25/07/2020

ആനപടക്കം!!



കടല്‍ കാണാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ റസിയ എതിര്‍ത്തു....

"ഇക്കാക്ക് എപ്പോഴും ഈ കടല്‍ മാത്രം ഉള്ളോ?"

"കടലിനെ നിനക്ക് അറിയില്ല റസിയ...."

"വേണ്ട....വേണ്ട.... പഴംപുരാണം കുറെ കേട്ടതാണ്..... "

"വാപ്പിച്ചി ഉമ്മിച്ചി പറയുന്നത് കേള്‍ക്കണ്ടട്ടോ!!....നമുക്ക് കടപുറത്ത് പോകാം....."

"ഹ...ഹ...ഹ... അവള്‍ എന്‍റെ മോള് തന്നെ!"

ഓ....സമ്മതിച്ചു...!
അസ്നമോൾ കാര്യമെന്ത്ന്ന് അറിയാതെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി.....പിന്നെ ഇത് തന്‍റെ വിഷയമല്ലന്നമട്ടില്‍ ചായപെന്‍സിലുമായി അകത്തേക്ക് ഓടി.....

"ഇക്കാക്കയല്ലാതെ അവള്‍ കേള്‍ക്കെ എന്തങ്കിലും പറയോ? ഇന്ന് തലക്ക് വെളിയുണ്ടാവില്ല......"

 നമുക്ക് സ്നേഹതീരത്തേക്ക് പോകാം......

ഇവിടെ നിന്ന് പത്ത് മുപ്പത്  കിലോമീറ്റര്‍ വണ്ടി ഓടിക്കെണ്ടേ!!

"വണ്ടി ഓടിക്കാത്ത ഒരാള്....... അവിടെ പാര്‍ക്കും....പൂന്തോട്ടവും ഒക്കെയുണ്ട്! "

"അല്ലങ്കിലും ഇക്കാക്കാനെ പറ്റിചേര്‍ന്ന്പോകുന്നത് ഒരു സുഖമല്ലേ......

കടപുറം ജനനിബിഡമായിരുന്നുഐക്രീമും....കപ്പലണ്ടിയും വില്‍ക്കുന്നവര്‍ ..പട്ടവും......പാവയും വില്‍ക്കുന്നവര്‍ ....പുതിയ മാറ്റങ്ങള്‍ അവൾ ആസ്വദിക്കുകയാണ്...

വലിയ കാറ്റാടി മരങ്ങള്‍ ചുറ്റും വെച്ച്പിടിപ്പിച്ചിരിക്കുന്നു.....ഇരിക്കാന്‍ കല്‍മതിലുകകളും നടക്കാന്‍ ഇഷ്ട്ടിക പാകിയ പാതകളും......

കങ്കാരുവിന്‍റെ രൂപത്തില്‍ മനോഹരമായ കച്ചറ ടബ്ബകള്‍ .....

ഇന്‍റെര്‍ലോക്ക് ഉപയോഗിച്ച് തീരം ഭംഗിയാക്കിയിരിക്കുന്നു......... എന്നിട്ടും ചിലര്‍ ചപ്പ് ചവറുകള്‍ ടബ്ബക്ക് ചുറ്റും നിക്ഷേപിച്ചിരിക്കുന്നു.......

കടലിന്‍റെ സ്വാഭാവികത നശിപ്പിക്കപെട്ടിരിക്കുന്നു!!!

",അരയന്‍മാര്‍ തൂറി നിറയ്ക്കുന്നതും.....തുണിയില്ലാതെ ഓടുന്നത്മല്ലേ സ്വാഭാവികത..... "
റസയ എന്നെ കളിയാക്കി.......

നോക്കു റസിയ.... കടല്‍ മനുഷ്യരെപോലെയാണ്, അതില്‍ ആളെ പിടിച്ച് തിന്നുന്നതും,സസ്യാഹാരിയും, മാംസാഹാരിയും ചെറുതും വലുതും ജീവിക്കുന്നു.... എന്നിട്ടും അതിന് പൊതുസ്വഭാവമായ ഉപ്പ് രസമാണ്

ചെറുത് എപ്പോഴും വലുതിനെ ഭയപെടുന്നു.....ശാന്തമായി ഒഴുകുന്ന കടല്‍ പെട്ടന്ന് ഉഗ്രരൂപിയാകുന്നു.....

"മനുഷ്യരുടെ സ്വഭാവവും ഇത് തന്നെയല്ലേ."
.
"ഇക്കാക്കാടെ സാഹിത്യം ഒന്നും എനിക്ക് തിരിയൂല....."

വാപ്പിച്ചി...ദാ.....ഇപ്പൊ സൂര്യന്‍ കടലില്‍ വീഴും.....
ശരിയാണ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അന്നത്തെ കര്‍മ്മം കഴിഞ്ഞ് സൂര്യന്‍ അടുത്ത തീരം തേടിപോവും.....

ഇക്കാക്ക ഇത് കാണുന്നില്ലേ......

മോള് മണ്ണില്‍ കളിക്കാന്‍ കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുകയാണ്....മണ്ണുകൊണ്ട് അവള്‍ വീട് ഉണ്ടാക്കുന്നു....പൊളിക്കുന്നു.....വീണ്ടും....ഉണ്ടാക്കുന്നു......പൂഴിമണലില്‍ അവളുടെ കാല്‍ ആണ്ട് പോയിരിക്കുന്നു...വസ്ത്രം മുഴുവന്‍ നനുത്ത മണലില്‍ കുളിചിരിക്കുന്നു......

റസിയ അവള്‍ മണ്ണില്‍ കളിക്കട്ടെ..... ചേറും ചെളിയുമായി തൊടിയിലും പറമ്പിലും ഓടിനടന്ന ഒരു കാലം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.....ഇന്ന് അത് അവള്‍ക്ക് നിഷേധിക്കപെട്ടിരിക്കുകയല്ലേ......

"ഇത് ഇക്കാക്കാടെ കാലം അല്ല.....അവളേ ചീത്തയാക്കുന്നത് മുഴുവന്‍ ഇക്കാകയാണ്...."
 റസിയ വീണ്ടും ഗര്‍വിച്ചു......

കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു......പക്ഷികൂട്ടങ്ങള്‍" റ " പോലെ വളഞ്ഞ് ലക്ഷ്യസ്ഥാനം നോക്കി പറക്കാന്‍ തുടങ്ങിയിരിക്കുന്നു.....

ആളുകളും ചെറിയ കൂട്ടമായി പിരിഞ്ഞ് സ്ഥലം വിടാന്‍ തുടങ്ങിയിരിക്കുന്നു....കപ്പലണ്ടി കച്ചവടക്കാരന്‍ അന്നത്തെ ലാഭം എണ്ണി കണക്കാക്കുന്നു......
ചിലര്‍ മാത്രം കടലിന്‍റെ മുകളില്‍ ചുവപ്പ് രാശി വീഴുന്നതും കാത്ത് നില്‍ക്കുന്നു......
പിരിഞ്ഞ്‌ പോക്കുന്ന ആള്‍ കൂട്ടത്തിന്‍ ഇടയില്‍ നിന്നും.....ഒരു വിളി ഉയര്‍ന്ന് കേട്ടു!

"അത്തറുപെട്ടിക്കാരാ"

ഒരാള്‍ കിതച്ച് കൊണ്ട് തീരത്ത്കൂടി തന്‍റെ നേരെ ഓടിവരുന്നു........അത്തറുപെട്ടിക്കാര അയാള്‍ വിളി ആവര്‍ത്തിച്ചു......

ഹൃദയ സ്പന്ദനങ്ങളുടെ ആവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് ആ ശബ്ദം സ്മൃതിപതത്തിലേക്ക് ആഴ്ന്ന് ഇറങ്ങി.....

കൊമ്പന്‍ മീശക്കാരുനും കുട്ടികളുടെ പേടിസ്വപ്നമായ സദാശിവൻ മാസ്റ്റര്‍ നല്‍കിയ പേര്!!!.....

അത്തറുപെട്ടിക്കാരന്‍....

സദുമാസ്റ്റര്‍ അങ്ങനെയാണ് ഓരോ കുട്ടിക്കും ഓരോ പേര് ഉണ്ടാകും...വേളൂരി,നത്തോലി, മണങ്ങ്..... ആ പേരുകള്‍ നീണ്ടതാണ്.... വാപ്പിച്ച് വാങ്ങി തന്ന ചുവന്ന പ്ലാസ്റ്റിക് പെട്ടിയാണ് അത്തറുപെട്ടിക്കാരന്‍ എന്ന പേര് തനിക്ക് സമ്മാനിച്ചത്......

മീശ വഞ്ചിപോലെ മേല്‍പോട്ട് പിരിച്ച് വെച്ചിരിക്കുന്നു,ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം കഞ്ഞിപശയില്‍ മുക്കിയത്കൊണ്ടാകാം വടിപോലെ അവ നില്‍ക്കുന്നത്,മുണ്ടിന്‍റെ തല എപ്പോഴും കൈല്‍ ഉണ്ടാവും!! ഇന്നത്തെ പോലെയല്ല മാഷോളം വലിപ്പമുള്ള കുട്ടികള്‍ ക്ലാസില്‍ ഉണ്ട് !

തോറ്റു തുന്നംപാടിയവര്‍,മീശവന്നവര്‍....താടി മുളച്ചവര്‍!.. ...

മുണ്ട് മടക്കികുത്തിയവരെ കണ്ടാല്‍ ഒരു അലര്‍ച്ചയാണ്!!
" ഇവിടെ വെള്ളപൊക്കം ഉണ്ടോട"
 ഒപ്പം ചൂരല്‍ ആഞ്ഞ് വീശും!!

ഉച്ചക്ക് ഗോതമ്പ് ഉപ്പ്മാവ് വാങ്ങാന്‍ വരുന്നവരാണ് മുതിര്‍ന്നവരില്‍ അധികവും....പലരും അത്താഴപട്ടിണിക്കാര്‍ ... ...കപ്പലണ്ടി പിണ്ണാക്ക് മുഖ്യആഹാരത്തില്‍ ഉള്‍പെടുത്തിയവര്‍ !!!

ചോറ് കൊണ്ട് വരുന്നവരില്‍ അധികവും നായര്‍‍ നമ്പൂതിരി പിള്ളേരാണ്!

മാപിപ്ല പിള്ളേര്‍ ആണ് ബാക്കി കൊടുക്കുക.....അധ്വാനം ഇല്ലാതെ പാത്രം മോറികിട്ടും മാത്രമല്ല പെരുമയും!!

ചോറ് കൊണ്ട് വരുന്നത് നിസാര കാര്യമാണോ??
 ബാര്‍ട്ടര്‍ സിസ്റ്റം നടപ്പാക്കുന്നവരും ഉണ്ട്!!

 ചോറിന് ഇരട്ടി ഉപ്പ്മാവ്‌ എന്നതാണ് കണക്ക്!

അപ്പുവും വാസുവും ജമാലും മുരളിയും ഒരേ പ്രായക്കാരാണ്,പഠിക്കാത്തവര്‍ക്കുള്ള ബാക്ക് ബെഞ്ചു തന്നെയാണ് അവരുടെ സ്ഥാനവും വാസുവിനു പൊക്കം കൂടുതല്‍ ഉള്ളത്കൊണ്ടാണ് ആ ബെഞ്ചു ലഭിച്ചത്!!
ജമാലും വാസുവും മുരളിയും ചോറ് കൊണ്ട് വരാറില്ല ഉപ്പ് മാവ് തന്നെയാണ് ശരണം.....

"ഞമ്മള് ഒരു കൂട്ടരാണ്.... ബാക്കി ചോറ് എനിക്ക് തരണേ...."

ജമാല്‍ ഒരു നമ്പര്‍ ഇറക്കി നോക്കുകയാണ്.....

പക്ഷേ അതിലും വലിയ ആപ്പ് വാസു ഇറക്കിയിട്ടുണ്ടാവും!!!

"മലയാളം മുഴുവന്‍ ഞാന്‍ പകര്‍ത്തി എഴുതി തരാം, വീട്ട് കണക്കും ഇംഗ്ലീഷൂം പറഞ്ഞു തരാം.... "

അതിലും വലിയ വാഗ്ദാനം ജമാലിന് നല്‍കാനാവില്ല....ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന് ബേപൂര്‍ സുല്‍ത്താന്‍ പ്രയോഗം ജമാലിന് നല്ലോണം ചേരും.....

ജമാല്‍ പിറുപിറുക്കും

" ഹലാക്കിന്‍റെ ഒരു" ഇന്ഗ്രീസ്‌", ആ നായിന്‍റെ മക്കള്‍ ഇന്ത്യന്ന് പോയിട്ടും ഇന്ഗ്രീസ്‌ ഞമ്മളെ അന്നം മുടക്കുകയാണല്ലോ"

വാളംപുളി നെല്ലിക്ക,റൂബിക്ക മുതലായവ പ്രതിഫലമായി കൊടുത്താല്‍ ഏത് കണക്കും വാസു പറഞ്ഞ് കൊടുക്കും,എന്‍റെ കൈല്‍ നിന്ന് വാസു ഒന്നും വാങ്ങാറില്ല... വാസുവോളം എത്തുകയില്ലങ്കില്‍ലും കുറേശ്ശെ എനിക്കും അറിയാം..... എന്നാലും വാസുനോക്കി ഉറപ്പ് പറഞ്ഞാലേ മാഷ്‌ വരുമ്പോള്‍ മുട്ട് ഇടിക്കാതിരിക്കു.......
ഒരിക്കല്‍ വാസു പറഞ്ഞു....

