സുപ്പര്‍മാര്‍ക്കറ്റിലെ കൌണ്ടറില്‍ പൊതിനയും, ഇഞ്ചിയും, നാരങ്ങയുടെയും
വിലകൊടുക്കുമ്പോള്‍ പരിചയക്കാരനായ സെയില്‍സ്മാന്‍റെ കമ്മന്റ്... “.ഫേസ് ബുക്കില്‍
കണ്ട മരുന്ന്ണ്ടാക്കാനാണ് അല്ലെ......” ഒരു ചമ്മിയ ചിരിയോടെ തലകുലുക്കുമ്പോള്‍.....ന്യൂ
ജനറേഷന്‍ തലമുറയുടെ ദീര്‍ഘദ്രിഷ്ട്ടിയെകുറിച്ചാണ് ഓര്‍മ്മ വന്നത്......എന്ത്കൊണ്ട്
അയാള്‍ ബിരിയാണിക്ക് വേണ്ടിയെന്നു ചിന്ത്ചില്ല......ഒന്ന് പോട കോപ്പേ തന്‍റെ
മുത്തിതവളയുടെ പോലെയുള്ള വയര്‍ കണ്ടാല്‍ ആരും ഇങ്ങനെയൊക്കെ ചിന്തിക്കു അത് ദീര്‍ഘദ്രിഷ്ട്ടിയും
പിണ്ണാക്കുമൊന്നുമല്ല.....അക്കൗണ്ട്‌ന്‍റ് വിഷ്ണു നമ്പൂതിരിയുടെ കമന്റ്.....ഞാന്‍
ഈ ഫേസ്ബൂക് അക്കൗണ്ട് പൂട്ടികളഞ്ഞു.....തെങ്ങ്കയറാന്‍ വരുന്ന ശങ്കരന്‍ എനിക്ക്
ഫ്രന്റ് റിക്സ്റ്റ് അയച്ചിരിക്കുന്നു....... വിഷ്ണു നമ്പൂതിരിയുടെ സോഷ്യലിസ്റ്റ് മുഖം
പെട്ടന്ന് അടര്‍ന്ന് വീണു...... “ഇക്കാ ഈ ഫേസ്ബുക് പോസ്റ്റ് ഒക്കെ കണ്ണടച്ച്
വിശ്വസിക്കേണ്ട കിട്ടോ......പണി കിട്ടുമേ........”
എന്ത് പണികിട്ടിയാലും വേണ്ടില്ല..... ഈ തടിയൊന്നുകുറച്ചേ പറ്റു....പഴയപോലെയല്ല എന്തോ അലസത തന്നെ ബാധിച്ചിരിക്കുന്നു..... ആമി
എത്രയോ വഴക്ക് കൂടിയിരിക്കുന്നു.....
അനൊന്നും തനിക്ക് ഇതൊന്നും മനസിലായില്ലന്നു തോനുന്നു.....
രാവിലെ കൈപ്പക്ക ജ്യൂസ്‌മായി
വരുന്ന കൈപ്പക്കയോളം കൈപ്പ്മായാണ് നേരിടാറ്....
മുട്ടയുടെ മഞ്ഞകരുട്ടെബിളിലേ
വെയ്സ്റ്റ് പ്ലേറ്റില്‍ അടര്‍ത്തിയിടുമ്പോള്‍ ദയനിയമായി നോക്കും....... നോക്കണ്ട
ലീവിന് വരുന്ന രണ്ട്മാസമെങ്കിലും ഞാന്‍ ഒന്ന് നോക്കട്ടെ...... ഹും താന്‍ ഒന്ന്
അമര്‍ത്തിമൂളും......
തന്‍റെ ദാമ്പത്യ ജീവിതം ഒരു പോര്‍ക്കളം ആകിയതിനു വലിയ ഒരു പങ്ക് തന്‍റെ ശീലങ്ങള്‍ക്ക് ഉണ്ട്..... ആദ്യരാത്രിയില്‍
തന്നെ അവള്‍ ആദ്യ വെടിപൊട്ടിച്ചു..... കോട്ടില്‍ പൊതിഞ്ഞപ്പോള്‍ കരുതിയത് ഇത്
ഉരുക്ക് ആണ് എന്ന് കരുതിയത്..... ഇത് ചുമ്മാ അരക്ക് പോലുമല്ലല്ലോ..... അവളുടെ
മുത്ത് ചിതറിയപോലെയുള്ള ചിരിയില്‍ തന്‍റെ
ചമ്മല്‍ അലിഞ്ഞു പോയി......പിന്നീട്
അങ്ങോട്ട് തന്നെ സിക്കസ് പാക്ക് ആക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു അവള്‍.....എന്നും ഒന്‍പത് മണിവരെ ഉറങ്ങി ശീല മുള്ള താന്‍ ആദ്യമായി
നാല്മന്നിക്ക് എഴുനേല്‍ക്കാന്‍ തുടങ്ങി.....ഓട്ടം ചാട്ടം.....കസര്‍ത്തുകള്‍.........
