അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ച് ഇരിന്നു...അന്നത്തെ ഊര്‍ജം ഇറക്കി വെച്ച ആലസ്യത്തില്‍ അയാള്‍ മൂരി നിവര്‍ത്തി....ഹാ എന്ന വികൃതശബ്ദം പുറപെടീച്ചു....ശ്ശ്...ശ്ശ്....ഒച്ചയുണ്ടാക്കല്ലേ....അവള്‍ മുരണ്ടു...അയാളെ പോലെ അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പ്പ് കണങ്ങള്‍ വഴിതെറ്റിയ ചാലുപോലെ ഒലിച്ചു തുടങ്ങിയിരിക്കുന്നു....,അവളുടെ ശരീരത്തില്‍ നിന്നും വിയര്‍പിനോടൊപ്പം ചേറും ഒലിച്ചു തുടങ്ങിയിരിക്കുന്നു അവ ചെറിയ കൈവഴികളായി സ്ത്രയണ ഗന്ദം പരത്തി ഇരുട്ടില്‍ വ്യാപിച്ചു.....അയാളുടെ ശരീരം കറുത്ത് ഇരുണ്ടതുകൊണ്ടായിരിക്കാം ചേറിന്‍റ പാടുകള്‍ തിരിച്ച് അറിയാന്‍ കഴിഞ്ഞിരുന്നില്ല.., അല്ലങ്കിലും ചേറും പൊടിയും ഒന്നും തനിക്ക് കാര്യമായിരുന്നില്ലല്ലോ? അയാളുടെ കാരിരുമ്പ് പോലത്തെ ശരീരത്തെയല്ലേ താന്‍ സ്നേഹിച്ചത്.......
ടര്‍ക്കി കൊണ്ട് ശരീരം ഒപ്പികൊണ്ടിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു" ഇത് പാപം അല്ലേ"
.
"പാപം ഹ...ഹ..." അയാളുടെ കണ്ണ് ചെറുതായി ഇറുങ്ങി അടയുന്നത് അവള്‍ കണ്ടില്ലന്ന്‍ നടിച്ചു
" ഇത് പാപമെങ്കില്‍ പെണ്ണ് തന്നെ പാപമാണ്"
" ഇത് പാപമെങ്കില്‍ പെണ്ണ് തന്നെ പാപമാണ്"
താന്‍ പെണ്ണ് ആണ്, തീര്‍ച്ചയായും വെറും ഒരു പെണ്ണ്.....
എപ്പോഴോ തുറന്ന അവളുടെ മനസാക്ഷിയുടെ കിളിവാതില്‍ ഒരു ആശ്വാസത്തോടെ അടയുന്നത് അയാള്‍ തിരിച്ച് അറിഞ്ഞു, അയാളുടെ നാവ് നെടുനിളെ പുറത്തേക്ക് ഞാണ് കിടക്കുന്നതും അതില്‍ നിന്ന് കൊതിവെള്ളം ഇറ്റ് വീഴുന്നതും ഇരുട്ടില്‍ അവള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ.......
പിന്നീട് ഒരിക്കല്‍ ഇരുട്ടിന്‍റെ മറവില്‍,ചീവിടിന്‍റ ശബ്ദത്തിന്‍റെ അകമ്പടിയില്‍,ചീവിടിനെകാള്‍ കിരുകിരുത്ത ശബ്ദത്തില്‍ അവള്‍ അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.....
" ഇത് കുട്ടേട്ടനോടുള്ള വഞ്ചനയല്ലേ?".......
അയാള്‍ പിന്നേയും വക്രിച്ച ചിരി ചിരിച്ചു!!!!
ആണത്തമില്ലാതവന്‍റ പെണ്ണ് ആണുങ്ങളെ തേടിപോവും!!
അവളുടെ നെടുവീര്‍പ്പുകള്‍ ഇട്ടു.....ആരോടനില്ലാതെ പിറുപിറുത്തു.....
തന്‍റെ കുട്ടേട്ടന് ആണത്തമില്ല......
അവളുടെ മനസിന്‍റെ കിളിവാതില്‍ വീണ്ടും വീണ്ടും ചെറുതാവുന്നത് അയാള്‍ കണ്ടു,അയാളുടെ നാക്ക് പിന്നേയും പുറത്തേക്ക് നീണ്ടു വന്നു... പക്ഷേ അപ്പോഴും അവിടെ ഇരുട്ട് ആയിരുന്നല്ലോ......
നഗ്നനായി നില്‍ക്കുന്ന അയാളോട് അവള്‍ ഒരിക്കല്‍ ചോദിച്ചു
ലജ്ജയില്ലേ!?
ഹ്ഹ്ഹ്.......എല്ലാ നഗ്നതയും ഇരുട്ട് മറക്കും!! ഇത് എന്‍റെ രൂപമാണ് ഗെറ്റ്സ് ഇല്ലാത്തവന് ഇങ്ങനെ നില്‍ക്കാന്‍ ആവില്ല
ഹ്ഹ്ഹ്.......എല്ലാ നഗ്നതയും ഇരുട്ട് മറക്കും!! ഇത് എന്‍റെ രൂപമാണ് ഗെറ്റ്സ് ഇല്ലാത്തവന് ഇങ്ങനെ നില്‍ക്കാന്‍ ആവില്ല
കുട്ടേട്ടന്‍റെ കണക്കില്‍ അവള്‍ ഒന്ന് കൂടി എഴുതി ചേര്‍ത്തു.....