ഞാന്‍ പഠിപ്പ് നിര്‍ത്തുകയാണ്.... പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ വരില്ല....

എന്തേ......? എല്ലാവരും ഒരിമിച്ചു ആണ് ചോദിച്ചത്.....

അച്ഛന് സുഖം ഇല്ല.... ഒരു ബോട്ട്കാരന്‍റെ സഹായിയായിട്ട് പോണം.... അഞ്ചു ഉറുപിക ശമ്പളം കിട്ടും....

ബദീരീങ്ങള്‍ കാത്തു.....സദുമാഷുടെ തല്ല്കൊണ്ടാലും വേണ്ടില്ല... ബാക്കി ചോറ് കിട്ടുമല്ലോ....ജമാല്‍ പിറുപിറുത്തു.....

വാസുവിന്‍റെ അച്ഛന്‍റെ അസുഖം കൂടാന്‍ ജമാൽ  പള്ളിപാട്ടയിലേക്ക് മൂന്ന് അണ നേരുകയും ചെയ്തു.....

പഴയകാല സ്മരണയില്‍ ഊളയിട്ടത് കൊണ്ടാകാം വന്ന ആള്‍ തന്‍റെ മുമ്പില്‍ പകച്ച് നില്‍ക്കുന്നതും..തുറിച്ച് നോക്കുന്നതും കാണാതെ പോയതും.....ശരീരത്തില്‍ കടല്‍ വെള്ളത്തിന്‍റെ തരിപ്പ് ആഴ്ന്നു ഇറങ്ങിയപ്പോള്‍ ആണ് അയാളുടെ കരവലയത്തിനുള്ളിലാണ് എന്ന ബോധമുണ്ടായത്......

"നിന്‍റെ കവച്ച് ഉള്ള നടപ്പ്‌ ഇപ്പോഴും കളഞ്ഞിലല്ലേ!!! ഹ...ഹ...ഹ... "

ഇനി ഒരിക്കലും കാണില്ലന്നു കരുതിയതാണ്.....കടലമ്മ കാത്തു.....വെളുത്ത് തുടുത്ത് രാജകുമാരനെ പോലെയിരിക്കുന്നു...... നീ പേര്‍ഷ്യയില്‍ ആണോ......എനിക്ക് അവസരം ഒന്നും തരാതെ ചോദ്യവും ഉത്തരവും അയാള്‍ തന്നെ പറഞ്ഞ് തുടങ്ങി......

പെങ്ങളെ ഇത് എന്‍റെ ഏറ്റവും അടുത്ത കൂട്ട്ക്കാരനാ.......ഒന്നാം ക്ലാസ്‌ മുതല്‍ ഒന്നിച്ചു പഠിച്ചതാ.....ഈ ശരീരം മുഴുവന്‍ ഇവന്‍റെ ചോറാ..... അയാള്‍ വിതുമ്പാന്‍ തുടങ്ങി.......

പെട്ടന്ന് അയാള്‍ വെട്ടിതിരിഞ്ഞു!!അടുത്ത് കണ്ട ചായകടയിലേക്ക് ഓടി കയറി!!!!

ആരാ ഇക്കാക്ക അത്?

എനിക്ക് അറിയില്ല റസിയ.....

"ഇത്രയും അടുപ്പം കാണിക്കുന്ന ആളെ അറിയില്ലന്നോ!! "

സത്യം റസിയ എനിക്ക് തിരിഞ്ഞിട്ടില്ല......

വല്ല ഭ്രാന്തനുമായിരിക്കും വാപ്പിച്ചി!!!

അങ്ങനെ പറയല്ലേ മോളേ.....

അയാള്‍ക്ക്‌ ഒരു മാനേഴ്സ് ഇല്ല വാപ്പിച്ചി....കെട്ടിപിടിച്ച് അപ്പിടി അഴുക്ക് ആക്കിയിരിക്കുന്നു.....

ശ്ശ്...ശ്ശ്.....അയാള്‍ കേള്‍ക്കും....

"ചേറിലും,ചെളിയിലും ഓടികളിച്ചു ആര്‍ത്തി ഇരമ്പി നടന്ന ഒരു ബാല്യകാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്.....ഈ യുഗത്തിന്‍റെ സന്തതിയായ നിനക്ക്‌ അത് മനസിലാവില്ല മോളേ......കളങ്കമില്ലാത്ത ആ കാലത്തിന്‍റെ മുദ്രയാണ് ഇത്!! "

"വാപ്പിച്ചിക്ക്.....വട്ടായി എന്ന് തോനുന്നു ഉമ്മിച്ചി!!! "

 കൊച്ചിനോട് ഇനി വല്ലതും പറഞ്ഞ്കൊടുക്ക്‌!!! അല്ലങ്കില്‍ തന്നെ അവള്‍ പറമ്പില്‍ നിന്ന് കയറുന്നില്ല!!"

വലിയ പാത്രത്തില്‍ പഴംപൊരിയും സവാളവടയും ആയി അയാള്‍ അപ്പോഴേക്കും എത്തിയിരുന്നു.....ചൂടുള്ള പലഹാരം വാഴയിലയില്‍ പൊതിഞ്ഞത് കൊണ്ടാക്കാം മൊരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കയറി!!!ആര്‍ത്തിയോടെ അത് തിന്നുമ്പോള്‍ റസിയ രൂക്ഷമായി നോക്കുന്നത് കണ്ടില്ലന്നു നടിച്ചു....

"തിന്ന് പെങ്ങളെ..... കഴിക്കു മോളേ..... "

അങ്കിളിന്‍റെ പേര് എന്താ?

വാപ്പിചിയോട് ആന പടക്കത്തിന്‍റെ കഥ പറയാന്‍ പറഞ്ഞാല്‍ മതി!! അപ്പൊ അറിയാം...

"എനിക്ക് പോകാറായി വേലിയേറ്റത്തിന് മുമ്പ്‌ ഉരു കടലില്‍ ഇറക്കണം......."

അയാള്‍ കൈപടം കണ്ണിന് മുകളില്‍ വെച്ച്‌ അസ്തമയ സൂര്യനെ നോക്കി....

എങ്ങിനെ ഞങ്ങളുടെ നാട്ടില്‍ നിന്നും ഇവിടെ എത്തി......

കടലിന്‍റെ മക്കള്‍ക്ക്‌ എല്ലാ തീരവും ഒരു പോലെ.....കുറെ വസിച്ച് കഴിയുമ്പോള്‍ കടലമ്മ
ഞങ്ങളെ അടര്‍ത്തി മാറ്റും വീണ്ടും അടുത്ത തീരം തേടി പോവും.....ഇവിടെ നിന്ന് എന്നാണ് എന്ന് അറിയില്ല.....അമ്മയുടെ മാറ് വിശാലമല്ലേ...നീണ്ട് പരന്നു കിടക്കുകയല്ലേ കാണാമറയത്തോളം അയാള്‍ നെടുവീര്‍പ്പ് ഇട്ടു.......

ചാഞ്ചാടുന്ന വള്ളത്തില്‍ ഇരുന്ന് അയാള്‍ യാത്രമൊഴി നല്‍കി......

"അതാണ്‌ എന്‍റെ വീട്..... അടുത്ത തവണ വരുമ്പോള്‍ നമ്മുക്ക് അവിടെ പോണം.....അമ്മുകുട്ടിയാണ് ഹക്കൂ എന്‍റെ അരയത്തി...... "

ഇപ്പൊ ഇക്കാക്ക് മനസിലായോ?

ഓര്‍മ്മയുടെ മേല്‍ മാറാല വീണുരിക്കുന്നു റസിയ.....ഒന്ന്എനിക്ക് അറിയാം എന്‍റെ മസ്തിഷ്ക്കകോശത്തില്‍ എവിടെയോ അയാള്‍ അള്ളിപിടിച്ചിരിക്കുന്നു......

എന്ത്കൊണ്ട് ഇക്കാക്ക അയാളോട് അന്വേഷിച്ചില്ല.....

അയാളുടെ കണ്ണുകളിലേക്ക് നോക്കിയോ റസിയ??

സ്നേഹത്തിന്‍റെ തിളക്കം ,പ്രതീക്ഷയുടെ പുലരി....

നിഷ്കളങ്കതയുടെ പ്രാകാശം ഒക്കെ കണ്ണുകളില്‍ ഉണ്ട് റസിയ....

ഞാന്‍ എങ്ങാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അയാള്‍ തകര്‍ന്ന് പോകും.....

ഭഗവാന്‍ കൃഷ്ണനെ കാണാന്‍ അവിലുമായി പോയ ഭക്ത കുചേലന്‍റെ കഥ നീ കേട്ടിട്ട്ല്ലേ റസിയ.....

അത്തരം ഒരു അവസ്ഥയില്‍ ആണ് അയാള്‍ ......
ഭാരതം കണ്ട ഒരു പക്ഷെ ലോകം തന്നെ കണ്ട ഏറ്റവും ഉദാത്തമായ സൌഹൃദത്തിന്‍റെ കഥ കൂടിയാണ് അത്.........

എന്താണ് വാപ്പിച്ചി കൃഷ്ണഭഗവാന്‍റെയും കുചേലന്‍റെയും കഥ?

വാപ്പിച്ചി രാത്രി പറഞ്ഞ് തരാം....

ഹിന്ദു ധര്‍മ്മത്തിന്റെ കഥ പറഞ്ഞ് കൊച്ചിനെ ചീത്തയാകണ്ട.....ഇക്കാകയുടെ കിറുക്ക് തുടര്‍ന്നോളൂ!!!

ഒരു ധര്‍മ്മത്തിന്‍റെയും കഥ ചീത്തയല്ല റസിയ......അത് ഭാഗം വെച്ച് എടുത്തവരിലാണ് ചീത്തയുള്ളത്.....അത് ഈ യുഗത്തിന്റെ സുകൃത ക്ഷയം കൂടിയാണ്.....

"അങ്കിളിനെ ആനപടക്കം വിളിക്കുന്നത്‌ എന്ത്കൊണ്ടാണ്?"

സ്മൃതിമരണങ്ങളെ തള്ളിമാറ്റി ആ ആനപടക്കം പൊട്ടിച്ചിതറി......ഓര്‍മ്മയുടെ മേല്‍വീണ മാറാപുകള്‍ ചിതറി തെറിച്ച് പോയി ഒരു സങ്കടതോടെ നോക്കുമ്പോഴേക്കും ആയാളുടെ വള്ളം നേര്‍രേഖയായി കഴിഞ്ഞിരുന്നു അസ്തമയ ചുവപ്പ് ഒരു നിരാളിയേ പോലെ അയാളെ വിഴുങ്ങിയിരുന്നു........

സദുമാസ്റ്റര്‍ ക്ലാസ്സില്‍ ഞാലിപടക്കത്തിന് തീകൊടുത്തപോലെ നില്‍ക്കുകയാണ് എല്ലാ കണ്ണുകളും മാഷിന്‍റെ മുഖത്താണ് മിഴി ഒന്ന് ചലിച്ചാല്‍ ചൂരല്‍ പാഞ്ഞ് വരും..ചിലപ്പോള്‍ ചോക്ക് കഷ്ണം മിസൈല്‍ പോലെ തലയിലേക്ക് പതിക്കും!!!

ജമാല്‍ ആണ് ആദ്യം അത് കണ്ടത്,അവന്‍ അത് മുരളിക്ക് മെല്ലേ കാട്ടികൊടുത്തു.....കഞ്ഞിപശമുക്കി വടിപോലെ നില്‍ക്കുന്ന മാഷുടെ കോളറില്‍ ചുവന്ന കണ്ണും മഞ്ഞ നിറവുമുള്ള ചൊറിയം പുഴു! അത് പഞ്ഞികെട്ട് പോലെ കഴുത്ത് ലക്ഷ്യമാക്കി ചലിക്കുന്നു!

മുരളിപെട്ടന്ന് എഴുനേറ്റു!! മാഷ്‌ന്‍റെ സിമ്പതി പിടിച്ച് പറ്റാന്‍ ഇതിലും നല്ല അവസരം ഇല്ല!!!
മാഷിന്‍റെ പുറത്ത് ഒരു ചൊറിയം "പുഷു"

സദുമാഷിന്‍റെ ചൂരല്‍ ഒരു മൂളിച്ചയോടെ അന്തരീക്ഷത്തിലുടെ പാഞ്ഞു പുഴുവിനെ പോലെ മുരളിയും വേദനകൊണ്ട് കിടന്ന് പുളഞ്ഞു!!

അസത്ത് നാവ് വടിക്കില്ല....നേരേചോവ്വേ പറയടാ.....
പുഷു...പുസു.. എന്നിങ്ങനെ മുരളി മാറിമാറി വിലപിച്ച്കൊണ്ടിരുന്നു...
..
ജമാല്‍ ദിവ്യജ്ഞാനം കിട്ടിയപോലെ പെട്ടന്ന്‌ പറഞ്ഞു......
പുസുവും....പുഷുവും ഒന്നുമല്ലഡാ പൊട്ടാ....പുയു ആണഡ ചൊറിയം പുയു!!!

ചൂരല്‍ മിന്നല്‍ പിണര്‍പോലെ ജമ്മലിന്റെ നേരെ തിരിഞ്ഞു!!!!

മുരളി ആശ്വാസത്തോടെ ജമാലിനെ നോക്കി.........അവന്‍ വിതച്ച വിപത്ത് അവന്‍ തന്നെ തിരിച്ച്‌ എടുത്തല്ലോ.....

