ഹാജി മൊബൈൽ എടുത്ത് സ്റ്റാറ്റസ് ഇട്ടു!
" തേവിടിശ്ശി കയ്യുമ്മ" എൻ്റെ ഹീറോയിൻ"
തൻ്റെ സ്റ്റാറ്റസ് നോക്കി ചിരിക്കുന്ന കയ്യുമ്മയെ നോക്കി ഹാജി പറഞ്ഞു !
അക്ഷരം തിരിയാത്ത കയ്യുമ്മ ! ഈ കമൻ്റിൻ്റ ഐശ്വര്യം..........
http://kannazhuth.blogspot.com/?m=0
26/09/2023
ആശംസകൾ .....മീമിക്കുഞ്ഞി ഫാമിലി ട്രി
രണ്ട് കൊല്ലം മുമ്പ് ദുബായ് എയർപോർട്ടിൽ വെച്ച് ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നതായി തോന്നി, ഇബിലീസ് മനുഷ്യരുടെ രക്തധമനിയിലുടെ സഞ്ചരിക്കുമെന്ന് പറഞപോലേയാണ് ദേവയിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്ഥിതി!
ദുബായിൽ എവിടെയും നിങ്ങൾ ഒരു ദേവകാരനെ കണ്ടുമുട്ടിയിരിക്കും!' അത് പോലേ എവിടെയൊ കണ്ടുമുട്ടിയ പെൺകുട്ടിയായിരിക്കും അത് എന്ന് കരുതി ഞാൻ ഒന്നു ചിരിച്ച് കാട്ടി!
എവിടെയോ കണ്ട് മറന്ന പോലേ ഒരു ഉൾവിളി എന്നിൽ നിന്ന് ഉണ്ടായി!'
പെട്ടന്ന് പെൺകുട്ടി എന്നോട് വന്ന് ചോദിച്ചു!
സുൽഫിക്കയുടെ ഇക്കയല്ലെ? എന്നെ അറിയുമോ?
കണക്ക് മാഷ് 9 തിൻ്റ ഗുണന പട്ടിക ചോദിച്ച പോലേ! എനിക്ക് അറിയാം ! ഇപ്പോ ഓർമ്മ വരുന്നില്ല എന്ന രീതിയിൽ ഞാൻ സൈക്കിളിൽ നിന്ന് വീണ പോലേ ഒരു ചിരി ചിരിച്ചു........
ഞാൻ താഹിറയുടെ മകൾ ആണ് !
പെട്ടന്ന് എൻ്റെ കുട്ടികാലം മിന്നൽ പോലേ ഓടി വന്നു! എൻ്റെ വെല്ലുമ്മയുടെ വീട് ആണ് കടമ്പോട്ട് ! മൂന്ന് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ ആണ് എൻ്റെ വെല്ലുമ്മ! മാണ്യക്കത്തിന് സർപ്പം കാവൽ നിൽക്കുന്നത് പോലേ അവർ വെല്യമ്മയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു! ആ സ്നേഹം വെല്യുമ്മയുടെ മക്കളും ,പേരക്കിടാങ്ങൾ എന്ന നിലയിൽ ഒരു കൈവഴി പോലേ ഞങ്ങളിലേക്ക് കൂടി ഒഴുകിയെത്തിയിരുന്നു!
അതിവിശാലമായ പറമ്പിൽ മുന്ന് വീടുകൾ അകാലത്ത് കടമ്പോട്ട് ഫാമലിയുടെ പ്രതാപം വിളിചോദികൊണ്ട് നിന്നിരുന്നു!
എൻ്റെ വീട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പോട്ട് എത്താം ! സ്കുളിന് അവധിയായാൽ ഞങ്ങൾ കടമ്പോട്ട് എത്തും!
നാടകം, സിനിമ ,നീന്തൽ കളി എന്തിന് ചീട്ട് കളി വരെ പഠിക്കാൻ കടമ്പോട്ട് ചെന്നാൽ മതി! ആണും പെണ്ണുമായി നിരവധി പേരാണ് മൂന്ന് വീടുകളായി കടംബോട്ട് ഉള്ളത് !
