കടനല്‍ കൂട് ഇളകിയിരിക്കുന്നു കല്ലും കട്ടയും ആയി അവര്‍ ആഞ്ഞ് അടിക്കുന്നു, കൊടുംകാറ്റ്പോലെ അവരുടെ മുരള്‍ച്ച......ഭൂമിയെ തച്ചുടുക്കാനുള്ള ഊര്‍ജ്ജം ഓരോ യുവാവിലും ഉണ്ട് എല്ലാം പതിനാറിനും ഇരുപതിനും ഇടക്കുള്ള യുവ രക്തങ്ങള്‍....പുതിയ ലോകത്തെയും ക്രമത്തെയും സ്വപ്നം കാണ്നുന്നവര്‍..... ഈ മലവെള്ളപാച്ചില്‍ തടുക്കാന്‍ മുളവടികൊണ്ട് ഉണ്ടാക്കിയ ലാത്തിക്ക് ആവുമോ.... ആവണം ആയെ തീരു....... ആന കുതിച്ചു വന്നാലും ഒരു പോലീസ്ക്കാരനും തളരില്ല...... പരേട് ഗ്രൗണ്ടില്‍ ഓടി തളര്‍ന്നു ഇരിക്കുമ്പോള്‍ ട്രൈനറുടെ മുത്തു മൊഴികള്‍....... തല ചൊറിലേക്ക് ഇടിച്ച് കയറി.....
"ഉണക്ക ചപ്പാത്തിയും പരിപ്പും ആനയെ തടയാനുള്ള അമൃത് അല്ലെ......"
ഗ്രൗണ്ടില്‍ കൂട്ടച്ചിരി മുഴങ്ങി..... ആരാട അത് കമാണ്ടാരുടെ കണ്ണുകള്‍ തീ ഗോളംപോലെ തിളങ്ങി..... ക്കൂട്ടച്ചരി സഡന്‍ ബ്രേക്ക് ഇട്ടപോലെ നിന്നു...... മോയ്ദീന്‍.....എല്ലാവരും ഒരു ആരവം പോലെമൊഴിഞ്ഞു.....
" മോയ്ദീന്‍ നൂറ് റൌണ്ട് ഓടട്ടെ.......".
" ഇയാള്‍ എന്താ മനുഷ്യന്‍ അല്ലെ....."
.മുരളിയുടെ മുരളല്‍......
എന്താ മുരളി നിനക്ക് ഓടണന്ന്ണ്ടോ.....
ഹ് ....ഹ് കാറ്റ് അഴിച്ചുവിട്ട ബലൂണ്‍ പോലെ മുരളിയുടെ പ്രധിഷേധം അവസാനിച്ചു.....പിന്നെ ഉള്ളിലേക്ക് ശ്വാസം എടുത്ത് നെഞ്ച് വിരിച്ചു കമാന്‍ഡറെ തുറിച്ചു നോക്കി അറ്റന്‍ഷന്‍ ആയി നിന്നു..... ആ നൂറ് റൌണ്ട് ഓട്ടം പോലീസില്‍ നിന്നു തന്നെയുള്ള ഓട്ടമായി മാറി....
"ഇതിലും ഭേതം കൂലി പണിയാണടാ....... റിസര്‍വ് പോലീസ് എന്നത് ഒരു ഗവണ്മെന്‍റ് ഗുണ്ടാപണിയാണടാ.....കൈയും കാലും കെട്ടിയ ഗുണ്ടയുടെ പണി...."
പിന്നീട് ഒരിക്കല്‍ റോഡില്‍ വാഹന പരിശോദനക്ക് ഇടക്ക് ആണ് പള പള മിന്നുന്ന ഷര്‍ട്ടും കൂളിഗ് ഗ്ലാസും വെച്ച ഒരാള്‍ കുടവയറുമായി ഇറങ്ങി വന്നത്....
"നിനക്ക് എന്നെ മനസിലായോ ഹരി...."
നീ എന്ന ആ പ്രയോഗം തന്നിക്ക് രസിച്ചില്ലങ്കിലും.....പണക്കാരെ പിണകേണ്ട എന്ന പുതിയപാഠം പോലീസില്‍ നിന്ന് പഠിച്ചത്കൊണ്ട് ചുണ്ടില്‍ ഒരു ചിരി വരുത്തി....
ഞാന്‍ മൊയ്തീന്‍ ആണടാ.....
പെട്ടന്ന് എന്നെ അവന്‍ കെട്ടിപിച്ചു...."
ഈ ഗുണ്ടാപണിയായിട്ടു നീ ഇപ്പോഴും ഉണ്ടോ..... ഞാന്‍ ദുബായില്‍ ആണ് രണ്ട് സൂപ്പര്‍ മാര്‍ക്കെറ്റ് ഉണ്ട്...."
. ഗുണ്ടാപണിയെന്ന പ്രയോഗം കൂടെയുള്ള ഓഫിസര്‍ക്ക് പിടിച്ചില്ലന്നത് പെട്ടന്ന് തന്നെ മനസിലായി....