അയാളെ ചൊറിയം പുഴു കയറി പണ്ടാരടങ്ങിയാല്‍ മതിയായിരുന്നു......എന്‍റെ മുറുമുറുപ്പ് ഞാന്‍ പോലും അറിയാതെയാണ് ഉച്ചത്തില്‍ ആയി പോയത്.....

സദുമാഷ്‌ എന്‍റെ നേരേ പാഞ്ഞ് അടുത്തു......അപ്രത്യക്ഷമായി ഞാന്‍ മാഷിന്‍റെ ചൂരലില്‍ കയറി പിടിച്ചു....വേദന സഹിക്കാതെ ചെയ്തു പോയത്.....ഫലം ബെഞ്ചില്‍ കയറി നില്‍ക്കാനുള്ള ശിക്ഷ വിധിക്കപെട്ടു!!! ചുവന്ന പെട്ടി ഞാന്‍ തലയില്‍ ചുമക്കണം......അത്തര്‍ ....അത്തര്‍ എന്ന് ഞാന്‍ വിളിച്ച് പറയണം.....

എന്‍റെ തൊലി ഉലിക്കപെട്ടു എനിക്ക് ചുറ്റും ക്ലാസ്‌ വട്ടം കറങ്ങുന്നതായി തോന്നി.... കുട്ടികള്‍ ചിരിക്കുന്നു.... പ്രതേകിച്ചു തുടുത്തകൈയും കൈനിറയെ രോമരാജിയുമുള്ള .....എണ്ണ കറുപ്പുള്ള അമ്മുകുട്ടി.....

പോലീസ്ക്കാരെന്‍റെ മകന്‍ എന്ന പദവി നഷ്ട്ടപെട്ടിരിക്കുന്നു!!

ക്ലാസ്സില്‍ ചോറ് കൊണ്ടുവരുന്നവന്‍ എന്ന സ്ഥാനം കൊഴിഞ്ഞിരിക്കുന്നു.

ചുവന്ന് മനോഹരമായ പെട്ടിയുള്ളത് ഇന്ന് അപമാനിക്കപെടാന്‍ ഇടയാക്കിയിരിക്കുന്നു!!!!

സദുമാഷ്‌ പിന്നേയും പൊട്ടിച്ചിരിക്കുന്നു!!!!

 "മേദസ് വര്‍ദ്ധിച്ചു കൊഴുത്ത് ഇരിക്കുന്നു കഴുത!!!"

പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ തന്നെ വാസുപറഞ്ഞു....വേണ്ടട്ടോ കുഴപ്പം ആവും.....രണ്ട്മാസം കഴിഞ്ഞാല്‍ പഠിപ്പ് മതിയാക്കി ഞാന്‍ പോകും...... നിന്‍റെ കാര്യം അതല്ല.....പേര്‍ഷ്യയില്‍ പോയി വലിയ ആള്‍ ആവേണ്ടതാണ്!!!!

തുലയട്ടെ.....എല്ലാം തുലയട്ടെ.....

ഉച്ച കഴിഞ്ഞ് ആദ്യക്ലാസില്‍ സദുമാഷ്‌ ആണ് വരിക.... കച്ചറ ടബ്ബയില്‍ ആനപടക്കവും അയിനിതിരിയും ചേര്‍ത്ത് വെച്ച് കാത്തിരുന്നു....അയിനിതിരി എരിഞ്ഞു എരിഞ്ഞേ കത്തു.....മൂന്ന് ആനപടക്കം ചേര്‍ത്താണ് വെച്ചിരിക്കുന്നത്....

എന്നാല്‍ അന്ന് വന്നത് സീത ടീച്ചര്‍ ആണ്.....സദുമാഷിന് പകരം വന്നതാണ്......
പണ്ടാരം ഇനി മാറ്റാനും കഴിയില്ലല്ലോ ഞാന്‍ പിറുപിറുത്തു........

ഉഗ്രസ്ഫോടനത്തോടെ പടക്കം പൊട്ടിചിതറി.....പടക്കത്തിന് സമീപം നിന്ന ടീച്ചര്‍ പെട്ടന്നുള്ള ആഘാതത്തില്‍ സാരിയില്‍ ചവിട്ടിവീണു.....കുട്ടികള്‍ ചിതറി ഓടി തട്ടും മുട്ടും സര്‍വത്ര ബഹളം.....ടീച്ചറുടെ എല്ല് വീഴ്ചയില്‍ പൊട്ടിയിരിക്കുന്നുവെത്രേ.....

സദുമാസ്റെര്‍ ഉഗ്ര രൂപിയായി!!! ആരാണ് ഇത് ചെയ്തത്!!! ആരായാലും അവന്‍ ഈ സ്കൂളില്‍ പഠിക്കില്ല.....കണക്ക് കൂട്ടിയത്തിലും ഭീകരത സൃഷ്ട്ടിചിരിക്കുന്നു......
മാഷിന്‍റെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു പുരികം വളഞ്ഞ് തെറിച്ച് നില്‍ക്കുന്നു....ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറച്ച് കൂട്ടിമുട്ടുന്നു....വെത്തില മുറുക്കിയ ചുണ്ടും നാക്കും സ്വത്വത്തേ പോലെ തിളങ്ങി!!!

ഓരോരുത്തരുടെയും അടുത്ത് വന്ന് മാഷ്‌ തുറിച്ച് നോക്കി.....പലരും മുഖം നേരിടാന്‍ ആവാതെ മുഖം താഴ്ത്തി....
എന്‍റെ സകല ധൈര്യവും ചോര്‍ന്ന് പോയി......മാഷ് എന്‍റെ അടുത്ത് വന്നപ്പോള്‍ കൈയും കാലും തളര്‍ന്നു കാൽ പെട്ടിയില്‍ ഇരുന്ന് പട പട എന്ന് അടിക്കാന്‍ തുടങ്ങി.....
പെട്ടി തുറക്കട അത് ഒരു അലര്‍ച്ചയായിരുന്നു!!!!അയ്നി തിരിയും തീപ്പട്ടിയും തൊണ്ടിയായി കണ്ട് എടുത്തിരിക്കുന്നു!!!
മാഷ്‌ ചൂരല്കൊണ്ടാണോ കൈകൊണ്ട് ആണോ എന്ന് തിരിച്ച് അറിയാന്‍ കഴിയുന്നില്ല....അത്ര രൂക്ഷമായിരുന്നു മര്‍ദ്ദനം!!!
എന്‍റെ അലര്‍ച്ച മിനിട്ടുകള്‍ക്ക് അകം രോദനമായി മാറി.....

സര്‍ പെട്ടന്ന്‌ എല്ലാവരുടെയും ശ്രദ്ധ വാസുവിലേക്ക് തിരിഞ്ഞു!!!!വാസു എഴുനേറ്റ് നില്‍ക്കുന്നു......
ഹകീം അല്ല പടകം വെച്ചത്.....ഞാന്‍ ആണ് സര്‍!!
ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി അങ്ങനെ ചെയ്യുകയോ.....
.
വാസുവിന് കാരണം ഉണ്ടായിരുന്നു......എന്നെ ഹക്കിം തല്ലിയതിനു  ഞാന്‍ പകരം വീട്ടി.....

തല്ലി തളര്‍ന്നത് കൊണ്ടാവാം വാസുവിന് തല്ല് ഒന്നും കിട്ടിയില്ല പക്ഷെ ഒന്ന് കിട്ടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ്!!!

യാത്രപറയുമ്പോള്‍ വാസു പറഞ്ഞു....

കരയണ്ടട്ടോ....എനിക്ക് അല്ലങ്കിലും രണ്ട് മാസം ഉള്ളൂ....അത് കഴിഞ്ഞാല്‍ ബോട്ടില്‍ പണിക്ക് പോണം അത് രണ്ട് മാസം നേരത്തെയായാല്‍ പത്ത് രൂപ അധികം കിട്ടും....കാസരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന അപ്പന് അത് ആശ്വാസമായിരിക്കും....

അല്ലങ്കിലും കടലില്‍ പോവാന്‍ സര്‍ട്ടിഫിക്കറ്റ് എന്തിന്!!!!
"നീ സ്കൂള്‍ കഴിഞ്ഞാല്‍ പേര്‍ഷ്യയില്‍ പോണം കാസരോഗത്തിനു നല്ലമരുന്ന് ഉണ്ടത്രേ!!! അത് എന്‍റെ അപ്പന് കൊണ്ട് തരണം....."
ചാറ്റല്‍ മഴയത് വാസു ഇറങ്ങി നടന്നു....മഴ നനയാതിരിക്കാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാസു മറയായി പിടിച്ചിരിക്കുന്നു.....

" വാസു സര്‍ട്ടിഫിക്കറ്റ്"

ഇങ്ങോട്ട് വന്നേട....ദ നോക്കി സര്‍ട്ടിഫിക്കറ്റ് കുതിര്‍ന്നിരിക്കുന്നു..... സ്വഭാവത്തിന്‍റെ സ്ഥാനത്ത് സദുമാസ്റ്റര്‍ പച്ചമഷിയില്‍ ബാഡ് എന്ന് എഴുതിയത് അലിഞ്ഞ് പോയിരിക്കുന്നു!!!

"സര്‍ട്ടിഫിക്കറ്റ് നാശമായല്ലോ പടച്ചവനെ......"

എന്‍റെ മോശസ്വഭാവം അലിയിച്ച് കളഞ്ഞ മഴയല്ലേ..... അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു.... ബാക്കികൂടി കൊളളട്ടെ!!!!
അയാള്‍ വീണ്ടും മഴയത്തേക്ക് ഇറങ്ങിനടന്നു.....

വാസു!!! ഞാൻ ഉറക്കേ വിളിച്ചു.......

വള്ളം  ഒരു പൊട്ടുപോലേയായിരിക്കുന്നു......
അസ്തമയ  സൂര്യൻ്റെ ചുവപ്പ് വാസുവിൻ്റെ വള്ളത്തേ വിഴുങ്ങിയിരിക്കുന്നു! വലിയ ഓളങ്ങളിൽ മുങ്ങാം കുഴിയിട്ട് വാസുവിൻ്റെ വള്ളം!...

വാസു..........

കടലമ്മയുടെ മാറിൽ  തട്ടി  ആ ശബ്ദം തരംഗങ്ങളായി തിരിച്ചു വന്നു!

" റസിയ ചില ബന്ധങ്ങൾ ഈ മണൽ തരിപോലേയാണ്, ചേർത്ത് വെക്കാൻ ശ്രമിച്ചാലും ഊർന്നു പോവും"

" ഇങ്ങള  വല്യ വർത്തമാനമൊന്നും ഞമ്മക്ക് തിരിയൂല"

റസിയ പൊട്ടിച്ചിരിച്ചു ഒപ്പം അസ്നമോളും!! |

സബ്ബ്സ്ക്രൈബർ പരിധിക്ക് പുറത്താണ്!


ബാഗേജും ലഗേജ്‌കളും വണ്ടിയില്‍ കയറ്റി കഴിഞ്ഞപ്പോള്‍ അയാള്‍ ഒന്ന് മൂരി നിവര്‍ത്തി.........പകുതി യാത്ര പൂര്‍ത്തിയാകിയപോലെ!

ലഗേജ്‌ പുറത്തേക്കു തള്ളി നില്‍ ക്കുന്നു,ഡിക്കി പകുതി തുറന്നിരിക്കുന്നു,ബെഡ് അംബാസിഡര്‍ കാറിന്‍റെ മുകളില്‍ ഒച്ചിനെ പോലേ അള്ളിപിടിച്ചിരിക്കുന്നു!

വാസ്തവത്തില്‍ ഈ ബെഡ് ആവശ്യമുള്ളതല്ല, സ്പോഞ്ചിൻ്റെ  ബെഡില്‍ കിടന്നാല്‍ തണ്ടല്‍ വേദന ഉറപ്പ്‌ എത്രെ.......! എന്നിട്ടും വാങ്ങി!

ഇത് ഒരു സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണ്,തന്‍റെ സ്വപ്നത്തേക്കാള്‍ ഉപരി ഉപ്പയുടെ സ്വപ്നമായിരുന്നു,മക്കള്‍  ഗള്‍ഫില്‍ പോയി സമ്മാനപൊതികളുമായി ആണ്ട് തോറും തന്നെ കാണാന്‍ വരുന്ന സ്വപ്നം!!!!

" അയൂബ് ദുബായ് പോയി കണ്ടിട്ട്,മരിച്ചാ മതിയായിരുന്നു"

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍റ അയല്‍ വാസികളായി ഗള്‍ഫുകാര്‍ വന്നതായിരിക്കാം ആ മോഹത്തിന്‍റ വിത്ത് പാകിയത്‌!

വാസ്തവത്തില്‍ ഗള്‍ഫ് സാധനങ്ങള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരിനില്ല, പതിനഞ്ചോളം ഗള്‍ഫ്കാരായ അയല്‍വാസികളും ബന്ധുക്കളും !ആണ്ടുതോറും അവര്‍ ഒരോ പൊതി വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു!

അയല്‍പക്ക സ്നേഹതേക്കാള്‍ ഒരു പോലിസ്‌ക്കാരനെ സുഖിപ്പിക്കാനുള്ള ശ്രമം!

പോലിസ്‌ അല്ലെ വല്ലപ്പോഴും ഉപകരിചാലോ?സ്കൂളില്‍ പഠിക്കുബോഴും കൂട്ടുകാര്‍ ചോദിച്ചു?

