10/02/2023

കുഞ്ഞൻ!




ഡ്യൂട്ടികിടയിൽ ദുബായിലെ വർക്കയിലെ ഈറ്റ് ആൻ്റ് ഡ്രിങ്ക് റെസ്റോറൻ്റിൽ ചായ കുടിക്കാൻ വണ്ടി' നിർത്തിയപ്പോഴാണ് വീഡീയോയിൽ കാണുന്ന കുഞ്ഞൻ വണ്ടിയിൽ വന്ന് വീണ് പിടയുന്നത് കണ്ടത്! കുടെയുള്ള റഹ്മാൻ അർഷാദ് ആണ് ജീവൻ ഉണ്ടന്ന്  സ്ഥീകരിച്ചത്! ഫ്ലാസ്ക്കിലെ മൂടിയിൽ വെള്ളമെടുത്ത് മെല്ലെ മെല്ലെ ഇറ്റിച്ച് കൊടുത്തു! 


മരിച്ചു എന്ന് കരുതിയ ആശാൻ പെട്ടന്ന് ഉഷാറായി! കൈൽ നിന്ന് ഇറങ്ങാതെയായി! നാട്ടിലാണങ്കിൽ കൂടെ കൂട്ടാമായിരുന്നു!


 ഇവിടെ ഈവെയിലിൽ ഉപേക്ഷിച്ച് പോയാൽ മരണം ഉറപ്പ്! ഞാൻ വീണ്ടും പ്രതിസന്ധിയിലായി!


തൊട്ടടുത്ത ഈറ്റ് ആൻ്റി ഡ്രിങ്ക് റെസ്റ്റോറൻ്റിലെ ചങ്ങാതി ആഷിക്ക്  പെട്ടന്ന് സഹകരിച്ചു! നല്ല തിരക്കുള്ള സമയമായിട്ടും! അദ്ദേഹം ഡിസ്പോസിബിൾ കാർട്ടൻ എടുത്ത് വെട്ടി നിമിഷനേരം  കൊണ്ട് കൂടു റെഡിയാക്കി! ഫുഡും വെള്ളവും വെച്ച് കൊടുത്ത് കുഞ്ഞനോട് സലാം പറഞ് പിരിയുമ്പോൾ റെസ്റ്റോറൻ്റിലെ ചങ്ങാതി പറയുന്നുണ്ടായിരുന്നു പേടിക്കേണ്ട വെയിലാറുമ്പോൾ ,തീറ്റയെടുത്താൽ ഞാൻ പറത്തി വിട്ടു കൊള്ളാം! ഒരു ജിവൻ സംരക്ഷിച്ച സംതൃപതിയോടെ പുറത്ത്  ഇറങ്ങൂമ്പോൾ ആണ് ആ കാഴ്ച കണ്ടത് കുഞ്ഞനോടപ്പം  കുഞൻ്റ ഇണയും  വെള്ളം കിട്ടാതെ വീണിരുന്നു ! നിർഭാഗ്യവശാൽ ഞങ്ങളുടെ ശ്രദ്ധയിൽ കുഞ്ഞൻ്റ ഇണ വീണത് ' കണ്ടിരുന്നില്ല ! സമയം വൈകി പോയിരുന്നു! കുഞ്ഞൻ്റെ ചങ്ങാതി' കുഞ്ഞനോട്  യാത്ര പോലും പറയാതെ പരലോകത്തേക്ക് യാത്രയായിരുന്നു! പറത്തി വിടാൻ ശ്രമിച്ചപ്പോൾ ഒക്കെ ആ കുഞ്ഞു പക്ഷി ശബ്ദമുണ്ടാക്കി  മേൽ പിടിച്ച്  കയറി ശബ്ദമുണ്ടാക്കിയത് തൻ്റെ കൂട്ടുക്കാരൻ്റെ കാര്യം പറയാനിയിരിക്കുമോ?.'.... ആർക്കറിയാം.....