22/06/2022

ഒരു വൃക്ക മോക്ഷണത്തിൻ്റെ കഥ

  !


നാട്ടിൽ കച്ചവടമുള്ള കാലം ഉച്ചക്ക് വിശ്രമിക്കാൻ കിടക്കുന്ന  സമയം കാറ്റ് കിട്ടാൻ വേണ്ടി ജനൽ തുറന്ന് വെച്ചിട്ടുണ്ട്! 


അന്നത്തേ പറമ്പിൻ്റെ അരികിൽ  അതിരായി പിടിപ്പിക്കുക കൈത എന്ന് അറിയപെടുന്ന കൈതോല ചെടിയാണ്! ഇതിൻ്റെ ഓല കീറി സ്ത്രീകൾ പായയുണ്ടാകും ! അങ്ങനെയുണ്ടാക്കുന്ന പായ സ്ത്രീകൾക്ക് ഒരു  വരുമാനമാർഗമാണ്! 


അങ്ങനെ അഞ്ച് പത്ത് സ്ത്രീകൾ ഓല കീറി " തഴമടി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്!

കൂട്ടത്തിലെ  തലതൊട്ടപ്പയായ സ്ത്രീ പെട്ടന്ന് ഒരു അനുഭവകഥ പറയാൻ തുടങ്ങി! 


കഥ കേൾക്കൽ പണ്ടേ ഇഷ്ടമായത് കൊണ്ട് ഞാൻ മെല്ലെ ശ്രദ്ധിക്കാൻ തുടങ്ങി! 


ഒരു കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിൻ്റെ കഥയാണ് ആ സ്ത്രീ പറയുന്നത്!

അന്ന് ഒക്കെ സ്കൂളിൽ നിന്ന് കുട്ടികളെ മിഠായി കൊടുത്ത് തട്ടി കൊണ്ട പോയ കഥ, പാലത്തിന് തൂണ് ഇടുവാൻ കുട്ടികളെ കുഴിമുടുന്ന കഥകൾ ഒക്കെ ഒഴുകി നടക്കുന്നത് ഇത്തരം കൂട്ടായമകളിലാണ്! ഇന്നത്തെ വാട്ട്സ് അപ്പ് കൂട്ടായമയുടെ ഒരു എളിയ രൂപം'! 


ഈ തവണ ഒരു കറുത്ത കാറാണ് ഹീറോ !

കറുപ്പ് എന്ന് പറഞ്ഞാൽ  ഒരു വല്ലാത്ത കറുപ്പ്! 


സ്ത്രീ  കഥ പറഞ് തുടങ്ങി!  മറ്റ് സ്ത്രീകൾ ചെവി കൂർപ്പിച്ച് കഥ ശ്രദ്ധിക്കാൻ തുടങ്ങി!

സ്കൂളിൽ നിന്ന്  പച്ച പാവടക്കാരി മെല്ലെ നടന്ന് വരാൻ തുടങ്ങി! ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് കഥകാരി! 


പെട്ടന്ന്  ആ കറുത്ത കാർ കുട്ടിയുടെ മുമ്പിൽ വന്ന് സഡൻ ബ്രേക്ക് ഇട്ടു! ഓമനി വാൻ അക്കാലത്ത് ഇറങ്ങാത്തത് കൊണ്ടാവാം കറുത്ത അംബാസിഡർ ആയി മാറിയതെന്ന് തോന്നുന്നു! 


മുഖം മറച്ച മുന്ന് നാല് രൂപങ്ങൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി! 


കുട്ടിയെ പിടിച്ച്  വണ്ടിയിൽ കയറ്റി! 


എന്തിനാ വണ്ടിയിൽ കയറ്റിയത്? 


ചോദ്യം എല്ലാവരുടെയും മുഖത്ത് നിന്ന് ഒരുമിച്ചായിരുന്നു! 


ഒരു മസാല കഥ പ്രതിക്ഷിച്ച ചിലർ അക്ഷമരായി! 


" വൃക്കയെടുക്കാൻ അല്ലാതെയെന്തിനാ "

ഇക്കാലത്തൊക്കെ  എന്താ വില? 


ഒരു ബലാൽസംഘം പ്രതീക്ഷച്ചവരുടെ മുഖത്ത്   നിരാശയുടെ കടന്നൽ കൂട്! 


എന്നിട്ട് കിട്ടിയൊ? 


കഥാകാരി  ൈക്ലമാക്സിേലേക്ക് കടന്നു ! 


എവിടന്ന് കിട്ടാൻ!

കുട്ടി അപ്പോഴെക്കും ഒച്ച വെച്ച് കളഞ് എത്രെ! 


ആളുകൾ ഓടി കൂടിയപ്പോഴേക്കും! 


കിട്ടിയ ഒരു വൃക്കയും കൊണ്ട്  കാറിൽ വന്നവർ ഓടി കളഞത്രെ! 


ഇനി ആ കുട്ടിക്ക് വൃക്ക എന്ത് ചെയ്യും? 


ആ നാട്ടിൽ ഒരു സിദ്ധൻ ഉണ്ടത്രെ! അദ്ദേഹം ഒരു പട്ടിയുടെ  വൃക്ക വെച്ച് അഡ്ജസ്റ്റ് ചെയ്തത്രെ!

'

എന്നിട്ട് എന്തങ്കിലും പ്രശ്നം ? 


ആളുകളുടെ ചോദ്യം വീണ്ടും! 


മൂത്രമൊഴിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്! 


എന്ത് പ്രശ്നം! 


ആളുകൾ വീണ്ടും  ഉത്കണ്ഡാകുലരായി! 


മൂത്രമൊഴിക്കുമ്പോൾ ഒരു കാൽ പൊക്കി വെക്കും!....... നായയെ പോലേ! 


വാൽ കഷ്ണം 


ആരോഗ്യ മന്ത്രിയുടെ വൃക്ക തട്ടികൊണ്ട് പോകൽ കഥക്ക്,ഈ കഥയുമായി ഒരു ബന്ധമില്ലന്ന് പറയാൻ പറഞ്ഞു!