"ന്‍റ ഉപ്പ ഗള്‍ഫിലാ"

പള പള മിന്നുന്ന ഷര്‍ട്ടും ,പേനയും കട്ടര്‍ മുതലായവ അന്ന് പേര്‍ഷ്യകാരുടെ മക്കള്‍ക്കു മാത്രമേ ഉണ്ടായിരുന്നുളളു!

പൂച്ച കരയുന്നത് പോലെയുള്ള മൊബൈല്‍ ശബ്ദം കേട്ടാണ് ചിന്തയില്‍നിന്നും ഉണര്‍ന്നത്,കൂലിയുടെ മൊബൈലിൽ നിന്നാണ്!കൂലി എന്ന സങ്കല്‍പം പോലും മാറിയിരിക്കുന്നു! സാംസങ്ങിൻ്റെ ഏറ്റവും ലൈറ്റസ്റ്റ്  മോഡൽ!

തന്‍റെ അപകര്‍ഷതാബോധമാവാം ,വിലകുറഞ്ഞ മൊബൈല്‍ ഒളിച്ചു വെക്കാന്‍ ശ്രമം നടത്തി,അയാളുടെ സാര്‍ വിളി എന്നെ അലോസരപ്പെടുത്തി.

എത്രയാ കൂലി? കൂലി എന്ന് ചോദിച്ചത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലന്ന് തോന്നി,അയാള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.

ലോഡിംഗ് ചാര്‍ജ്‌ ദുബായ്കാർ ചോദിക്കാറില്ല,ഒരു ആയിരം രൂപയോകെ തരാറാണ്.അയാള്‍ അല്‍പം ഈര്‍ഷ്യതയോടെ പറഞ്ഞു!

എന്‍റ വായ ചെറുതായി പിളര്‍ന്നപോലേ.........

വീണ്ടും ഞാന്‍ ആവര്‍ത്തിച്ച്ത് കൊണ്ടാകാം,അയാള്‍ അടിമുടിയൊന്ന് നോക്കി.എത്ര ഈടാക്കണമെന്നത് ഒരു കൺഫ്യുഷന്‍ പോലെ. അയാള്‍ ഡിക്കിയിലേക്കും എന്‍റ മുഖതേക്കും മാറി മാറി നോക്കി.പിന്നെ ഒറ്റശാസ്വത്തില്‍ പറഞ്ഞു 750 തന്നാല്‍ മതി,കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല.

ലോഡ്‌ചെയ്യാന്‍ വന്നപ്പോഴുള്ള സ്നേഹം ഇപ്പോള്‍ ഇല്ല ,ആ സ്വരം കൂടുതല്‍ പരുക്കനാക്കപെട്ടിരിക്കുന്നു.500 രൂപ കൊടുത്ത് ഇടപാട്‌ അവസാനിപ്പിക്കുബോള്‍,പകുതി തമാശയും പകുതി കാര്യവുമായിയി പറഞ്ഞു.!

"പത്ത്
മിനിറ്റിനു  ഇത്രയും ദുബായില്‍ ഇല്ല ചങ്ങാതി,തന്‍റെ കൂട്ടത്തില്‍ എന്നെയും ചെര്‍കുമോ?"

"ഹ....ഹ...ഹ.. .ഈ പണി ചെയ്യാന്‍ എളുപ്പമാണ്.കിട്ടാന്‍ പാടാ സാറെ,ഇതൊകെ രാഷ്ട്രീയക്കാരന്‍റ സ്വന്താ......അവരൊക്കെ ഇഷ്ട്ടമുള്ളിടതോളം കഞ്ഞി കുടിച്ചു പോകാം.മാത്രമല്ല ലെവി എന്നപേരില്‍ ഒരു സംഖ്യ 'യും അവര്‍ പിടിച്ച് പറിക്കും.ഞാനും ഡിഗ്രി കഴിഞ്ഞവനാ സര്‍......"

'ജോലിക്ക് വേണ്ടി ഒരുപാട് അലഞ്ഞു.ജനിച്ച സ്ഥലത് കൂടി വിമാനതാവളം വരണമെന്ന് ഉടയതമ്പുരാന്‍ തീരുമാനിച്ചത് കൊണ്ട് കഴിഞ്ഞു പോകുന്നു.....ഇവിടെയും റെക്കമെന്‍റ് ഇല്ലാത്തത് കൊണ്ട് ഡിഗ്രിക്കാരനായ ഞാന്‍ പോര്‍ട്ടറായി.കോടതിയും....പത്രവുമൊക്കെ ഉള്ളത്കൊണ്ട് ഇത് തന്നെ ഒത്തത്.......ഇത് കൂടി ഇല്ലങ്കില്‍ ഈ നാടിന്‍റെ ഗതി ഈശ്വരാ.......!!!!!!'

കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ യാത്ര ചെയ്യുമ്പോള്‍ അയാള്‍ ചുറ്റും തിരിഞ്ഞു നോക്കി .റോഡുകള്‍ ചെറുതായത് പോലേ....ആവശ്യമായ വീതിയില്ല എന്ന തോന്നല്‍ ,ഓട്ടോറിക്ഷകളും കാറുകളും ബൈക്ക്കളും അട്ടിയിട്ട പോലേ സഞ്ചരിക്കുന്നു......കൊള്ളിമീന്‍ പോലേ കടന്നുപോകുന്ന" ചെത്ത്" പിളേളർ അസഹ്യമായി ഹോണ്‍ അടിക്കുന്ന ഡ്രൈവര്‍മാര്‍,ചിലര്‍ മൂകബധിരന്മാര്‍ക്ക് ന്യൂസ്‌ വായിക്കുന്ന പോലേ ആംഖ്യ ഭാഷ കാണിക്കുന്നു.

എട്ടു വര്‍ഷത്തെ ദുബായ് ജീവിതം തന്നെ മാറ്റി മറിച്ചതാവാം.....അല്ല....മാറ്റി മറിചിരിക്കുന്നു.തന്‍റെ ചിന്തകള്‍,മൂല്യങ്ങള്‍, ജീവിതം എല്ലാം അത് കടപുഴകിയെടുത്തിരിക്കുന്നു....

ശരീരതിന്‍റ നിറവും മേദസും വര്‍ദ്ധിപ്പിച്ചു കൊണ്ട്, തന്‍റ കാപട്യത്തെ അത് മറച്ച് വെച്ചിരിക്കുന്നു,കൂട്ടിനു വിലപിടിച്ച പെര്‍ഫ്യൂമുകളും ഡ്രസ്സ്‌കളും!

ഇതിലും തിരക്ക്കുറഞ്ഞ റോഡുകളിലുടെ ഉപ്പയുടെ കൈപിടിച്ച് സ്കൂളില്‍ പോയിരുന്ന കാലം.ഇത്രയും വാഹനങ്ങള്‍ അന്നില്ല എന്നിട്ടും ഉപ്പ ഇതിലും ജാഗ്രതയായി കൈകളില്‍ മുറുക്കി പിടിച്ചു!

ചങ്ങല പോലേ അനുഭവപ്പെട്ടങ്കിലും അതില്‍ ഒരു സുഖമുണ്ടായിരുന്നു,ലോകാവസാനം വരെ ആ കൈകള്‍ കൂട്ടിനുണ്ടാകും എന്ന ഒരു ധാരണ അന്ന് ഉണ്ടായിരുന്നു.ഉപ്പയുടെ ആദ്യമകനായത് കൊണ്ടാകാം,ഞാന്‍ കൂടുതല്‍ വാല്‍സല്യം അനുഭവിച്ചിരുന്നു.പത്ത്പതിനഞ്ചു വയസ്സ് വരെ ഉപ്പയോടപ്പം ഉറക്കവും നടത്തവും.

"ഓന്‍ ഉപ്പാട വാലാണ്"'

എന്ന് ഉമ്മ അഭിമാനതോടെ പറയുമായിരുന്നു.വെളുപ്പിന് അഞ്ച് മണിക്ക് ഉമ്മയുടെ ചീത്തകേട്ടാണ് ബെഡില്‍ നിന്നും ഉണരുക !

."ഓന്‍ ഇന്നും പാത്തിയിരിക്കുന്നു.ഇങ്ങക്ക് പറഞ്ഞാ മനസിലാവൂല"

കുറ്റപെടുതലുകള്‍ ഉപ്പക്കാണ്.ഉപ്പയാണ് എന്നെ ബെഡില്‍ എടുത്ത് കിടത്തിയത്‌.

"അവന്‍ കുഞ്ഞ്‌ അല്ലെ സൈനു"
ഉപ്പയുടെ ക്ഷമപാണം

"ആറു ഏഴ് വയസായ ചെക്കനാണോ കുഞ്ഞ്?"

ഉമ്മ വീണ്ടും ആക്രോശിക്കുന്നു"

"ഉറക്കത്തില്‍ വിളിക്കുമ്പോഴും തടസം,അപ്പോഴും ഓന്‍ കുഞ്ഞു തന്നെ "

"ബെഡ് പൊക്കി വലികാനുള്ള പാട് ഇങ്ങക്ക് അറിയൂല,അല്ലങ്കിലേ തണ്ടലും നടൂം നീരിണില്ല "

ഉമ്മയുടെ വാക്കുകളില്‍ സങ്കടം.ഉപ്പ നിശബ്ദത പാലിക്കും എല്ലാ കുറ്റങ്ങളും താന്‍ ഏറ്റ്ടുക്കുന്നത് പോലേ.......

എന്നും ഉപ്പ അങ്ങനെയാണ്,ഒരു നിശബ്ദത അത് തന്നെയെല്ലേ ഉപ്പയുടെ ആയുധം എന്ന് തോന്നിയിട്ടുണ്ട്!

വെളുപ്പിന് അഞ്ച് മണിക്ക് ഉപ്പയോടപ്പം ജംഗഷനിലെ ചായ കടയിലേക്ക് ഒരു യാത്ര.ചായകടയില്‍ നിന്നും ചായ കുടിച്ചാലേ ദിവസത്തിന് ഒരു മൂഡ്‌ വരൂമെന്ന ഉപ്പയുടെ ഒരു തിയറി ഉണ്ട്.വെളുപ്പിന് ചായ കുടിക്കുന്ന ആ ശീലം ഞാന്‍ ഇന്നും തുടരുന്നു!

പെട്ടെന്ന് കാര്‍ ബ്രേക്ക്‌ ഇട്ടു, പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ,മുഖം സീറ്റില്‍ അടിച്ചു. പേഴ്സും കടലാസ്‌ തുണ്ടുകളും പുറത്ത്‌ ചാടി.ഒരു തെരുവ് പട്ടി കുറുകെ ചാടിയതാണ്!

ഡ്രൈവര്‍ മേനക ഗാന്ധിയെ തെറിവിളിച്ചു. മേനക ഗാന്ധിയുടെ അമ്മക്ക് പറഞ്ഞപ്പോള്‍,ഡ്രൈവര്‍ക്ക്‌ കെട്ടിനിന്ന മൂത്രം ഒഴിഞ്ഞ്പോയ സുഖം.......

പുറത്ത്‌ ചാടിയ കടലാസ്‌ തുണ്ടുകളുടെയും നോട്ടുകളുടെയും കൂട്ടത്തില്‍ ആ നൂറ് രൂപയും ഉണ്ടായിരുന്നു.എട്ടു വര്‍ഷം മുന്‍പ്‌ വാപ്പ എയര്‍പോര്‍ട്ടില്‍ വെച്ച് തന്ന പണം!

ഉപ്പ അങ്ങനെയാണ് എന്തിനും ഒരു ഉറപ്പ് വരുത്തല്‍.ചിലവഴിക്കാന്‍ അവശ്യമായ പണം ഉണ്ടായിട്ടും,പുതിയതായി ഒരു നൂറ് രൂപ കൂടി.......നൂറു രൂപ ദുബായില്‍ ഒന്നിനും തികയില്ലയെന്ന് ഉപ്പാക്ക് അറിയില്ലലോ......

നൂറു രൂപ നോട്ടിലെ ഗാന്ധി ചിരിച്ചു.. പത്ത്   ഇരട്ടി മൂല്യമുള്ള അന്‍പതു ദിര്‍ഹതെ അത് മറച്ച് പിടിച്ചിരിക്കുന്നു.അല്ലങ്കിലും വാപ്പയും അങ്ങനെയായിരുന്നല്ലോ....തന്‍റെ എല്ലാ കുറ്റങ്ങളും കുറവുകളും മറച്ച് പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു........

വാപ്പയുടെ തല്ല് ഒരിക്കലെ വാങ്ങിയിട്ടുള്ളു !

തല്ല് ഒരു ശിലമാക്കിയ ഉസ്താദ്നെ ചീത്ത വിളിച്ചതിന്!

പതിവ്‌പോലേ ഉമ്മ പൊടിപ്പും തൊങ്ങലും വെച്ച് പുന്നാര മകന്‍റ കുരുത്തകേടു അവതരിപ്പിച്ചു.ഉപ്പയുടെ പ്രതീക്ഷകള്‍ നഷ്ട്ടപ്പെട്ടപോലേ വടി ഒടിയുന്നത് വരെ തല്ലി.....

ഉസ്താദിനെ വീട്ടില്‍ ചെന്നു കണ്ട് മാപ്പ് പറഞ്ഞു കൂട്ടി വന്നാലേ വീട്ടില്‍ കയറ്റുവെന്ന് ഉപ്പയുടെ ഉഗ്ര ശാസനം!