ഗെറ്റ്സ് ഇല്ലാത്തവന്‍!!!!!!!
ഒരികല്‍ അയാളുടെ വൈകൃതത്തെ അവള്‍ എതിര്‍ത്തു!!
അയാള്‍ ഒരു ചെന്നായയെപോലെ മുരണ്ടു......
പൂര്‍ണതയുള്ള ആണ്ങ്ങളെ നീ കണ്ടിട്ടില്ല......
അയാള്‍ ഒരു ചെന്നായയെപോലെ മുരണ്ടു......
പൂര്‍ണതയുള്ള ആണ്ങ്ങളെ നീ കണ്ടിട്ടില്ല......
അവള്‍ കുട്ടേട്ടന്‍റ അക്കൗണ്ടില്‍ അവസാന വരി എഴുതി ചേര്‍ത്തു......
പൂര്‍ണ്ണതയില്ലത്തവന്‍!!!!!!!!......,,,,,
എപ്പോഴോ അയാളുടെ വരവ് നിലച്ചു......വഴികണ്ണ്‍മായി അവള്‍ കാത്തിരുന്നു.....
ഒരിക്കല്‍ അയാള്‍ അവളേ തേടി എത്തി.....
കാതരായ ശബ്ദത്തില്‍ അവള്‍ ചോദിച്ചു...
"എന്ത് പറ്റി"
ത്രില്ല് നഷ്ട്ടപെട്ടിരിക്കുന്നു......
ത്രില്ല് എന്താണ് അത്?
ഹ്ഹ്ഹ് അയാള്‍ പൊട്ടിച്ചിരിച്ചു.....
എല്ലാദിവസവും ഒരേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്!!!.....
ചിതറികിടക്കുന്ന കുട്ടേട്ടന്‍റ അക്കൌണ്ടില്‍ അവള്‍ പരതിനടന്നു......
ഹാവു അവള്‍ നെടുവീര്‍പ്പ് ഇട്ടു.....ഒരേ ഒരു ഗുണം അവശേഷിച്ചരിക്കുന്നു.....
ത്രില്ല് നഷ്ട്ടപെടാത്തവന്‍......,,,,,,,,,
നിങ്ങള്‍ എന്നേ സ്നേഹിക്കുന്നുണ്ടോ......അവളുടെ ശബ്ദത്തില്‍ പരിഭവം മുഴചിരുന്നു......
അവളേ പൊതിഞ്ഞ അയാളുടെ കൈ പെട്ടന്ന് അടര്‍ന്ന് മാറി..........ഹും അയാള്‍ അമര്‍ത്തി മൂളി.....
അവളേ പൊതിഞ്ഞ അയാളുടെ കൈ പെട്ടന്ന് അടര്‍ന്ന് മാറി..........ഹും അയാള്‍ അമര്‍ത്തി മൂളി.....
എന്‍റെ കരളിനെകാളും എന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു...
അങ്ങനെ പറഞ്ഞിരുന്ന കുട്ടേട്ടന്‍ മിന്നായം പോലെ മനസിലേക്ക് ഇറങ്ങി വന്നു......
ത്രില്ല് നഷ്ട്ടപെട്ടത് തനിക്ക് ആയിരുന്നു എന്ന് അവള്‍ തിരിച്ച് അറിഞ്ഞു.....
അങ്ങനെ പറഞ്ഞിരുന്ന കുട്ടേട്ടന്‍ മിന്നായം പോലെ മനസിലേക്ക് ഇറങ്ങി വന്നു......
ത്രില്ല് നഷ്ട്ടപെട്ടത് തനിക്ക് ആയിരുന്നു എന്ന് അവള്‍ തിരിച്ച് അറിഞ്ഞു.....
മുടിവാരികെട്ടി,ബ്ലൗസും സാരിയും പിടിച്ച് ഇടുമ്പോള്‍ അവളുടെ അവസാനത്തെ ചോദ്യം അടര്‍ന്ന് വീണു....
നിങ്ങള്‍ക്ക് എന്നേ വിവാഹം കഴിക്കാമോ???
ഒരു നിമിഷം അയാളുടെ കണ്ണുകള്‍ അത്ഭുദം കൊണ്ട് പുറത്തേക്ക് തള്ളി!!!!പിന്നെ പൊട്ടിച്ചിരിച്ചു.....
ഒരു തേവിടിശ്ശിയെ കല്ല്യാണം കഴിക്കാന്‍ ഞാന്‍ നിന്‍റെ കുട്ടേട്ടന്‍ അല്ല.....അയാള്‍ ഇരുട്ടില്ലേക്ക് ഇറങ്ങി നടന്നു....
അവളുടെ മനസിന്‍റെ കിളിവാതില്‍ ശക്തിയായി തുറന്ന് അടഞ്ഞു.....അത് ഒരു തേങ്ങലായി പുറത്തേക്ക് വന്നു....പക്ഷേ സുരലഹരിയില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന കുട്ടേട്ടന്‍റ കൂര്‍ക്കം വലിയില്‍ അത് മുങ്ങി പോയി.......
ഇഷ്ട്ടപ്പെട്ടു....നല്ല അവതരണം.....ആശംസകള്‍.....പിന്നെ ഫോണ്ടിന്റെ വലുപ്പം കൂട്ടുക.....
ReplyDelete