കടംബോട്ട് പോകുക എന്നത് ഒരു ഉത്സവ പ്രതീതിയാണ് അക്കാലത്ത്! രാവിലേ മുതൽ വൈകുനേരം വരെ മൂന്ന് വീട്ടിലും കറങ്ങിയിട്ട് ഫുഡ് കഴിക്കാൻ നേരം ഞാൻ മെല്ലെ നടുവിലേക്ക് സ്കൂട്ടാവുന്ന സൂത്രപണിയും എൻ്റെ കൈൽ ഉണ്ട്! പൊരിച്ചതും ചിക്കിയതുമായ വിഭവങ്ങൾ അന്നും ഇന്നും വീക്ക്നെസ് തന്നെ അതാണ് ആ സ്കൂട്ടാവുനുള്ള കാരണവും
ആ കടമ്പോട്ട് തറവാട്ടിലെ മാമയുടെ മകളാണ് താഹിറ! അന്ന് കടമ്പോട്ട് പോയാൽ പുല്ല് പറിക്കാൻ പോകുന്ന പതിവ് ഉണ്ട്, നെസികഞ്ഞുമ്മ ,സൂറ കുഞ്ഞുമ്മ, താഹിറ എന്നിവരാണ് പുല്ലുപറിയുടെ താരങ്ങൾ ഞാൻ ഇവരുടെ കൂടെ പുല്ല് പറിക്കാനും കൂടും, വീട്ടിൽ ആറേഴ് പശു അക്കാലത്ത് ഉണ്ടങ്കിലും പുല്ല് പറിക്കാൻ ഒന്നും എന്നെ കിട്ടില്ല, 25 ഫൈസ വാപ്പ കൈകൂലി തന്നിട്ട് ആണ് വല്ലപ്പോഴും പുല്ല് പറിക്കുന്നത് തന്നെ!
ഇത് കൂടാതെ വാപ്പയുടെ ഒരു കമൻ്റ് മുണ്ട്
" യൂസഫേ ഇവിടെ ആരും ഇല്ലാത്തപ്പോൾ പശു പുല്ല് ചോദിച്ചാൽ കൊടുത്തേക്കണേ! "
പക്ഷേ കടംബോട്ട് പോയാൽ പാടത്ത് കൂട്ടം കൂടി നടന്നുള്ള പുല്ല് പറിപോലും ആഘോഷവും ആഹ്ലദവും തന്നെ!.........
കാലങ്ങൾ കഴിഞ്ഞു, എല്ലാവരെയും കല്യാണം കഴിച്ച് പോയി! ജീവിതമാർഗം തേടി പലരും ഗൾഫിൽ പോയി! ചിലർ നാട്ടിൽ തന്നെ ജോലിയുമായി തിരക്കിലായി!
കുട്ടികാലം എന്ന മനോഹര കാലം ജീവിതത്തിൽ നിന്ന് അടർന്ന് വീണത്പോലും പലരും അറിഞ്ഞില്ല!
നേരത്തേ പറഞ താഹിറയുടെ മകളാണ് ഇപ്പോൾ എന്നെ അപരിചിതനെ പോലേ പരിചയപെട്ടത്! ഒരു പക്ഷേ അകാലത്ത് അടുത്ത തലമുറ പരസ്പരം അറിയാത്ത വിധത്തിൽ അകന്ന് പോകും എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല! കാലം രക്തബന്ധങളിലും, സൗഹൃദത്തിലും ഏൽപ്പിക്കുന്ന പരിക്ക് നിസാരമല്ല!
ഇപ്പോൾ ഇത് എഴുതാൻ കാരണം കടംബോട്ടെ ഇപ്പോഴത്തേ കാർന്നവർ സിദ്ധുമാമ്മയുടെ നേതൃത്വത്തിൽ ഒരു "മീമ്മി കുഞ്ഞി ഫാമിലി ട്രീ" ചേർത്തു പിടിക്കലും, കുടുബ കൂട്ടായ്മ്മയും നടക്കുന്നു എന്നറിഞ്ഞത് കൊണ്ടാണ്!