"യൂണിഫോമിലുള്ള പോലീസ്ക്കാരനെ കെട്ടിപിടിക്കാന്‍ ഇത് സൌദിഅറേബ്യ അല്ല....."
" സര്‍ ഇദ്ദേഹം എന്‍റെ കൂട്ട്ക്കാരന്‍ ആണ്...."
"അത് മനസിലായി.....അത്കൊണ്ടാണ് പെറ്റിയടിക്കാതെ വിടുന്നത്....."
.മൊയ്തീന്‍ പെട്ടന്നാണ് മാറിയത്.... രണ്ടായിരത്തിന്‍റെ രണ്ട്നോട്ടുകള്‍ ഓഫിസറുടെ പോക്കറ്റില്‍ തള്ളികയറ്റിയത്.....
"പെറ്റിയടിച്ചോ.... ബാക്കി വരുന്നത് നിന്‍റെ അച്ചിക്കും കൊണ്ട്കൊടുക്ക്......"
പെട്ടന്ന് എ ആര്‍ ക്യാമ്പിലെ കമാണ്ടര്‍റുടെ പുറത്തുകയറി ഇടിക്കുന്നമൊയ്തീന്‍ എന്‍റെ ഉള്ളിലേക്ക് ഇരച്ചു കയറി........
ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ തന്നെ കാത്ത് ഒരു വാണിംഗ് മെമ്മോയുണ്ടായിരുന്നു..... മൊയ്തീനോടുള്ള വിരോദം ഓഫിസര്‍ തന്നിലൂടെ തീര്‍ത്തിരിക്കുന്നു.... ഒപ്പം ഒരു ശുപാര്‍ശയും....ഒരു മാസം വീണ്ടും ക്യാമ്പില്‍ ട്രെയിനിംഗ്..... ഒരു തരം ഡിപ്രമോഷന്‍........
സമരം മൂര്‍ചിച്ചിരിക്കുന്നു ഏതുനിമിഷവും എന്തും സംഭവിക്കാം.....എന്ത് പ്രകോപനം ഉണ്ടായാലും അടിക്കരുതുന്നു പോലീസ്നു നിര്‍ദേശം കിട്ടിയിരിക്കുന്നു....അത്കൊണ്ട് തന്നെ ഡി ജി പ്പി സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്നു....വിദ്യര്‍ത്ഥികളെ തല്ലുന്നത് ഗവര്‍മെന്റ് നയമല്ലന്നു ഡി ജി പി അപ്പോള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു..... അപ്പോള്‍ പോലീസ്ക്കാരന്‍ റോട്ടില്‍ കിടന്ന് ചാവനുള്ളതാണോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു.......മൊയ്തീന്‍റ പരേഡ് ഗ്രൗണ്ടില്‍ കിടന്നുള്ള ഓട്ടം പെട്ടന്ന് തീകട്ടി വന്നു....
ഖദര്‍ധാരികളിലേക്ക് മെല്ലെ ശ്രദ്ധ തിരിഞ്ഞു........ അവര്‍ക്ക് ആഹ്വാനം ചെയ്‌താല്‍ മാത്രം മതിയല്ലോ,,,,
.അശോകന്‍ അല്ലെ അത് തന്നോടപ്പം എട്ടാം ക്ലാസ് വരെ പഠിച്ചവന്‍....എന്നും പിന്‍ബഞ്ചില്‍ആയിരുന്നു സ്ഥാനം.....പിന്നിട് അശോകന്‍ സഖാവ് അശോകന്‍ ആയി.... എം എല്‍..ഏ യായി പാര്‍ടിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതരത്തില്‍ വളര്‍ന്നു.....ടീച്ചര്‍ അശോകനോട് എപ്പോഴും പറയുമായിരുന്നു.... നീ....ഹരിയെ കണ്ടുപഠിക്കു.....
കൂടെയുള്ള പോലീസ്ക്കാരന്‍ പെട്ടന്ന് ഓര്‍മ്മപെടുത്തി....ഹെല്‍മെറ്റും ലാത്തിയും റെഡിയാക്കി വച്ചോളൂ അശോകന്‍ സാറിന്‍റ കൈലാണ് മൈക്ക് അയാളുടെ വാക്കുകളുടെ തീവ്രത തടയാന്‍ ഒരു ഐ പി. എസ് ക്കാരനും കഴിയില്ല......
പോലീസ് ലാത്തി വീശി കൊണ്ടിരുന്നു.... കരിവണ്ടിന്‍റെ മൂളല്‍പോലെ ലാത്തിവീശുന്ന ശബ്ധം വായുവില്‍ തത്തി കളിച്ചു.....ഉരുളന്‍ കല്ലുകള്‍ കല്ലു മഴപോലെ പോലീസ് കാരുടെ പരിചയിലും ഹെല്‍മറ്റിലും വന്ന് അടിച്ചു പോയികൊണ്ടിരുന്നു......പോലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചിരിക്കുന്നു....നീറുന്ന പുക സമരകാരുടെ കണ്ണുകളില്‍ പാമ്പിനേ പോലെ നുഴഞ്ഞു കയറികൊണ്ടിരുന്നു.....കല്ലേറിനു തീവ്രതകുറഞ്ഞിരിക്കുന്നു.....പെട്ടന്ന് അയാളുടെ കണ്ണ് നീറാന്‍ തുടങ്ങി.....കാറ്റ് ചതിചിരിക്കുന്നു ടിയര്‍ ഗ്യാസ് എതിര്‍ദിശയിലേക്കു പാറാന്‍ തുടങ്ങിയിരിക്കുന്നു......