 ഒരു വിഷമത്തോടെ ഉസ്താദിന്‍റ വീട്ടില്‍ എത്തുമ്പോള്‍,അവിടെ നിന്നും ഇറങ്ങി വരുന്ന ഉസ്താദും ഉപ്പയും.....

ഒന്നാം ക്ലാസില്‍ ചേര്‍ന്ന അന്ന്,നോട്ട്ബുക്കും ഇന്‍സ്ട്രുമെന്‍റ് ബോക്സും പേനയും പെന്‍സിലും കൊണ്ട് വന്ന ഉപ്പയെ നോക്കി,ഒന്നാം ക്ലാസില്‍ പടിക്കുന്ന കൊച്ചിനാണോ ഇതെല്ലാമെന്ന് കൌതകതോടെ ചോദിച്ച ഉമ്മയോട്‌ ഉപ്പ പൊട്ടനെ പോലേ ചിരിച്ചു.....

വാപ്പ എന്നും അങ്ങനെയാണ്,ഇറച്ചിയും മീനും ഒരേ സമയത്ത് വാങ്ങും,കൈല്‍ കാശ് ഉണ്ടങ്കില്‍ അത് തീരുന്നത് വരെ ചിലപ്പോള്‍ കടം വാങ്ങിയും.....!

ഉപ്പാക്ക് അതിനും ന്യായം ഉണ്ടായിരുന്നു!

"എന്‍റ ചെറുപ്പകാലത്ത്‌ ആരും വാങ്ങി തരാന്‍ ഉണ്ടായിരുനില്ല, അവര്‍ക്ക് ഞാന്‍ ഉണ്ട്"

ഡിഗ്രി അപേക്ഷയോടപ്പം പാസ്പോര്‍ട്ടിന്‍റയും ഫോം ഉണ്ടായിരുന്നു.....ഒപ്പം ഒരു ആത്മഗതവും!

മുപ്പത്‌കൊല്ലമായി ഈ ഭാരവണ്ടി വലിക്കുന്നു .....ഒന്നും നേടിയിട്ടില്ല കുറെ കടങ്ങള്‍ അല്ലാതെ.....അയൂബിന് ആ ഗതി വരാതിരിക്കട്ടെ....."

ഗള്‍ഫില്‍ എത്തിയ കഠിനാദ്ധ്വാനത്തിന്‍റ നാളുകള്‍.....തന്‍റെ പ്രായാസങ്ങള്‍ എഴുതുബോള്‍,പോലീസ് ട്രെയിനിംഗ് കാലത്ത്‌ ഉപ്പ അനുഭവിച്ച പ്രായാസങ്ങളുടെ കഥ പറഞ്ഞ് ആശ്വസിപ്പിച്ചു....

കാലങ്ങള്‍ പിന്നെയും ഒഴുകി ഒരേ ഡ്രാഫ്റ്റിനും കൃത്യമായി വരവ് ചിലവുകള്‍.......അനിയന്‍ എന്‍ജിനിയറായകഥ!  ഉമ്മയുടെ അസുഖത്തിന്‍റ വിവരങ്ങള്‍...പെങ്ങളുടെ കല്ല്യാണ ആലോചനയെ കുറിച്ച്......

എന്നാണ് വാപ്പയുമായി വഴിപിരിഞതന്ന് കൃത്യമായി ഓര്‍മ്മയില്ല....

തനിക്ക് പുതിയകൂട്ട്കിട്ടിയപ്പോഴോ ....?

ഒരിക്കല്‍ വാപ്പയുടെ എഴുത്ത് വന്നു,PSCയില്‍ നിന്നും തനിക്ക് ജയില്‍ വാര്‍ഡനായി മെമ്മോ വന്നിരിക്കുന്നു!

 ഒപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു' ഞാന്‍ അത് കീറി കളഞ്ഞു!!!!!

ഒരു പ്രതിക്ക്എട്ടോ പത്തോ വര്‍ഷം ജീവപര്യന്തം ഉള്ളു എന്നാല്‍ ഒരു വാര്‍ഡന് ആയുസ്സ് കാലംമുഴുവനും ജീവപര്യന്ത്യമെത്രെ...!!!

അപിപ്രായവിത്യാസങ്ങളുടെ തുടക്കം അന്ന് മുതലാണ്‌.....പിന്നീട് എല്ലാ അവശ്യങ്ങളും ഞാന്‍ ചോദ്യം ചെയ്തു.....ദിര്‍ഹതിന്‍റ മൂല്യങ്ങളെ കുറിച്ച്  താന്‍ ഓര്‍മ്മ പെടുത്തി...വാപ്പയുടെ ധാരാളിത്തതെ കുറ്റപെടുത്തി!

കൂട്ടുകാര്‍ തിരിച്ച് അറിവിനെ പ്രോത്സാഹിപ്പിച്ചു ക്രമേണ ബാറുകളിലും ഡാന്‍സ്‌ ക്ലബിലും അഭയം തേടി.......

പുതിയ സുന്ദരികള്‍....മധുര ചഷ്ക്ക്ങ്ങള്‍....ഇരുണ്ട വെളിച്ചമെത്ര സുന്ദരം....ഇരുട്ടല്ലോ സുഖപ്രതം!

വാപ്പയുമായി ബന്ധം വിട്ടു...എഴുത്തുകള്‍ നിലച്ചു റാക്കുകളില്‍ കത്തുക്കള്‍ കൂമ്പാരം ആയി....ചില കത്തുക്കള്‍ ഗര്‍ഭിണിയെപോലേ തടിച്ച് വീര്‍ത്തിരുന്നു!

ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടി......അലര്‍ച്ചകളും മോങ്ങലുകളും ഒരു സൈക്കിള്‍ യാത്രകാരന്‍ രക്തത്തില്‍ കുളിച്ചു കിടകുന്നു.ആളുകള്‍ ഓടികൂടി,ചിലര്‍ ഡ്രൈവര്‍ക്ക് നേരെ ഓടിയടുത്തു.മറ്റൊരു വണ്ടി മാറി യാത്ര തുടരുമ്പോഴെക്കും സമയം പിന്നെയും വൈകി!

ഇത്തരം ഒരു അപകടമാണ് തനിക്ക് വഴിത്തിരിവ് ആയത്......മരണത്തോട്‌ മല്ലിട്ട നാളുകള്‍!

രക്ഷയില്ലയെന്ന് പലരും വിധിയെഴുതി!,കൂട്ടുകാര്‍ വെറും ആള്‍കൂട്ടം മാത്രമാണന്ന് തിരിച്ച് അറിഞ്ഞു,ചിലര്‍ ഒന്ന് രണ്ട് വട്ടം അന്വേഷിച്ചു പോയി,കൂടുതല്‍ ലാഭം നോക്കിയവര്‍ നേരത്തെ സ്ഥലം കാലിയാകി.....

വര്‍ഷങ്ങള്‍ക്കു ശേഷം ഉപ്പ ആദ്യമായി മനസ്സില്‍ എത്തി,പോളിയോ വന്ന കാലത്ത്‌ പതിനാല്‌വയസുകാരെനെയും തോളില്‍ ഏറ്റി ആശുപത്രിയില്‍ നിന്നും ആശ്പത്രിയിലേക്കുള്ള യാത്ര......ബീഡി പുകച്ച് നേരം വെളുപ്പിച്ച ഉപ്പ....കണ്ണിരുമായി ഉമ്മ......എന്‍റ മരവിച്ച കാലുകളില്‍ അവരുടെ കണ്ണ്നീര്‍ ഉണങ്ങി പിടിച്ച നാളുകള്‍.....

റൂമില്‍ ഇരിക്കുന്ന സമയത്ത് ഒരേ എഴുത്തും ലൈബ്രറിയില്‍ നിന്നും ബുക്ക്‌ എടുക്കുന്നത് പോലേ എടുത്തു വായിച്ചു......പൊട്ടിക്കാത്ത പത്തോളം എഴുത്തുകള്‍ എല്ലാം വീട്ടില്‍ നിന്നുള്ളത്. ആദ്യം ശ്രദ്ധയില്‍ പ്പെട്ടത് വിവാഹ കത്താണ്!
മാമയുടെ മകള്‍ ജാസ്മിന്‍ വിവാഹിതനാകുന്നു!

അയൂബിന്‍റ പെണ്ണ്‍ എന്ന് എല്ലാവരും ഒരിക്കല്‍ പറഞ്ഞിരുന്നത്,സ്ഥലത്തെ ഒരു തറവാട്ടുക്കാരന്‍ ആലോചനയുമായിവന്നിരികുന്നുവെന്നും മാമാക്കും അമ്മായിക്കും ഒരു ചാഞ്ചാട്ടം ഉണ്ടന്ന് ജാസ്മി എഴുതിയത് ഓര്‍ത്തു......

തന്‍റെ പുതിയ ഫ്രണ്ട് എത്യയോപ്പിയകാരിയുമായി എഴുത്ത് വായിച്ച് പറഞ്ഞുകൊടുകുമ്പോള്‍ അവള്‍ ചോദിച്ചു?

ആര്‍ യു ഫ്രാഡ്?
ഹ....ഹ...ഹ ഒരു ചിരി മാത്രമായിരുന്നു ഉത്തരം....ആയിരം ഫ്രോടുകളെ കണ്ട അവള്‍ക്ക് നിസംഗത.....

അടുത്ത എഴുത്ത് വാപ്പയുടെ തായിരുന്നു.അതില്‍ വാപ്പയുടെ കഠിനാദ്ധ്വാനത്തിന്‍റ കഥകളായിരുന്നു.ഒരു മകനെഎഞ്ചിനിയറും മറ്റൊരാളെ വക്കീലുമാകിയ കഥ .മുപ്പത്തിമൂന്നു സെന്‍റ് പുരയിടവും ഒരു ഏക്രാ പാടവുവുമായി,ഒരു കൂട്ട് കുടുംബത്തെ തന്നില്‍ ഏല്‍പ്പിച്ചു പോയ വിധിയുടെ കഥ......

വീട് ഉണ്ടാകിയതും പെങ്ങളെ കേട്ടിച്ചതും തന്നെ ഗള്‍ഫില്‍ അയച്ചതും സവിസ്തരം എഴുതിയിരിക്കുന്നു.

മക്കളുടെ വളര്‍ച്ച മാത്രമേ സമ്പാദ്യമുള്ളുവെന്നും. തന്നോട് പരിഭവവമില്ലയെന്നും എഴുതിയിരിക്കുന്നു.

ഒരു തടിച്ച കവര്‍ പെട്ടനാണ് ശ്രദ്ധയില്‍പ്പെട്ടു....ഫ്രം അഡ്രസില്‍ അത്യാഗ്രഹിയെന്ന്മാത്രം എഴുതിയിരികുന്നു,ആരുടെയോ കൈല്‍ കൊടുത്ത് വിട്ടതാണ്!

വായിച്ചപ്പോള്‍ വലിയ തളര്‍ച്ച അനുഭവപ്പെട്ടു..... അന്തരീക്ഷത്തില്‍ നിന്നും വീണപോലേ......

മൂന്ന് ലക്ഷം രൂപയുടെ തന്‍റെ പേരിലുള്ള ഫിക്സ്ഡ് ഡിപ്പോസിറ്റ് അയാളെ തുറിച്ചു നോക്കി.....

ലക്ഷകണകിന് മുള്ളുകള്‍ ആയി അയാളുടെ മനസ്സില്‍ അത് പാഞ്കയറി.....ഒരാവര്‍ത്തികൂടി അയാള്‍ വായിച്ചു!

പ്രിയ മകനെ
നീ എന്നെ വെറുക്കാന്‍ കാരണം വ്യക്തമായി എനിക്ക്
അറിയില്ല. ഒരു മകന്‍ എഞ്ചിനിയറും മറ്റൊരാള്‍ വക്കീലുമായിരികുബോള്‍,എന്‍റ ഏറ്റവും പ്രിയപ്പെട്ടവനായ നീ ഒരു ജയില്‍ വാര്‍ഡനായി കാണാന്‍ എനിക്കായില്ല.....അതില്‍ എനിക്ക് ഇന്നും കുറ്റബോധമില്ല,ഞാന്‍ ചെയ്തത് ശരിയാണന്ന് തന്നെ കരുതുന്നു!എന്നാല്‍ ഒരു ഗള്‍ഫുക്കാരന്‍ ആക്കണമെന്നത് എന്‍റ അത്യാഗ്രഹമായി പോയെന്ന് തോന്നുന്നു..!!

മൂന്ന് ലക്ഷം രൂപയുടെ FD യുണ്ട്.പിരിഞ്ഞപ്പോള്‍ കിട്ടിയതാണ്,നിന്‍റ ഒരു പാട് പണം ഞാന്‍ ചില വഴിച്ചിട്ടുണ്ട്.ഒന്നും എനിക്ക് വേണ്ടിയായിരുനില്ല.കുടുംബത്തിനു വേണ്ടി ചിലവഴിച്ചതിന് കണക്ക് വെക്കാത്തത് കൊണ്ട് എത്ര സംഖൃ എടുത്തുവെന്നും അറിയില്ല.എന്‍റ കാര്യം പ്രശ്നമല്ല ഉമ്മയെ വേദനപ്പിക്കരുത്
സ്വന്തം
ഉപ്പ

ഉമ്മയുടെഎഴുത്ത് പൊട്ടികുമ്പോള്‍ കൈകള്‍ വിറച്ചിരുന്നു.നെഞ്ചിടിപ്പ്‌ പുറത്തേക്കു കേള്‍ക്കാം.....

പ്രിയ മകനെ
നിന്‍റ ഉമ്മയായതിന്‍റ പേരില്‍ ഞാന്‍ ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല !

ഉപ്പ ഒരു ആല്‍മരം പോലേ നിലനിന്നിരുന്നത് കൊണ്ട് അതിന്‍റെ ആവശ്യം ഉണ്ടായിരുനില്ല !

ഇന്ന് ആ അല്‍മരം കടപുഴകിയിരികുന്നു.ഒരു വശം തളര്‍ന്ന ഉപ്പ ചികിത്സയിലാണ്.നിന്‍റ ഫോട്ടോയില്‍ നോക്കി ഉപ്പ എപ്പോഴും കരയുന്നു.കഴിയുമെങ്കില്‍ ഉപ്പാനേ കാണുക.നിന്‍റ സഹോദരന്‍മാരുടെ അനുവാദം ഇല്ലാതെയാണ് ഇത് എഴുതുന്നത്.ഒരു ദുഷ്പേര്കൂടി നിന്‍റ തലയില്‍ ഇല്ലാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു
എന്ന്
ഉമ്മ

നാട്ടിലേക്കു പുറപെടാനുള്ള ഏര്‍പ്പാട്‌ പെട്ടന്ന് പൂര്‍ത്തിയാകി

ഉമ്മയെ വിളിച്ച് ഞാന്‍ വരുന്നുവെന്ന് അറിയിച്ചു.എന്നോട് പോറുക്കണമെന്ന് പറഞ്ഞു!

വാപ്പയുടെ കൈല്‍ കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ്,ഒരു വശതോടപ്പം അദേഹത്തിന്‍റ നാക്കും കുഴഞ്ഞിരിക്കുന്നു എന്ന് അറിഞ്ഞത്. എന്നിട്ടും ഉമ്മ റിസീവര്‍ വാപ്പയുടെ ചെവിയില്‍ വെച്ചു...... ഞാന്‍ കരഞ്ഞു.....പൊറുക്കണം എന്ന് പറഞ്ഞു.......അദ്ദേഹതിന്‍റ ഇടര്‍ച്ച ഞാന്‍ അറിഞ്ഞു......ലോകത്ത്‌ ഇത്‌വരെ ഇല്ലാത്ത ഭാഷയില്‍ ഉപ്പ എന്നോട് സംസാരിച്ചു......ഗ്വാ.....ഗ്വാ... എന്ന ശബ്ദതോടെ അത് പുറത്ത്‌ വന്നു. ആ മനസിന്‍റ തിരതല്ലല്‍ ആ വികൃത ശബ്ദത്തില്‍ ഉണ്ടായിരുന്നു!
.
"സാറ് പറഞ്ഞ ജങ്ക്ഷന്‍ എത്തി,ഇനി എങ്ങോട്ടാ"ഡ്രൈവറുടെ ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌.വീട്എത്താറായിരിക്കുന്നു,

ജംഗ്ഷന്‍ ആകെ മാറിയിരിക്കുന്നു.പഴയ കടകളുടെ സ്ഥാനത്ത്‌ ഷട്ടറിട്ട പുതിയ കടകള്‍,തോരണങ്ങള്‍ക്കു പകരം ഫ്ലക്സ്‌ ബോര്‍ഡ്‌കള്‍ സ്ഥാനം പിടിച്ചിക്കുന്നു,പാന്‍റും ചുരിദാറും ധരിച്ച ആളുകള്‍ ,പഴയ മുഖം അപ്പാടെ മാറിയിരിക്കുന്നു!!

വിട്ടിലോട്ട് തിരിയുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ ടര്‍പ്പായും കസേരയും ആയി വരുന്നു,എന്തങ്കിലും ഫംഗ്ഷന്‍ ആയിരിക്കും,ഗ്ലാസ്സ് താഴ്ത്തി വഴിയില്‍ കണ്ട ഒരാളോട് കാര്യം തിരക്കി....

".എന്താ ഇവിടെ....? ആ വീട്ടില്‍ ഒരാള്‍ മരിച്ചു......ഹാര്!!!? എനിക്ക് അറിയില്ല ഞാന്‍ പുതിയ ആള്‍ ആണ്,താടിയുള്ള ഒരാളാണ്

എന്തായാലും ഉപ്പയല്ല.....പോലീസില്‍ ഉണ്ടായിരുന്ന ഉപ്പാക്ക് താടി ഇല്ല.....പിന്നെ ആര്?

വണ്ടി ഒരു അപ്പുപന്‍ താടിപോലേ വീട്ടില്‍ നിന്നു, സ്റ്റീല്‍ ഇട്ട കാലുമായി ഒരു കൊടുങ്കാറ്റ്പോലേ വിട്ടിലോട്ട് കയറി.......

പലരുടെയും മുഖത്ത് അപരിചിതത്വം.....ആര് എന്ന മട്ടില്‍ തുറിച്ചു നോക്കി.....ചിലര്‍ മനസ്സില്‍ കുശു കുശുത്തു...... ഏതോ ഒരു നനുത്ത കൈ തലയോടിയപോലേ.......ഉമ്മ.....കാലം എത്ര ചുക്കിച്ചുളിക്കിയാലും മനസ്സില്‍ പതിഞ്ഞ ചുളിയാത്ത ഉമ്മയുടെ മുഖം.....

"ഒടുവില്‍ നീ....... എത്തി  അല്ലേ.......യോഗുല്ല.......റബ്ബ്ന്‍റ വിധി ഇല്ലങ്കി......എന്താ ചെയ്യുക...?!!!"

ആ കണ്ണുകളില്‍ നിന്നും സുനാമി പോലേ കണ്ണ് നീര്‍ ഒഴുകി......

നീ വരുന്നു എന്ന് അറിഞ്ഞു വലിയ ആഹ്ലാദത്തില്‍ ആയിരുന്നു.......ഒരാഴ്ചയായി പ്രാഞ്ചി....പ്രാഞ്ചി....നടക്കുമായിരുന്നു...കുറേശ്ശെ സംസാരിക്കുകയും ചെയ്തു......മുഴുവന്‍ നിന്നേ കുറിച്ച് ആയിരുന്നു...നീ കൊണ്ടുവരുന്ന അത്തറുകളെ കുറിച്ച്.....ഡ്രസ്സ്‌നെ കുറിച്ച്.......സമ്മാനങ്ങളെകുറിച്ച്.....നിന്‍റ സ്നേഹത്തെ കുറിച്ച്.......അങ്ങനെ.....ഒത്തിരി...ഒത്തിരി....

പക്ഷെ....ഇന്നലെ ആ മിടിപ്പ്‌ നിന്നു......നിന്നെ ഒരുപാട് വിളിച്ചു.......

സ്വിച്ച് ഒഫായിരുനു......കബര്‍അടക്കാന്‍ ഇപ്പോഴേ എടുത്തിട്ടുഉള്ളു......പെട്ടന്ന് ചെന്നാല്‍ ആ മുഖമെങ്കിലും കാണാം......"

ആരോ ഒരാള്‍ പള്ളിയിലേക്ക് ഫോണ്‍ ചെയ്യുന്നത് കണ്ടു.....പിന്നെ നിരാശയോടെ പിറുപിറുത്തു........
റേഞ്ച് ഇല്ല.......എന്‍റ ദൈന്യത കണ്ടിട്ട് ആവാം അയാള്‍ പറഞ്ഞു,
" നിസ്കരിക്കാന്‍ സ്വിച്ച് ഓഫ്‌ ചെയ്തതാവാം.....വേഗം വിട്ടോളൂ"

ആ ഫോണെടുത്ത് ഖബര്‍സ്ഥാനില്ലേക്ക് വലിഞ്ഞു നടകുമ്പോഴും അയാള്‍ തുടരെ തുടരെ ഫോണ്‍ ചെയ്തിരുന്നു,അപ്പോഴക്കെ ഫോണ്‍ ഇങ്ങനെ ചിലച്ചു കൊണ്ടിരുന്നു!

"സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്ത് ആണ്.......!!!

 സമ്മാനപൊതിയുമായി വന്ന അയാളുടെ വാഹനം ചത്ത് മലച്ച ഒരു തവളയെ പോലേ അപ്പോഴും  ആ വീട്ട് മുറ്റത്ത്‌ കിടന്നിരുന്നു..........................

തീവ്രവാദി കുമാരൻ(രണ്ടാംഭാഗം)


വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു!!

കമ്മ്യൂണിസ്റ്റ് കുമാരന്‍ തീവ്രവാദി യായിരിക്കുന്നു!!!,

ചായ പീടികയില്‍ വട്ടമേശ സമ്മേളനം!

മുഴുവന്‍ മാപിളമാരെയും മയ്യത്താക്കുമെന്നു കുമാരന്‍ "പ്രഖ്യാപിച്ച" വിവരം കോയ സദസ്യരെ അറിയിച്ചു!

"കൈല്‍ ഇതിനു വേണ്ടി ബോമ്പ്ള്ള ബാണ്ടകെട്ടുമായിട്ടാ കുമാരെന്‍റ നടപ്പ്‌ത്രെ!"

"സൈനേടും കരുതിയിട്ടുണ്ട്ത്രെ"

വന്നവര്‍ വന്നവര്‍ പുതിയ വാര്‍ത്തകള്‍ കൈ മാറി,ഇതിനിടയില്‍ പുതിയ വാര്‍ത്തവന്നു.

"ചാവേര്‍ ആകാനും മടിയില്ല എന്ന് കുമാരെന്‍ പ്രഖ്യാപിച്ചു"

"ഓന്‍ പണ്ടേ മാവോ വാദിയ"

പോക്കര്‍ അപിപ്രായപെട്ടു, !

"ഓനെ തീവ്രവാദിയാക്കിയത് കാക്കമാര"

 നാരായണന്‍ തന്‍റെ രാഷ്ട്രിയനിലപാട് വെക്തമാക്കി!!

 "തീവ്രവാദം ആഗോള പ്രതിഭാസം"

കുഞ്ഞന്‍ സഖാവ് പ്രതികരിച്ചു."

"തീവ്രവാദിക്ക് ദീനില്ല" കോയമുല്ല കൈകഴുകി.

വഹാബി അലി, തീവ്രവാദം നാടിന് ഉണ്ടാക്കുന്ന ആപത്തിനെ കുറിച്ച് പ്രസംഗിച്ചു, !
കമ്മ്യുണിസ്റ്റ്‌ കുമാരെനെ എങ്ങനെയെങ്കിലും പിന്തിരിപ്പികണമെന്നും അല്ലങ്കില്‍ ഇവിടെ ചോരപുഴയൊഴുകും എന്നും ഓർമ്മിപിച്ചു.

കോയമുല്ല ആദ്യമായി വഹാബി അലിയെ പിന്താങ്ങി!
"നമ്മുക്ക് ഒന്നിച്ച് പോവാം ഒരു സര്‍വമത കൂട്ടായ്മയെ കമ്യുണിസ്റ്റ് കുമാരെന്‍ എങ്ങനെ ബോംബ്‌ എറിയും"?

" ഓൻ ഇപ്പോ കമ്മ്യൂണിസ്ട്ടല്ല, തീവ്രവാദിയാ!"

തന്‍റെ നേരെ വരുന്ന ജനക്കൂട്ടത്തെ കണ്ട്,കുമാരന്‍ അമ്പരന്നു! നായരും നസ്രാണിയും മാപപ്ലയും തുടങ്ങി സകലരും അതില്‍ ഉണ്ട്!

ഒരു നിമിഷം അയാള്‍ തന്‍റെ ബാണ്ടകേട്ട് അഴിക്കാന്‍ ശ്രമം ആരംഭിച്ചു,

"അയ്യോ!!!! അള്ള!!!! കര്‍ത്താവേ!!!

 ജനകൂട്ടത്തില്‍ നിന്നും സര്‍വമത കാറല്‍ പുറപ്പെട്ടു

"ഓന്‍ ബാണ്ടകെട്ട് അഴിച്ച് ബോംമ്പ് എടുക്കുംമുമ്പ്‌ പിടിയവനെ"

കോയ മുല്ല കല്‍പ്പിച്ചു!

ജനത്തിന്‍റെ ആക്രോശം കേട്ട് കുമാരന്‍ ഓട്ടം തുടങ്ങി,കുമാരന്‍ ഓടുന്നത് കണ്ട് ധൈര്യം കൂടിയ
പോക്കറും അലിയും ഒറ്റചാട്ടത്തിനു കുമാരെനെ കൈപിടിയില്‍ ഒതുക്കി!!!

"ഓന്‍ സൈനേഡ് വിഴുങ്ങും,ഞമ്മ കൊലകേസില്‍ കുടുങ്ങും"

കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരെന്‍റ മേല്‍മുണ്ട് പോക്കര്‍ അയാളുടെ അണ്ണാക്കില്‍ തിരുകി!!

പോലീസ് വന്നു, റ്റി വിക്കാര്‍ വന്നു.കുമാരെന്‍റ ബോംമ്പ് കെട്ട് വെള്ളത്തില്‍ ഇട്ടു.

 വായില്‍ നിന്നും തുണിഎടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനം വിളിച്ച് പറഞ്ഞു!!

" ഓന്‍ സൈനെഡ് വിഴുങ്ങും"

ഏഡ് ഏമാന്‍ ദേഹപരിശോദനനടത്തി!

ബോംബ് കണ്ട് എടുത്തിരിക്കുന്നു!

 ട്രവ്സറിനുളില്‍  തേങ്ങയോളം വലിപ്പമുള്ള ഒരു പൊതി!!

പോക്കര്‍ ഉറപ്പിച്ച് പറഞ്ഞു അത് ബോംമ്പ് തന്നെ!!!