പെരുവിരലും ,നടുവിരലും ഉയർത്തി, കൂടുബബന്ധം ചേർക്കുന്നവനും ,ഞാനും മഹശറിയിൽ ഇത്പോലേയെന്ന് പഠിപ്പിച്ച പ്രവാചക വചനം ഈ കൂട്ടായമയുടെ ആകേ തുകയാകട്ടെ എന്ന പ്രാർത്ഥനയോടെയും ........കണ്ണ് അകന്നാൽ കൽബ് അകലും എന്നത് കേവലം ഒരു പഴമൊഴിമാത്രമല്ലന്ന് ജീവിതം കൊണ്ട് ബോധ്യപെട്ട ഈ വീനീതൻ്റെ സകല ആശംസകളും ,അഭിവാദ്യങ്ങളും ഈ കൂട്ടായ്മ്മക്ക് നേരുന്നു!
സസ്നേഹം
യൂസഫ് കണ്ണെഴുത്ത്!
http://kannazhuth.blogspot.com/?m=0
27/07/2023
ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!
ഹൃദയത്തിൽ ഇടം പിടിക്കുന്ന ആത്മാവുകൾ!
ഒരു കമ്മ്യൂസിറ്റ് നേതാവിൻ്റെ പ്രസിദ്ധമായ ഡയലോഗ് ഉണ്ട് "വെളിയാഴ്ച്ചപോലേയുള്ള ഒരു ദിവസം കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടായിരുന്നങ്കിൽ ലോകം മുഴുവൻ കമ്യൂണിസം പ്രചരിക്കുമായിരുന്നു വെന്ന് " അന്ന് അത് ഒരു അതിശയോക്തിയായാണ് തോന്നിയത് ! ഇന്നലെ എൻ്റെ ജേഷ്ഠ സഹോദരൻ നസീർക്ക ഒരു വോയ്സ് ക്ലിപ്പും വീഡിയോ ക്ലിപ്പ് അയച്ച് തന്നപ്പോൾ ഞാൻ ഈ ഡയലോഗ് വീണ്ടും ഓർത്തു! സാധാരണക്കാരനായ ഒരു അഡ്വക്കേറ്റ് താൻ മലയാളം കുത്തുബയിൽ നിന്ന് ആർജിച്ച ജ്ഞാനം ഉപയോഗിച്ച് തൻ്റെ സുഹൃത്തുകൾക്ക് ഇടയക്ക് പ്രസംഗിക്കുകയാണ്, ഒരു മത പണ്ഡിതനാണോ എന്ന് ആരും സംശയിച്ച് പോകുന്ന ആഴത്തിലുള്ള പ്രസംഗം, വാസ്തവത്തിൽ മതപണ്ഡിതന് നാം ഒരു രൂപവും ഭാവവും യൂണിഫോം ഒക്കെ കൽപ്പിച്ച് കൊടുത്തത് കൊണ്ടാണ് മതപണ്ഡിതനാണോ എന്ന സാങ്കേതികമായ സംശയം ഉന്നയിക്കപെടുന്നത് വാസ്തവത്തിൽ അദ്ദേഹം ഒരു ജ്ഞാനിയോ, പണ്ഡിതനോ എന്നത് നിസംസംശയം പറയാൻ കഴിയും! എന്നാൽ ജ്ഞാനം പകർന്ന് കൊടുക്കാനുള്ള കഴിവ് മതപരമായ മേഖലയിൽ മാത്രമല്ല അദ്ദേഹത്തിൻ്റെ പ്രൊഫഷനായ നിയമവൃത്തിയിലും കാണാം!
നിയമവൃത്തത്തിൻ്റെ നൂലാമാലകളും ,ജ്യൂഡിഷറിയുടെ പ്രാധാന്യവും ചില ചെറിയ ഉദാഹരണങ്ങൾ വഴി സാധാരണ കാരൻ്റെ മനസിലേക്ക് ആണിയടിച്ച് പോലേ തറക്കുന്നത് ആ പ്രസംഗം കേൾക്കുന്നവർക്ക് ഒറ്റയടിക്ക് ബോധ്യമാവും! ഉദാഹരണം രണ്ട് മത്സ്യതൊഴിലാളികൾക്ക് വേണ്ടിയും, ഫ്ലാറ്റ് തകർക്കാൻ ഉള്ള കോടതിയുടെ ഉത്തരവും ഋജുരേഖയിൽകൊണ്ട് വന്ന് അദ്ദേഹം ആർക്കും മനസിലാവുന്ന രീതിയിൽ കൃത്യമായി വിശദികരിക്കുന്നുണ്ട്! ആയത്തുകളും ,ഹദീസുകളും ഇത്തരത്തിൽ രണ്ട് വരി കൊണ്ടും മൂന്ന് വരി കൊണ്ടും ആളുകൾക്ക് ആഴത്തിൽ ഇറങ്ങുന്ന രീതിയിൽ പകർന്ന് വെച്ചിട്ടുണ്ടന്ന് നിരീക്ഷണ പാടവത്തോടെ പ്രസംഗം കേൾക്കുന്ന ആർക്കും ഒരു മിനിറ്റ് കൊണ്ട് ബോധ്യമാവും!
