ആവർത്തനങ്ങൾ.....
അവള്‍ വിങ്ങിപോട്ടുമ്പോള്‍ കാണത്തത് പോലേ അയാള്‍ മുടി ചീകുകയും,താടി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സെറ്റ് ചെയ്യുകയും ചെയ്തു.
അച്ചാറും ചമന്തി പൊടിയും മാസ്കിന്‍ ടേപ്പ് ഒട്ടിച്ചു ഭദ്രമാക്കി,.....
അയാളുടെ പേര്‍ ലഗ്ഗേജ്ന്‍റെ മുകളില്‍ ബോള്‍ഡ് ചെയ്തു ,അവളുടെ സ്വപ്പ്നം പോലെ വലുതാക്കി കൊണ്ടിരുന്നു,
കൊച്ചി ട്ടു ദുബായ് എന്നത് നനുത്ത അക്ഷരങ്ങളിലാണ് കോറിയത്
വര്‍ഷങ്ങളായി അവള്‍ അത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
സന്തോഷം അല തല്ലുന്ന ആ മുഖം ഒരു ദിവസം കൊണ്ട് ഇരുണ്ട് പോയിരിക്കുന്നു,സന്തര്‍ശകരുടെ വരവ് അവളേ അലോസരപെടുത്തികൊണ്ടിരുന്നു.......
പലരോടും അവള്‍ ചിരിച്ച് കാണിച്ചു !
ചിരികുളിലെ വിങ്ങല്‍ തമാശയായി എടുത്ത് വീണ്ടും അവര്‍ പരിഹസിച്ചു!!
നാശം പിടിച്ച ഈ മടക്കയാത്ര ഇല്ലായിരുന്ങ്കില്‍...
നമ്മുടെ മക്കള്‍ക്ക് വേണ്ടി, വീടിനുവേണ്ടി.....പോയെ തീരു.....
അവസാനം അയാള്‍ ഇറങ്ങുമ്പോള്‍ ആശ്വസിപ്പിച്ചു......
ഞാന്‍ ഇപ്പോള്‍ വരില്ലേ......
ഒരു കൊല്ലം പറന്ന് പോകില്ലേ.....
കണ്ണുനീര്‍ ധാര ധാരയായി ഒഴുകുമ്പോള്‍, അയാള്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു,
മനുഷ്യര്‍ ആയ നാം പിരിയേണ്ടവര്‍ തന്നെ......
ജീവിതത്തിന്‍റെ അവസാനം.....രണ്ട് ശരീരങ്ങള്‍.....
രണ്ട് ആത്മാവുകള്‍ ....
രണ്ട് കബറുകള്‍......
ഒരു പക്ഷെ അത് ഭുമിയുടെ ഏതങ്കിലും കൊണിലാവാം...
കബറുകള്‍ക്ക് പോലും പ്രാവാസം വിധിക്കപെട്ട ഭുമി.....
ചിലര്‍ക്ക് അത് ഒരു പ്രാവശ്യമേ ഉണ്ടാവു!! എന്നാല്‍ പ്രവാസികള്‍ക്ക് കൊല്ലങ്ങള്‍ തോറും കബറിടങ്ങൾ ആവര്‍ത്തിക്കപെടുന്നു......
ഒരു അലർച്ചപോലേയാണ് ഫോൺ അടിച്ചത്!
ഫൈസൽ! ഇക്കയുടെ കൂട്ടുകാരൻ!
കുറച്ച് ദിവസമായി ഇക്കയുടെ കൂടെയുണ്ട് മുഖം ശരിക്ക് കാണാൻ കഴിയില്ല മാസ്ക്ക് വെച്ച് അടച്ചിരിക്കുന്നു കണ്ണുകൾ മാത്രം കാണുന്ന യന്ത്രമനുഷ്യനെ പോലേയുള്ള കോട്ട് ഇട്ടിരിക്കുന്നു
പേപ്പർ ഒപ്പിട്ട് അയച്ചോ ഇത്ത!
ഉവ്വ്..... നനുത്ത ശബ്ദത്തിലാണ് പറഞ്ത്
" ഇത്തയുടെ അടുത്ത് വീഡിയോകാൾ ആപ്പില്ലേ "
ഉം....
" ഒരു രണ്ട് മണിക്കുർ കഴിഞ് വിളിക്കാം"
ഉം...
പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞു!
" ആമിന ചെറിയ പനിപോലേ "
പിന്നീട് ട് ഇക്ക എഴുതി അയക്കലായി,
"തൊണ്ട അടഞ്ഞിരിക്കുന്നു, സംസാരിക്കാൻ കഴിയുന്നില്ല"
പിന്നീട് മുഴുവൻ ഫൈസൽ ആണ് സംസാരിച്ചത്
" ഇത്ത വീഡിയോ കോളിൽ വരു"
ഉം
ഒരു നിമിഷം അവളില്‍ ഒരു ഞെട്ടല്‍ വ്യാപ്പിച്ചു!!!
കുന്തിരിക്കത്തിന്‍റെ പുകയും ചന്ദനതിരിയുടെ മണവും ജനാസയുടെ ആരവവും ഇരച്ചു കയറി!!!