കുമാരെന്‍റ പോക്കറ്റില്‍നിന്നും കിട്ടിയ വെറ്റിലയും അടക്കയും ചൂണാമ്പും എടുത്ത് ഏഡ് കുട്ടൻപിള്ള വെറ്റിലയിൽ നീട്ടി തേച്ചു!

 ട്ടി വിയില്‍ ഫ്ലാഷ്ന്യൂസ്‌" ഭീകരെന്‍റ കൈല്‍ നിന്നും ഒരു ഇലയില്‍ പൊതിഞ്ഞ നിലയില്‍ വെളുത്ത നിറമുള്ള കെമിക്കല്‍ കണ്ട് എടുത്തു!! പോലീസ് ട്ടെസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു!

ഏഡ് ഏമാന്‍ ഉറപ്പിച്ച് പറഞ്ഞു!! ബോംബ്‌ നിര്‍വീര്യം ആയിരിക്കുന്നു വെള്ളത്തില്‍ വീണാല്‍ അത് പോട്ടൂല"

വിറക്കുന്ന കരങ്ങളോടെ ഏഡ് കുട്ടപ്പന്‍ പൊതിയഴിച്ചു!!!

കോയമുല്ല അയ്യഡാ എന്നായി.....അതാ അതില്‍ ഒരു മൌലാനതൊപ്പിയും കന്തൂറയും!

"ഓന്‍ ഇനി പൊന്നാനിയില്‍ പോയ? "

"പൊന്നാനിയിൽ പോയതല്ല, താടിയും തൊപ്പിയുമാണ് തീവ്രവാദികൾക്ക് ഫാഷൻ "

നാരായണൻ രാഷ്ട്രിയ നിലപാട് വ്യക്തമാക്കി!

 മത്തായി ചൂടായി!

"പൊന്നാനിയിൽ  എന്താ കുരിശും കാവി മുണ്ടും കൊടുക്കുന്നുണ്ടോ?"

" പിന്നെ ഏന്തിനാ കുരിശും കാവി മുണ്ടും??"

ഏഡ് കുട്ടപ്പന്‍ ശംഖിച്ചു ഡ്രസ്സ്‌ രൂപത്തില്‍ ബോംബോ മറ്റൊ ഉണ്ടാവുമോ?

വായില്‍ നിന്ന് തുണി മാറ്റിയ കുമാരെന്‍ പ്രയാസ പെട്ട് ശാസ്വം എടുത്തു......എന്നിട്ട് വിക്കി വിക്കി പറഞ്ഞു.

"അത്..... ബോംബ്‌...... അല്ല........ഏത് ജാതിക്കാരുടെ........ലഹളയാണ് ആദ്യം തുടങ്ങുന്നതന്ന് അറിയില്ല.........അത്കൊണ്ട് എല്ലാ ജാതിക്കാരുടെയും ഡ്രസ്സ്‌ കൊണ്ട്......നടന്നതാ.....
ദൈവമേ.....എനിക്കുംജീവിക്കണം!!!!!! "

ജനം ആര്‍ത്തുചിരിച്ചു കാരണം നീരീശ്വരവാദിയായ,കമ്മ്യുണിസ്റ്റ് ആയ കുമാരന്‍ ദൈവത്തെ വിളിചിരിക്കുന്നു!!!!

പോക്കര്‍ വിളിച്ച് പറഞ്ഞു"ദൈവത്തെ വിളിച്ചതിനു കുമാരെന് എതിരെ പാര്‍ടിയില്‍ നടപടി എടുക്കും"

കുമാരെന്‍ ആദ്യമായി ഉള്ള് തുറന്ന് ചിരിച്ചു എന്നിട് ഇങ്ങനെ പ്രഖ്യാപിച്ചു!!

"ദൈവം ഉണ്ടന്ന്മാത്രമല്ല ഓൻ  ദുനിയാവിലെ ബല്ലാത്ത പഹയുന്നുമാണ്!"

കമ്മ്യൂണിസ്റ്റ് കുമാരൻ!

കമ്മ്യുണിസ്റ്റ് കുമാരൻ! (ഒന്നാം ഭാഗം)

ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്, എന്നെ ആരും ഒന്നും ചെയ്യില്ല,രാവിലെ തന്നെ പ്രാണശ്വേരെയേ അപ്പനെ വിളിക്കാന്‍ പറ്റിയ സംതൃപ്തിയില്‍ കമ്മ്യുണിസ്റ്റ് കുമാരന്‍ എന്ന കാവി കുമാരന്‍ പുറത്ത്‌ ഇറങ്ങി!!

"എന്നാലും ഈ കാവി മുണ്ട് "
കുമാരെന്‍റ ഭാര്യ പിന്നേയും എതിര്‍ വാദം ഉയര്‍ത്തി

പത്തിരുപത്‌ വര്‍ഷമായി കല്‍പണി തുടങ്ങിയിട്ട് അന്ന്മുതല്‍ ഉടുകാന്‍ തുടങ്ങിയതാ!! ചില എതിരാളികള്‍ കാവി കുമാരന്‍ എന്ന് വിളിക്കുമെങ്കിലും കമ്മ്യൂണിസ്റ്റാണന്ന് നാട്ടില്‍ പാട്ടാ!!!! ഭാര്യയുടെ എതിര്‍പ്പ് അവഗണിച്ച് കുമാരന്‍ ഇറങ്ങി നടന്നു.

നാട്ടില്‍ കലാപം പൊട്ടി പുറപ്പെട്ടിരിക്കുന്നു!!ഏതോ ഒരുത്തന്‍ മതനിന്ദ നടത്തിയിരിക്കുന്നു!!!

മാപ്ലമാര്‍ ഹാല്‍ഇളകിയിരിക്കുന്നു!!!"

"ഹറാംപിറന്നവന് ഇത്ര ധൈര്യമോ" 

കോയ ആരോട്ന്നില്ലാതെ ആക്രോശിച്ചു,

ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും യുദ്ധം പ്രഖൃാപ്പിച്ചിരിക്കുന്നു!!

സാംസ്കാരിക നായകര്‍ പത്രകുറിപ്പ് മായി ഓട്ടം തുടങ്ങിയിരിക്കുന്നു!!

മതസൗഹാര്‍ദ്ദകമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജസലരായിരിക്കുന്നു,അവര്‍ മതസൗഹാര്‍ദ്ദ പ്രഭാഷണപരമ്പര നടത്തുന്നു!!

അച്ഛന്‍മാര്‍ ഗീതയും ഖുര്‍ആനും ഉദ്ധരിക്കുന്നു!!,

സ്വാമിമാര്‍ ഖുറാനും ബൈബിളും ഉദ്ധരിക്കുന്നു!!!

മുല്ലമാര്‍ സംസ്ക്രിത ശ്ലോകങ്ങള്‍ പ്രയാസപെട്ട് ഉദ്ധരിച്ച് സമാധാനസന്ദെശത്തിൻ്റെ 'കൊഴുപ്പ്കൂട്ടുന്നു!

രാഷ്ട്രിയക്കാരന്‍ അവര്‍ക്ക് അറിയുന്ന സകല കിത്താബും വെച്ച് സമാധാനത്തിനു ആഭ്യാര്‍ഥിക്കുന്നു!!!!!

റ്റി വി യായ റ്റി വി ഒകെയും,പത്രമായ പത്രവും ക്ലോസപ്പിലുടെയും,അല്ലാതെയും തകര്‍ക്കുന്നത്തിന്‍റെയും,കത്തിക്കുന്നതിന്‍റയും ലൈവ് ഷോ!!!......ചര്‍ച്ചകള്‍,വാഗ്വാദങ്ങള്‍..ഖേതപ്രകടനങ്ങള്‍!!!!!

ചായപീടികയില്‍ വട്ടമേശ സമ്മേളനം!!,എല്ലാവരും റ്റി വിയിലേക്ക് തുറിച്ച് നോക്കി!!
പൊട്ട് തൊട്ട് കാവിയുടുത്ത ഒരു പഹയന്‍ അതാ പള്ളിയുടെ മുകളിലേക്ക് ചാടി കയറുന്നു!!!

"ഖിയമാതിന്‍റ അടയാളം!!! കാഫിറിനെ പള്ളിപറമ്പില്‍പോലും കയറ്റാതിരുന്നതാണ്.എന്നിട്ട് ഇപ്പൊ?" കോയമുല്ല നെടുവീര്‍പ്പ് ഇട്ടു........

"നബി ക്രിസ്ഥാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം കൊടുത്തില്ലേ?"പോക്കര്‍ ഒരു സംശയം ചോദിച്ചു.
"ഫു!! പുത്തന്‍വാദം!!കോയമുല്ല ആട്ടി,ഈ പരിഷ്ക്കാരികൾ പലതും പറയും!!!!,കുരുത്തം കേട്ടവര്‍....!!

കോയമുല്ലയെ അരിശം പിടിപ്പിക്കാന്‍ എന്നോണം പോകര്‍ അടുത്ത സംശയത്തിലേക്ക് കടന്നു!

കുടല്‍ മാല ഇട്ട ജൂത സ്ത്രീക്ക്നബി മാപ്പ് കൊടുത്തതോ?

"ഇജ്ജ്‌  ചോദ്യം ചോദിച്ചു പിഴച്ച് പോണ്ടട്ട......മുണ്ടാതിരുനോളീന്‍"

എന്ത്ഒകെ ഗുലുമാലാണ്,ഈ പഹയന്‍ മാര്‍ നാട്ടില്‍ ഉണ്ടാക്കുന്നത്.....കഷ്ട്ടം തന്നെ....
പെണ്ണുങ്ങള്ളെ പള്ളിയില്‍ അയക്കണം എന്ന് പറയും,സ്കൂളില്‍ അയകണമെന്നു പറയുന്നു!!

ദീനില്ലാത്ത ഇബിലുസുകള്‍!!!!!!

വല്ല നൂല് കെട്ടിയും മന്ത്രിച്ചും വെള്ളം ഊതിയും പച്ചരി വേടിച്ച് വന്നിരുന്നതാണ്!

മന്ത്രവും ഉറുക്കും വെള്ളം ഊതലൊക്കെ തട്ടിപ്പാണന്ന്
എഴുതിയിരിക്കുന്നുവെത്രെ!

ഭുരിപക്ഷം പുരോഹിതന്‍മാരും ജനങ്ങളുടെ മുതല്‍ അന്യായമായി തിന്നുന്നവര് ആണന്ന് പറഞ്ഞിരിക്കുന്നുവെത്രെ!!!!

"പരിഷ്കാരികളുടെ എടങ്ങേറ്കൊണ്ട് കഞ്ഞികുടി മുട്ടിക്കല്ലേ റബ്ബേ" 

കൊയമുല്ല ആകാശത്തേക്കു കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......

കളള് തലക്ക് പിടിച്ചത്‌ കൊണ്ട് അന്തമു അല്‍പ്പം വൈകിയാണ് ഉയര്‍ന്നത്,കെട്ട് ഇപ്പോഴും വിട്ടിട്ടില്ല...വീണ്ടും കിടക്കാന്‍ ഒരു പ്രവണത....ഇനി ഇന്ന് കോടതിയിലും പോണം,ആ കോയ മുല്ല ഉണ്ടാക്കിയ എടങ്ങേറ്!!!.....

അങ്ങേര്‍ക്ക് ഉറക്കമില്ലേ,പള്ളിപറമ്പില്‍ നിന്നും തേങ്ങമോഷ്ട്ടിക്കുന്നത് അയാള്‍ കണ്ടുവെത്രെ!!

കള്ളന്‍നാണ് അയാള്‍,കാഴ്ച്ച കുറവ് ഉണ്ടന്ന് വെറുതെ പ്രചരിപ്പിക്കുന്നു!!!!!കുന്നാകുന്ന് ഇരുട്ടിലും,അയാള്‍ തന്നെ തിരിച്ച് അറിഞ്ഞില്ലേ!!?.....കള്ള പന്നി,അന്തമു പല്ല്കടിച്ചു!

മൊബൈൽ തുറന്ന അന്തമു ഞെട്ടി!,കാഫിര്‍ അതാ പള്ളി തകര്‍ക്കുന്നു!!! മാപ്ലാരുടെ മെക്കട്ട് കേറാന്‍ ഇത്ര ധൈര്യമോ?....കാഫിര്‍!?
തുണി എടുകടി അയാള്‍ അലറി!!

കള്ളിമുണ്ട്മായി വന്ന പെമ്പിന്നോരെ കണ്ട് അയാള്‍ക്ക്‌ ദേഷ്യം വന്നു.
"വെള്ളമുണ്ട് എടുകടി കൂത്തിച്ചി!!"

പെരുനാളിനുമാത്രം വെള്ളമുണ്ട് ഉടുക്കുന്ന കെട്ടിയോന്‍ ഇന്ന് എന്താ വെള്ളമുണ്ട് എടുകുന്നത് എന്ന് ആ സാധുവിന് മനസ്സിലായില്ല,

"എന്താ ബിശേഷിച്ച് "

"നിന്‍റെ ഉപ്പാട നാല്‍പത്‌"

"ആവശ്യമുള്ളതൊന്നും ഓള് അറിയൂല!! ദാ ഇങ്ങോട്ട്‌ നോക്ക്,കാഫിരിങ്ങള്‍ ഇന്ത്യാ രാജ്യത്തെ പള്ളിയായ പള്ളി ഒകെ പൊളിച്ച് അടക്കുന്നു!"

"എന്‍റെ ബദിരീങ്ങളെ!!"