എന്തായാലും ഈ സമുദായത്തിനും സമൂഹത്തിനും പ്രയോജനപെടേണ്ട അദ്ദേഹം അകാലത്തിൽ പടച്ചവൻ്റെ വിളിക്ക് ഉത്തരം നൽകി എന്നത് ഖേതകരമാണ്! വാസ്തവത്തിൽ അകാലം എന്ന ഒരു സംജ്ഞ മരണത്തിൻ്റെ കാര്യത്തിൽ ഇല്ല! അള്ളാഹു ഉദ്ദേശിക്കുന്ന കാലത്ത് ഒരോ ജീവജാലവും തിരിച്ച് നടക്കേണ്ടതുണ്ട്! ഷാനാവാസ് സാഹിബിനെ പോലേ വാക്കുകൾ കൊണ്ട് അമ്മാനം ആടാൻ അറിയാത്തത് കൊണ്ട് പകർന്ന് കിട്ടിയ " അകാലം" ഉപയോഗിക്കുന്നു എന്ന് മാത്രം......
സസ്സ്നേഹം യുസഫ് കണ്ണെഴുത്ത്
17/04/2023
ധാന്യമണികൾ സൂക്ഷിക്കപ്പെടുന്ന സെല്ലാജുകൾ!
ഡ്യൂട്ടിയുടെ ഭാഗമായാണ് ആ പന്ത്രണ്ട് നില ബിൽഡിംഗിലെക്ക് കയറി ചെന്നത്, ബിൽഡിംഗ് ആകെ പെയ്ൻ്റ് പോയി നരച്ചിരിക്കുന്നു, അകാലത്തിൽ ജരാനിര ബാധിച്ച ചെറുപ്പകാരനെ പോലേ ആ കെട്ടിടം തല ഉയർത്തി നിന്നിരുന്നു!
റിസപ്ഷനിൽ ഇട്ടിരിക്കുന്ന സീറ്റ് കുത്തി' കീറിയിരിക്കുന്നു, തൻ്റെ പൂർവ്വകാല പ്രൗഡി വിളിച്ച് അറിയിക്കുന്ന സോഫകളും സെറ്റികളും! ഈർപ്പം തട്ടി മങ്ങിപ്പോയ റിസപ്ഷനിലെ വില കൂടിയ ഗ്ലാസ്റ്റ് ഫ്രേമുകൾ!
പൊളിക്കാൻ നമ്പർ ഇട്ട ബിൽഡിംഗ് ആണോ? ഹേയ് അത്ര പഴക്കം ഈ ബിൽഡിംഗിനില്ല!
മൂന്ന് നാല് വർഷം മുമ്പ് ഒരിക്കൽ ഞാൻ ഇവിടെ വന്നിട്ടില്ലെ? ഞാൻ ഓർമ്മകൾ പെറുക്കിയടക്കി വെക്കാൻ ശ്രമിച്ചു!
ശരിയാണ് ഇത് ആ ഷെ..#@##യുടെ ബിൽഡിംഗ് അല്ലെ, കോടിശ്വരനായ ഇന്ത്യക്കാരൻ! കമ്പനി തകർന്ന് പോയന്നും അയാൾ ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞുവെന്നും പത്രവാർത്ത കണ്ടിരുന്നു!
വാച്ച്മാൻ്റെ റൂമിൽ ഏറേനേരം ബെല്ലടിച്ചിട്ടാണ് റൂം തുറന്നത് തന്നെ! അൻപത് അറുപത് വയസായ ഒരു കാർന്നവർ ഡോർ തുറന്നു! ചുവന്ന് കലങ്ങിയ ഉപ്പൻ്റെ പോലേയുള്ള കണ്ണുകൾ!