ഗള്‍ഫിലേക്ക് പുറപ്പെട്ട നിര്‍ഭാഗ്യവാന്‍റ അപകടെത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍,
അയാള്‍ക്ക് പുറപെടാനുള്ള ആമ്പുലൻസ് നിശബ്ദമായി മരുഭൂമിയിലേ ഖബർ സ്ഥാനിലൂടെ നീങ്ങുന്നത് അവളുടെ സ്ക്രീനിൽ തെളിഞ്ഞു!
പ്ലാസ്റ്റിക്ക് കവർകൊണ്ട് മൂടിയ യന്ത്രമനുഷ്യരേ പോലേ മൂന്നു നാല് പേർ, വെള്ള വസ്ത്ര കെട്ട് മായി നടന്നു പോകുന്നു, തലയേതന്നോ, വാല് ഏതൊന്നോ തിരിച്ചറിയപെടാത്ത വിധം രണ്ട് ഏറ്റവും ഒരേ പോലേ കെട്ടിയിരിക്കുന്ന കബന്ധങ്ങൾ!
ബേക്കറി പലഹാരത്തിൽ കാണുന്ന പോല രണ്ട് അറ്റവും വെണ്ണ കടലാസിൽ പൊതിഞ ബിസ്ക്കെറ്റ് പോലത്തേ മയ്യത്തുകൾ!
ഇതിൽ ഏതാണ് എൻ്റെ ഇകാക്ക?
" ഇത്ത മുന്നാം നമ്പർ ട്ടാഗ് ഇല്ലേ ഇത്ത, അതാണ് നമ്മുടെ......." ഫൈസൽ അർദ്ധവിരാമമിട്ടു!..
മരുഭുമി യിലേ പത്ത് അടി താഴ്ച്ചയുള്ള കബറിലേക്ക് ആ കബന്ധങ്ങൾ കയറ്കൊണ്ട് കെട്ടി ഇറക്കികൊണ്ടിരിക്കുന്നു
കോവിഡ് പ്രൊട്ടോകോൾ പ്രവാസിക്ക് സ്വന്തം മണ്ണ് പോലും നിക്ഷേധിച്ചിരിക്കുന്നു.....
അവള്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു.......
"പടച്ചവനെ അദ്ദേഹത്തിന് പൊറുത്കൊടുകണേ...... "
"ഈ " പ്രവാസത്തിലെങ്കിലും" അദ്ദേഹത്തെ പ്രയാസപെടുതല്ലേ!!!!! "
ദൈവത്തിന്‍റെ ആ ലഗേജ് അവളുടെ കണ്ണില്‍ നിന്ന് ഒരു പൊട്ടായി മറയുമ്പോഴും,അതില്‍ ബോള്‍ഡ് ആയ
അക്ഷരങ്ങള്‍ അവള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു വായിച്ചു
ഇന്നാലില്ലാഹി...വഇന്നാലില്ലാഹി...........റാജിഊന്‍..........
"നിശ്ചയം മണ്ണില്‍ നിന്നാണ് നിന്നെ സൃഷ്ടിച്ചത്,മണ്ണിലേക്ക് തന്നെ മടക്കപെടുകയും ചെയ്യും"..
" ഇത്താ അടുത്ത ഊഴം നമ്മുടെതാണ് "
ഫൈസലിൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു.....
മുന്നാം നമ്പർ ട്ടാഗ് സ്ക്രീനിൽ വലുതായി വന്നു!
കൈ വിറച്ചത്കൊണ്ടാകാം മൊബൈൽ തറയിൽ വീണ് ചിന്നി ചിതറിയത് പെട്ടന്നാണ്.....
ഡിസ്പ്ലേ തൻ്റെ ജീവിതം പോലേ ചിന്നി ചിതറിയിരിക്കുന്നു!
ചിലന്തി വല പോലേ സ്ക്രീൻ!
" കാണുന്നുണ്ടോ ഇത്ത, ഖബറിൽ ആഴം കൂടുതൽ ആണ്.....വെളിച്ചത്തിൻ്റെ പ്രശ്നമുണ്ട്!"
ഫൈസലിൻ്റെ വിതുമ്പുന്ന ശബ്ദം
ഉം എന്നു മൂളി....
ഇല്ലയെന്നു പറഞ്ഞില്ല....... അയാൾ എങ്കിലും ആത്മനിർവൃതി അടയട്ടെ!
ഫൈസൽ മൊബൈൽ ക്യാമറ ഉയർത്തി വീണ്ടും വീണ്ടും ക്യാമറ ഫോക്കസ് ചെയ്തു!!
ആത്മവിശ്വസമില്ലാത്തവനെ പോലേ അയാൾ കമൻ്റെറി ഇട്ടു....
" കവിൾ മണ്ണോട് ചേർത്തു "
''ഉം.... "
പിടി മണ്ണിട്ടു......
"ഉം"
"നിരപലക വെച്ചു "
ഉം......
അവൾ ചിലന്തി വല പോലേയിരിക്കുന്ന സ്ക്രീനിൽ നോക്കി തപ്പിതsഞു!
ഡാർക്ക് സിൻ.......
ചിലമ്പിച്ച ശബ്ദതരംഗങ്ങൾ മാത്രം.....
ചിലന്തിവല പിന്നേയും വലിപ്പം വെച്ചു കൊണ്ടിരുന്നു.....അത് അനന്തമായി വൃത്താകാരം പൂകൂന്നത് അവൾ അറിഞ്ഞു....