അവര്‍ അയല്‍പക്കതേക്ക് ഓട്ടം തുടങ്ങുമ്പോഴേക്കും അന്തമു ഒരു ഉലക്കയുമായിപള്ളിയിലേക്ക്
പുറപ്പെട്ടു!!

ചായപീടികയില്‍ വട്ടമേശസമ്മേളനം!!!വര്‍ഗിയ ലഹള ശമനമായിരിക്കുന്നു എന്നാല്‍ അവിടെ ഒരു മഹാഅത്യാഹിതം ഉണ്ടായിരിക്കുന്നു....

സാധുവും ,കമ്മ്യുണിസ്റ്റ്‌മായ കുമാരനെ അന്തമു ഉലക്കകൊണ്ട് അടിച്ചിരിക്കുന്നു!

കുമാരന്‍ പണ്ട് മുതലേ നിരീശ്വരവാദിയാണ്,ദൈവംവെറും ഭാവനയാണന്ന് ഇ എം എസ്സനേകാള്‍ മുമ്പേ പ്രഖ്യാപിച്ച ആള്‍,പരോപകാരി,

കുമാരന് വേണ്ടി പോക്കര്‍ സംസാരിച്ചു!

!കുമാരന്‍റ സേവനങ്ങളെ ഉയര്‍ത്തികാട്ടി പിരിവിന്‍റ ആവശ്യകതയേ കുറിച്ച് ഓര്‍മിപ്പിച്ചു!

ഇത്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുമെന്നും അന്തമുവിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അറിയിച്ചു.

"അതിന് അന്തമുവും കമ്മുനിസ്റ്റ് അല്ലെ!?" കോയ മുല്ല ഒരു കൊണസ്റ്റ് ചോദ്യം ഉന്നയിച്ചു!! "

അലിയാണ് ഏറ്റുപിടിച്ചത്‌

"അന്തമു കമ്മുനിസ്റ്റ് എന്നതല്ല പ്രശ്നം,അയാള്‍ ചെയ്തത് അന്യായം ആണ്,കുമാരേട്ടന്‍ പാവമാണ് വര്‍ഗിയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനു അന്തമുവിനെതിരെ പള്ളി കമ്മിറ്റി നടപടി എടുകണം.....കഴിയുമെങ്കില്‍ ആ ഇബിലീസ്നെ നാട്ടില്‍ നിന്നും ഓടികണം!"

കോയകുട്ടിമുല്ല എന്ത്കൊണ്ടോ എതിര്‍ത്തില്ല,ഒന്നാമത്‌ ഓന്‍ പുത്തൻ വാദിയാണ്!
,രണ്ടാമത്‌ ഓന്‍ ഖുര്‍ ആന്‍ ഓതി അര്‍ഥം വെച്ച് കളയും!അല്ലങ്കില്‍ തന്നെ ഇവന്‍മാര്‍ വന്നെ പിന്നെ വലിയ വിലയൊന്നും ഇല്ല!! ഇനി ഖുര്‍ ആന്‍ കൂടി അറിയില്ല എന്ന് വന്നാല്‍ ഉള്ളവിലകൂടിമയ്യത്താവും!!

"ഇവര്‍ രണ്ടാളും പറയണത് നേര് തന്നെ ഞമ്മ കുമാരെന്‍റ സഹായനിധിയിലേക്ക് പത്ത് രൂപ വെച്ചിരിക്കുന്നു കൂട്ടത്തിനും കുഴപ്പത്തിനും പോണ്ട" 

കോയമുല്ല നയം വ്യക്തമാക്കി.

"ഫൂ!! ഇങ്ങള പത്ത് രൂപ ഞങ്ങളുടെ കുമാരന്വേണ്ട,ലവന്‍ ഇന്ദു ആയത് കൊണ്ടല്ലേ ഇങ്ങള് പത്ത് രൂപ വെച്ചത്?ഇന്ദുവിന്‍റ കൈല്‍ കാശ് ഉണ്ടോയെന്ന് ഞങ്ങള്‍ നോക്കട്ടെ!!?"

നാരായണന്‍ ചുടായി!

"പുളിക്കും പുളിക്കും അറത്ത കൈക്ക് ഉപ്പ് തേക്കാത്ത സാധനങ്ങള്‍"

"വെക്കട കുവേ ഉറുപ്യ"കുഞ്ഞാലന്‍ ഇരുപത്തിഅഞ്ചുരൂപ മേശപുറത്ത്‌ വെച്ച് അടിച്ചു!!!

നാരയണന്‍ തന്‍റെ ജുബൈല്‍ കൈ ഇട്ട് ഇങ്ങനെ പ്രഖ്യാപിച്ചു.

"ഉറുപ്പ്യ വീട്ടിലാണ് നോം പിന്നെ കൊടുക്കും"

ഹ...ഹ....ഹ...കോയമുല്ല വെത്തില കറപിടിച്ച പല്ല്കാണിച്ച് ചിരിച്ചു!!

വീണ്ടും ഒരു വര്‍ഗിയ സംഘര്‍ഷം പൊട്ടിപുറപെടുമെന്ന് ഭയപെട്ട പോക്കറും ബാബുവും  പ്രഖ്യാപിച്ചു

 "പിരിവ് ഇപ്പോള്‍ ഇല്ല"

ജനം മൂന്ന് ചേരിയായി,ഒരുക്കൂട്ടര്‍ അലിയോടപ്പം നിലയുറപ്പിച്ചു മറ്റൊരു കൂട്ടര്‍ ബാബുവിനോടപ്പോവും മുന്നാമത്തെ നിഷ്പക്ഷര്‍ എന്ന് അറിയപ്പെട്ടു!!!

പാര്‍ടി മീറ്റിംഗില്‍ പോക്കര്‍ കത്തി കയറി,കുമാരന്‍ പാര്‍ടിക്ക് വേണ്ടി ചെയ്യ്ത സേവനങ്ങള്‍ എടുത്ത് പറഞ്ഞു,അന്തമുവിന്‍റ പോക്രിത്തരങ്ങള്‍ അക്കമിട്ടു വര്‍ണ്ണിച്ചു,ഇനിയാരും കമ്മ്യൂണിസ്റ്റ്കാരൻ്റെ തലയില്‍ കയറാതിരിക്കാന്‍, നടപടി ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടു.

ശിവന്‍ സഖാവ് ഒരു ക്രമപ്രശ്നം ഉന്നയിച്ചു!!

"അന്തമുവും കമ്മ്യുണിസ്റ്റ് ആണ്,കമ്മ്യൂണിസ്റ്റിനു വേണ്ടിയും അന്തമു അടിപിടി കൂടിയിട്ടുണ്ട്! "

പോക്കര്‍ പ്രതിസന്ധിയില്‍ ആയി,കമ്മ്യൂണിസ്റ്റ്കാർ ചേരി തിരിഞ്ഞു!

കലഹം!!! കലഹം!!! സര്‍വ്വത്ര കലഹം!!!
ത്വാത്തികാചാര്യന്‍ ചരിത്രപരമായും,സൈതാന്തികപരമായും തലപുകഞ്ഞ് ആലോചിച്ചു! ദിനേശ്‌ബീഡി വലിച്ച് തള്ളി.....
ആ പ്രതിസന്ധിയിലും ത്വാതികാചര്യന്‍ തന്നില്‍ നിന്നും ബീഡി വാങ്ങിയത്തില്‍ പോക്കര്‍ന് അഭിമാനം തോന്നി!

അവസാനം ത്വാത്തികാചാര്യന്‍ ഇങ്ങനെ പ്രഖ്യാപിച്ചു

"ഇത്‌ വര്‍ഗിയ പ്രശ്നമാണ്,വര്‍ഗിയപ്രശ്നത്തില്‍ കമ്മ്യൂണിസ്റ്റ് കാരൻ  ഇടപ്പെട്ടുകൂട!!"

"കുമാരന് വേണ്ടി നമ്മുക്ക് ഒരു ബക്കറ്റ് പിരിവ് നടത്താം....."

സഖാക്കള്‍ കൈ അടിച്ച് പ്രമേയം പാസാക്കി!!

പരിവടയും ചായയും കുടിച്ച് അവര്‍ പിരിയുമ്പോള്‍,സഖാവ് പോക്കര്‍ പിറുപിറുത്തു....

ഉള്‍പാര്‍ട്ടി സമരം നടത്തികൂട,പക്ഷെ ചായപീടികയില്‍ എന്ത് പറയും?

പെട്ടന്ന് പോക്കറിന് ഉത്തരവും കിട്ടി,കുറ്റം കുമാരെന്‍റ തന്നെ വര്‍ഗ ശത്രുകള്‍ ഉപയോഗിക്കുന്ന കാവിയാണ് കുമാരന്‍ ഉപോയോഗിച്ചത്‌ അത്കൊണ്ട് കുറ്റം കുമാരെന്‍റ തന്നെ!!!!

ഹാള്‍മുഴുവന്‍ അത്തറിന്‍റ മണം പരന്നു ശുഭവസ്ത്രധാരികള്‍ ആസനങ്ങള്‍ കസേരെയില്‍ ഉറപ്പിച്ചു! 

അലി അന്തമുവിന്‍റ അക്രമം തനിക്ക് കഴിയാവുന്ന വിധത്തില്‍ വിവരിച്ചു.വര്‍ഗിയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച അന്തമുവിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു!

"അന്തമു ദീനിന്‍റെ സഹായി ആണ്,പത്തിരിയും ഇറച്ചിയും തിന്ന് പള്ള വീര്‍ത്ത നമുക്ക് ശത്രുകളെ നേരിടാന്‍ പറ്റില്ല,അത്കൊണ്ട് അന്തമു മഹലില്‍ വേണം" 
ഉമ്മര്‍ ഹാജി എതിര്‍വാദം നടത്തി!

"വര്‍ഗിയത പ്രചരിപ്പിക്കുന്നതും,അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവനും നമ്മില്‍പെട്ടവന്‍ അല്ല എന്ന് മുത്ത്നബി പറഞ്ഞിട്ടില്ലേ?"

"ഞാന്‍ അന്ന് മക്കത്ത് ഉണ്ടായിരുന്നില്ല"

 ഉമ്മര്‍ ഹാജി ചിറികൊട്ടി,ഉമ്മര്‍ഹാജി പെടുത്താല്‍ ഉടന്‍ പെടുകണമെന്നുള്ളവര്‍ ഉടന്‍ ആര്‍ത്ത് ചിരിച്ചു!

"ഇത് ഞമ്മക്ക് ഭൂരിപക്ഷംമുള്ള കമ്മിറ്റി ആണ്, പുത്തൻ വാദം ഇവിടെ പറ്റൂല"

കോയ നയംവെക്തമാക്കി!

"എങ്കില്‍ നമ്മുടെ വകയായി കുമാരന് എന്തങ്കിലും കൊടുക്കാം" 

കോയമുല്ല ഒരു മധ്യസ്ഥശ്രമം നടത്തി.

"അത് ഇന്ദുവിന്‍റെ മുമ്പില്‍ ഞമ്മ തോൽക്കലാവും"

"പള്ളിടെ പണം എന്നാല്‍ ദീനിന്‍റ പണമാണ് അത് ഒരു അനാവശ്യകാര്യത്തിന് ചിലവഴികുകയോ?"

കലഹം.......സര്‍വത്ര കലഹം.......പ്രസിരണ്ട് തലപുകഞ്ഞു സെക്രട്ടറി ചിന്തയില്‍ ആണ്ടു!!
ഈ കീറാ മുട്ടി എങ്ങനെ എങ്ങനെ പരിഹരിക്കും?

കോയമുല്ല ഒരു നെടുകണ്ടന്‍ ചോദ്യവുമായി എഴുനേറ്റു!

"ഈ ഗുലുമാലില്‍ നാം എന്തിനു ഭിന്നിക്കണം, നമ്മുടെ കൌമ് ഒന്നിച്ചു നിക്കേണ്ട സമയമാണ്"

പ്രസിഡന്‍റ് ഉടന്‍ പ്രഖ്യാപിച്ചു" കോയ മുല്ല പറഞ്ഞതില്‍ കാര്യമുണ്ട്.ഈ പ്രശ്നം നാം പിന്നീട് ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതാണ്.

അലി പ്രതിഷേധിച്ചു,ജാഹിലുകള്‍ നേതാവാകുന്ന,സത്യദീനിനെ കളങ്കപെടുത്തുന്ന പ്രസിഡന്‍റിനേയും സംഘത്തെയും അലി ആക്ഷേപ്പിച്ചു,തീട്ടപണ്ടാരങ്ങള്‍ എന്ന് വിളിച്ചു,
താന്‍ ഈ ജാഹിലിയ സംഘത്തില്‍നിന്നും ഇറങ്ങിപോകുകയാണന്നും,പോലീസും കോടതി വഴി കാര്യങ്ങള്‍ നേടും എന്നും അലി പ്രഖ്യാപിച്ചു.

കോയമുല്ല പ്രമേയം അവതരിപ്പിച്ചു,സെക്രട്ടറി പിന്താങ്ങി മറ്റ്എല്ലാവരും തക്ബീര്‍ മുഴക്കി പ്രഖ്യാപിച്ചു!!!!!!

പുത്തൻ വാദിയായ ,ശത്രുവിനു വേണ്ടി സംസാരിച്ച അംഗങ്ങളെ ആക്ഷേപ്പിച്ച അലിയെ മഹല്ല് കമ്മിറ്റിപുറത്താക്കിയിരിക്കുന്നു!!!!!!

തുടരും....