എന്നും ആരംഭ ശൂരത്തം മാത്രമുണ്ടായിരുന്ന ഞാന്‍ പതുകെ ഉള്‍വലിഞ്ഞു......തുടക്കം
അവിടെ നിന്ന് ആണ് തോന്നുന്നു.....പിന്നീട് തോട്ടത് ഒക്കെ കുറ്റമായി മാറി......
ഉമ്മയാണ് തന്നെ ചീത്തയാക്കിത് എന്ന് അവള്‍ ആരോപിച്ചു..... ഉമ്മയുമായി കലഹങ്ങള്‍
പതിവായി....ഉമ്മ ഇടയ്ക്കു ഇടയ്ക്കുപിണങ്ങി പോവാന്‍ തുടങ്ങി......
“ ഓനേ ഓള് കൊല്ലാകൊല ചെയ്യുകയാണ്” ഉമ്മയുടെ പിറുപിറ്കകലുകള്‍
പതുകെ പുറത്തേക്കു ഒഴുകി........
ആളുകള്‍ തന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി.... ആമി തന്നെ സ്നേഹിക്കുന്നു വെന്ന് താന്‍
പലപ്പോഴും തിരിച്ചു അറിഞ്ഞിട്ടുണ്ട്,എന്നിട്ടും തനിക്ക് അവള്മായി പൊരുത്തപെടാന്‍
ആയില്ല.....
നിനക്ക് ഓളെ മെരുക്കാന്‍
പറ്റിയില്ലെങ്കില്‍ ഓളെ വീട്ടില്‍ കൊണ്ട് ആക്കു......
ദുബായില്‍ ഒരു അവസരം ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ ലോങ്ങ് ലീവിന് എഴുതികൊടുക്കുകയായിരുന്നു.
വിവരം അറിഞ്ഞപ്പോള്‍ ആമി വീണ്ടും കരഞ്ഞു......
തന്‍റെ ലഗേജു കെട്ടുമ്പോള്‍ പോലും അവള്‍ പറഞ്ഞു ഇക്കാ ശരീരം നോക്കണം.....
ദുബായിയുടെ ശീലങ്ങളില്‍ താന്‍ അലിഞ്ഞു ചേരുകയിരുന്നു,
ബര്‍ഗറും പിസയും മെനുവില്‍ സ്ഥാനം പിടിച്ചു, ചുട്ടകോഴിയുടെയും, മൊരിഞ്ഞ
കോഴിയുടെയും മുമ്പില്‍ കാളനും ഓലനും വഴി മാറി...... ശരീരം ബലൂണ്‍ പോലെ ചീര്‍ത്തു.......
അമീര്‍ എന്താ നിന്‍റെ കോലം.....കൂട്ട്കാരും
പറഞ്ഞു തുടങ്ങിയിരിക്കുന്നു.... പലപ്പോഴും സീറ്റില്‍ ഇരുന്ന് ഉറങ്ങുക എന്നത്
ശീലമായി......
പുതിയ മാനേജരുടെ ഡ്യൂട്ടിയില്‍ ഉറങ്ങിയതിനുള്ള
വാര്‍ണിംഗ് ലെറ്റര്‍ ആണ് ശരീരം കുറക്കണം എന്ന തോന്നല്‍ ഉണ്ടാക്കിയത്......
പുതിയ മരുന്ന് ഫലം കണ്ടു
തുടങ്ങിയിരിക്കുന്നു......ശരീരം പെട്ടന്ന് ചുരുങ്ങാന്‍ തുടങ്ങി.....ഭക്ഷണത്തിന്‍റെ
ടെസ്റ്റ്‌കുറഞ്ഞു.....പലപ്പോഴും ഭക്ഷണം കഴിക്കാന്‍ എടുകുമ്പോഴേക്കും മനം പുരട്ടല്‍
തുടങ്ങും.......
ഞാന്‍ പൊതീനയുടെയും ഇഞ്ചിയുടെയും വലിയ
പ്രചാരകനായി ആയിരകണക്കിന് ഷെയറുകളും, ലൈക്കുകളും, ചിലര്‍ തന്‍റെ അനുഭവത്തെ തട്ടിപ്പായി
വിലയിരുത്തി. അവയെ താന്‍ നേരിട്ടത് തന്‍റെ പഴയ ഫോട്ടോ ഉപയോഗിച്ച് ആയിരുന്നു......