മദ്യപിച്ച് ഉറങ്ങി പോയ പോലേയാണ് തോന്നിയത് !ആ സംശയം എൻ്റെ കണ്ണുകളിലും നിഴലിച്ചിരുന്നു !
എൻ്റെ സംശയം അയാൾക്ക് മനസിലായന്ന് തോന്നുന്നു!'
"ഉറക്ക് ഗുളിക കഴിച്ചത് കൊണ്ടാണ് സാറേ, കണ്ണ് ചുവന്നിരിക്കുന്നത്!"
ഉറക്ക ഗുളികയൊ!?
ശരിയായി ഉറങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി!
കമ്പനി പൂട്ടിയിട്ട്! പിന്നീട് ഉറങ്ങിയിട്ടില്ല!
ഉറങ്ങാൻ തുടങ്ങുമ്പോൾ മൂന്ന് നാല് കുട്ടികളും അവരുടെ ഉമ്മയും, വൃദ്ധരായ മാതാപിതാകളും കിനാക്കളിൽ ഇടം പിടിക്കും! പിന്നീട് ഉറങ്ങാൻ കഴിയില്ല!
തല ഭ്രാന്ത് പിടിച്ച് റൂമിൽ വട്ടം ചുറ്റും ! പിന്നെ ഗുളികയെടുത്ത് ഒന്നിച്ച് തിന്ന് മരിച്ചാലൊ എന്ന് തോന്നും!
അയാൾ ഒറ്റ ശ്വാസത്തിൽ പറഞ് നിർത്തി!
"ഡോക്ടറുടെ കുറുപിടിയില്ലാതെ ഉറക്ക് മരുന്ന് തന്ന് സഹായിക്കുന്ന ആ മനുഷ്യനെ ഓർമ്മ വരും! ആത്മഹത്യ ചെയ്താൽ ആ സാധൂകൂടി കുടുങ്ങും!"
പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നോ?
എമിറൈറ്റ് ഐ ഡി യും, വിസയും ഇല്ലാത്തവന് എന്ത് കുറുപടി!
സാറ് ഏത് റൂമിൻ്റെ കണക്ഷൻ മുറിക്കാൻ ആണ് വന്നത്? ഇനി എൻ്റെ റൂം മാത്രമേ ബാക്കിയുള്ളുവെന്ന് തോന്നുന്നു!
പകുതിയോളം റൂമ്മുകൾ കാലിയാണ്!
സഹായിക്കാൻ സഹോദരൻമാരും, ആളുകളും ഉള്ളവർ ഇവിടെ നിന്ന് രക്ഷപെട്ടു!
താങ്കൾക്ക് വേറേ ജോലി നോക്കി കൂടെ?
വിസയുടെ ഫൈൻ തീർക്കാൻ മാത്രം പതിനായിരങ്ങൾ വേണം!
അല്ലങ്കിലും 58 വയസിൽ ആര് ജോലി തരാൻ!
നാട്ടിൽ കയറി പോയാലും പട്ടിണിയിരിക്കുന്ന ആറെണ്ണത്തിൻ്റെ കൂടെ ഒരാൾ കൂടി!
കറണ്ട് കട്ട് ചെയ്ത റൂമിലും ചില മനുഷ്യർ താമസിക്കുന്നുണ്ട്! എന്നെ പോലേ എങ്ങും പോവാൻ ഇടമില്ലാത്തവർ !
ഭക്ഷണം ഒക്കെ!
പുറത്ത് ഒരു ബിരിയാണി ചെമ്പ് കണ്ടോ?
റമദാൻ കാലം ആയത്കൊണ്ട് ഏതോ മനുഷ്യ സ്നേഹി വൈകുന്നേരം വെച്ച് പോകുന്നതാണ്!
അത് കഴിഞാൽ!
ഒരു നിമിഷം അയാൾ ശൂന്യതയിലേക്ക് നോക്കി........
പിന്നെ മെല്ലെ പിറുപിറുത്തു!
വഴികളിൽ ചില സെല്ലാജുകൾ കണ്ടിട്ടില്ലെ......