ആമിന കൂടുതല്‍ ഹാപ്പിയായി, സ്ക്യ്പ്പിലുടെ തന്‍റെ ഫോട്ടം കണ്ട് ആമിന
അത്ഭുതം കൂറി.... ഇത്രയും ഒന്നും കുറകേണ്ട കിട്ടോ..... അവള്‍ കുറുകി.... ഇക്കാനെ
ഒന്ന് കാണാന്‍ കഴിഞ്ഞങ്കില്‍.......
വാതില്‍ തുറന്ന ആമിന കണ്ണ് തുറിച്ചു കാറിലേക്ക്
നോക്കി..... ഇത് എന്താ ഒരു അറിയിപ്പില്ലാതെ.....അവള്‍ അത്ഭുതം കൂറി.....ലീവ്
പെട്ടന്ന് ശരിയായി...... വെളുപ്പിന്
നിന്നെയും മോളെയും വെറുതെ എയര്‍ പോര്‍ട്ടിലേക്ക് വലിച്ചു ഇഴക്കണ്ട എന്ന്
കരുതി...... ലഗേജു ഉയര്‍ത്താന്‍ കെല്‍പ്പില്ലാതെ നില്‍ക്കുന്ന അയാളെ വീണ്ടും അവള്‍
കളിയാക്കി.....ഇതിലും ഭേതം ആ വലിയ പൊണ്ണ തടിയായിരുന്നു.....അന്ന് ലഗേജുപൊക്കാന്‍
ഒന്നും പ്രയാസം ഉണ്ടായിരുന്നില്ല...... സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കാന്നുന്നത്
അങ്ങനെ തന്നെ അനുകരികരുത് ഇക്ക.....ഫേസ്
ബൂകില് വലിയ ചതികുഴികള്‍ ആണ്...... ഹ്ഹ്ഹ അയാള്‍ ഒച്ചയില്ലാതെ വീണ്ടും
ചിരിച്ചു..... ആമി നീ വീണ്ടും നിന്‍റെ ഹെല്‍ത്ത് ടിപ്പ് തുടങ്ങിയോ....... എന്ത്കൊണ്ടോ
അവള്‍ പെട്ടന്ന് നിശബ്ദതമായി......ഞാന്‍ അന്നും ഇന്നും പറഞ്ഞിരുന്നുത് ഇക്കാക്ക്
വേണ്ടി തന്നെയായിരുന്നു, ഇക്കാന്നെ കളിയാകിയതും കുറ്റപെടുതിയതും...... ഒക്കെ......
ലഗേജില്‍ നിന്ന് അടര്‍ന്നു വീണ
കാപ്പ്സ്യുള്‍ലേക്കും. റ്റാബ്ലറ്റിലേക്കും അവള്‍ അമ്പരപ്പോടെ തുറിച്ചു നോക്കി.....
ഇക്കാക്ക.....എന്താ ഇത്...... തലയണകെട്ടുപോലെയിരിക്കുന്ന മരുന്ന്കെട്ടു അവളില്‍
ഒരു പെരുമ്പറമുഴക്കി.....തനിക്ക് ചുറ്റും ഒരു ചുഴി രൂപ പെടുന്നതും താന്‍ അതില്‍പെട്ട്
കറങ്ങുന്നതും അവള്‍ അറിഞ്ഞു..... ഫാര്‍മസിസ്റ്റ് ആയ ആമിനാക്ക് ആ മരുന്ന് എന്താണ്
എന്ന് തിരിച്ച് അറിയാന്‍ വലിയ പ്രയാസം ഉണ്ടായിരുന്നില്ല തന്നെ എറുമ്പ്അടക്കം
കെട്ടി പിടിച്ച് പൊട്ടി കരയുന്ന ആമിനയുടെ കൈകളിലേക്ക് RCCയിലേക്കുള്ള ഡോക്റ്ററുടെ
ലെറ്റര്‍ കൈ മാറുമ്പോള്‍......അയാള്‍ ഗദ്ഗദത്തോടെ ഒരു ഹെല്‍ത്ത് ടിപ്പ് കൈ മാറി “
ആമിന വേദനിക്കുന്നു... ഒരു ബോണ്‍ കാന്‍സര്‍ പേഷ്യന്‍റനെ ഇത്ര ശക്തിയില്‍
കെട്ടിപ്പിടിക്കരുത്” പിന്നീട് ആ ടിപ്പ് ഒരു ആരവം ആയി മാറുന്നതും നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നതും അവള്‍ അറിഞ്ഞു.....
No comments:
Post a Comment