മനുഷ്യസ്നേഹികളുടെ ഹൃദയങ്ങളാണത്!
എൻ്റെ കണ്ണുകൾ അറിയാതെ നിറയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടന്ന് തോന്നുന്നു!
സാറ് കേട്ടിട്ടില്ലെ!?
" നീ കഴിക്കുന്ന ഒരോ ധാന്യമണിയിലും നിൻ്റെ നാമം കുറിക്കപ്പെട്ടിരിക്കുന്നുവെന്ന് "
ഞങ്ങളുടെ ധാന്യമണികൾ ഇത്തരം സെല്ലാജുകളിൽ ആയിരിക്കാം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്!
പെട്ടന്ന് പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു!
എൻ്റെ ഉദ്ദേശം മനസിലായിട്ടാണന്ന് തോന്നുന്നു! അയാൾ എൻ്റെ കൈൽ കയറി പിടിച്ചു!
വേണ്ട സാറെ! ഞാൻ പറഞ കഥ ,പൈസ കിട്ടാൻ വേണ്ടിയാണന്ന് സാറ് തെറ്റ് ധരിക്കും!
എൻ്റെ സങ്കടങ്ങൾ പറയാൻ സാറ് പത്ത് മിനിറ്റ് തന്നല്ലൊ? ഒരു ഉറക്ക ഗുളിക ഇന്ന് എനിക്ക് ലാഭിക്കാം!
അല്ല സാറേ ഏത് റൂം ആണ് ഇന്ന് കണക്ഷൻ കട്ട് ചെയ്യാനുള്ളത് !
അയാളുടെ മുഖത്ത് ഭീതിയുടെ ചാഞ്ചലാട്ടം ഞാൻ കണ്ടു! തിളച്ച വെള്ളത്തിൻ്റെ പകുതിയളവിൽ ചൂടുള്ള നാട്ടിൽ വൈദ്യുതിയില്ലാതെ താമസിക്കുന്നത് നരകജീവിതമാണന്ന് അയാളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു!
വല്ല പെട്ടിയും, ബാഗും എടുത്ത് കൊടുക്കുമ്പോൾ കിട്ടുന്ന പത്തും അൻപതും ഞാൻ അടക്കുമായിരുന്നു.....
ഈ മാസം ഒന്നിനും തികഞില്ല!
ചൂടും വിശപ്പും ഒന്നിച്ച് താങ്ങാനാവില്ല സാറേ!
ഞാൻ എൻ്റെ കൈൽ ഇരിക്കുന്ന ലീസ്റ്റിലേക്കും അക്കൗണ്ട് സ്റ്റിക്കറിലേക്കും ഒത്തുനോക്കി! ഒരു മിന്നൽ പിണർ..... എന്നിലൂടെയും കടന്ന് പോയി!.......
താങ്കളുടെ പേര് ഈ ലീസ്റ്റിൽ ഇല്ല!
ഹാവു അയാൾ നെടുവീർപ്പിട്ടു !
പുതിയ കമ്പനി ഏറ്റ് എടുക്കുന്നുവെന്ന് കേട്ടു !
ചിലപ്പോൾ അവരെങ്ങാനും അടച്ചിട്ടുണ്ടാവുമോ?
" ആരോ പണം അടച്ചിരിക്കുന്നു എനിക്ക് അറിയില്ല"
അൽഹംദുലില്ലാഹ്!
അയാൾ ആകാശത്തേക്ക് കയ്യ് ഉയർത്തി!
മൊബൈലിൽ നിന്ന് വന്ന മെസേജ് അയാൾ കാണാതിരിക്കാൻ മറച്ച് പിടിച്ചു!
അയാളോട് യാത്രപറഞ് വണ്ടിയിൽ കയറുമ്പോൾ, സ്പീക്കറിൽനിന്ന് ഖുർആൻ രണ്ടാം അദ്ധ്യായമായ അൽ ബഖറയിലെ സുക്തങ്ങൾ ആന്തോളനം സൃഷ്ടിച്ച് കൊണ്ട് വണ്ടി മുഴുവൻ ഒഴുകി കൊണ്ടിരുന്നു........
ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺛُﻢَّ ﻻَ ﻳُﺘْﺒِﻌُﻮﻥَ ﻣَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣَﻨًّﺎ ﻭَﻻَٓ ﺃَﺫًﻯ ۙ ﻟَّﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ
(അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും അതിനെ തുടർന്ന് തുടർന്ന് ചെലവ് ചെയ്തത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ആരോ അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ പ്രതിഫലമുണ്ടായിരിക്കും അവർ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആൻ:2/262)
10/02/2023
കുഞ്ഞൻ!
ഡ്യൂട്ടികിടയിൽ ദുബായിലെ വർക്കയിലെ ഈറ്റ് ആൻ്റ് ഡ്രിങ്ക് റെസ്റോറൻ്റിൽ ചായ കുടിക്കാൻ വണ്ടി' നിർത്തിയപ്പോഴാണ് വീഡീയോയിൽ കാണുന്ന കുഞ്ഞൻ വണ്ടിയിൽ വന്ന് വീണ് പിടയുന്നത് കണ്ടത്! കുടെയുള്ള റഹ്മാൻ അർഷാദ് ആണ് ജീവൻ ഉണ്ടന്ന് സ്ഥീകരിച്ചത്! ഫ്ലാസ്ക്കിലെ മൂടിയിൽ വെള്ളമെടുത്ത് മെല്ലെ മെല്ലെ ഇറ്റിച്ച് കൊടുത്തു!
മരിച്ചു എന്ന് കരുതിയ ആശാൻ പെട്ടന്ന് ഉഷാറായി! കൈൽ നിന്ന് ഇറങ്ങാതെയായി! നാട്ടിലാണങ്കിൽ കൂടെ കൂട്ടാമായിരുന്നു!
ഇവിടെ ഈവെയിലിൽ ഉപേക്ഷിച്ച് പോയാൽ മരണം ഉറപ്പ്! ഞാൻ വീണ്ടും പ്രതിസന്ധിയിലായി!
തൊട്ടടുത്ത ഈറ്റ് ആൻ്റി ഡ്രിങ്ക് റെസ്റ്റോറൻ്റിലെ ചങ്ങാതി ആഷിക്ക് പെട്ടന്ന് സഹകരിച്ചു! നല്ല തിരക്കുള്ള സമയമായിട്ടും! അദ്ദേഹം ഡിസ്പോസിബിൾ കാർട്ടൻ എടുത്ത് വെട്ടി നിമിഷനേരം കൊണ്ട് കൂടു റെഡിയാക്കി! ഫുഡും വെള്ളവും വെച്ച് കൊടുത്ത് കുഞ്ഞനോട് സലാം പറഞ് പിരിയുമ്പോൾ റെസ്റ്റോറൻ്റിലെ ചങ്ങാതി പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട വെയിലാറുമ്പോൾ ,തീറ്റയെടുത്താൽ ഞാൻ പറത്തി വിട്ടു കൊള്ളാം! ഒരു ജിവൻ സംരക്ഷിച്ച സംതൃപതിയോടെ പുറത്ത് ഇറങ്ങൂമ്പോൾ ആണ് ആ കാഴ്ച കണ്ടത് കുഞ്ഞനോടപ്പം കുഞൻ്റ ഇണയും വെള്ളം കിട്ടാതെ വീണിരുന്നു ! നിർഭാഗ്യവശാൽ ഞങ്ങളുടെ ശ്രദ്ധയിൽ കുഞ്ഞൻ്റ ഇണ വീണത് ' കണ്ടിരുന്നില്ല ! സമയം വൈകി പോയിരുന്നു! കുഞ്ഞൻ്റെ ചങ്ങാതി' കുഞ്ഞനോട് യാത്ര പോലും പറയാതെ പരലോകത്തേക്ക് യാത്രയായിരുന്നു! പറത്തി വിടാൻ ശ്രമിച്ചപ്പോൾ ഒക്കെ ആ കുഞ്ഞു പക്ഷി ശബ്ദമുണ്ടാക്കി മേൽ പിടിച്ച് കയറി ശബ്ദമുണ്ടാക്കിയത് തൻ്റെ കൂട്ടുക്കാരൻ്റെ കാര്യം പറയാനിയിരിക്കുമോ?.'.... ആർക്കറിയാം.....