അയാള്‍ ഇരുട്ടില്‍ പെട്ടവന്നെപോലെ നിന്നു തിരിയാന്‍ തുടങ്ങി, കണ്ണില്‍ നിന്നു കണ്ണുനീര്‍ ലാവപോലെ കുതിച്ചു ഒഴുകി അതിലെ തിയ്യും പുകയും അയാളുടെ മുഖത്തും ശരീരത്തും വ്യാപിച്ചുതുടങ്ങി.....ഇത്തിരി ആശ്വാസത്തിനു വേണ്ടി അയാള്‍ ഹെല്‍മറ്റ് പറിച്ചുടുത്തു....
കവിളില്‍ കുടംകൊണ്ട് അടിച്ചത്പോലെ ഒരു കല്ല് അയാളുടെ ചെവികല്ല് തുളച്ചു കടന്നുപോയി.....ഭൂമി അയാള്‍ക്ക് ചിറ്റും കറങ്ങാന്‍ തുടങ്ങി..... ആ തളര്‍ച്ചയിലും അയാള്‍ കണ്ടു ....വേട്ടമൃഗത്തെ എറിഞ്ഞു വീഴ്തിയ ലാഖവത്തോടെ ചിരിച്ചു നില്‍ക്കുന്ന അടുത്ത യുഗത്തിലെ മിനി അശോകനെ..... പെട്ടന്ന് അയാള്‍ മൊയ്തീന്‍ ആയി മാറി....ഒരു വ്യാക്രത്തെ പോലെ ചാടി വീണു.....സമരസഖാവ് സിംഹത്തിന്‍റെ കൈല്‍പെട്ട മാന്‍പേടയെ പോലെ അയാളുടെ കൈല്‍ ഇരുന്നു ഞെരിഞ്ഞു.....
പെട്ടന്ന് അയാള്‍ തിരിച്ചു അറിഞ്ഞു ഒരു കാക്കിധാരി തന്‍റെ കോളറില്‍ പിടിച്ച്രിക്കുന്നു....അയാളുടെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം റോക്ക്റ്റ് പോലെ തന്‍റെ നേരെ തുറിച്ചു നില്‍ക്കുന്നു..... ചാനല്‍ ക്യാമറകള്‍ തന്നെയും ഡി ജി.പിയെയും ഫോകസ് ചെയ്തിരിക്കുന്നു....ക്യാമറകണ്ടതിനാല്‍ ആകാം ഡി ജി.പിക്ക് ആവേശം കൂടിയിരിക്കുന്നു.....അയാളുടെ ശബ്ധം ഉയര്‍ന്നു..... നിന്നെ ആരാടാ പോലീസ് ആക്കിയത്..... ഞാന്‍ പറഞ്ഞാല്‍ കേട്ട്കൂടെ നിനക്ക്.... അയാളുടെ നേം പ്ലേറ്റ് കൊള്ളി പറിക്കുന്നത് പോലെ പറിച്ചു എടുത്തു......... ഒരു തെരുവ് ഗുണ്ടയെപോലെ അയാള്‍ പോലീസ്ക്കാരുടെ കൈല്‍ ഞാണ്ട് കിടന്നു
സംസ്ഥാനം കണ്ട ഒരു വലിയ സമ്മേളനം നടക്കുകയാണ്, പ്രവാസി വ്യെവസായി മൊയ്തീന്‍ സാഹിബു ഏര്‍പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡാണ്....സമൂഹത്തില്‍ മാതൃകയാക്കുന്ന ഏതു പ്രവര്‍ത്തികണ്ടാലും അഞ്ചുലക്ഷം ഉറപ്പു.....ആളുകള്‍ പബ്ളിസിറ്റി സ്ടണ്ട് എന്ന് പറഞ്ഞു തള്ളാറാണ് പതിവ് എങ്കിലും തനിക്കു ശരിയന്നു തോനുന്ന നടപടികള്‍ക്ക് അയാള്‍ കൊടുത്തിരിക്കും.....ഒരു പഴയ പോലീസ്ക്കരന്റെ ഉടായിപ്പ് എന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുന്നത് അയാള്‍ അത്ര കാര്യമാക്കാറില്ല, ഈ തവണ അത് ഒരു പോലീസ്ക്കാരനാണ് മന്ത്രി അശോകനാണ് പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് ......പോലീസ് ജനങ്ങളുടെ സംരക്ഷകര്‍ ആകേണ്ടതിനെ കുറിച്ച് അയാള്‍ ഘോരഘോരം പ്രസംഗിച്ചു, പോലീസ് ക്കാരനില്‍ നിന്ന് സമര സഖാവിനെ രക്ഷിക്കാന്‍ പോലീസ് മേധാവി എടുത്ത റിസ്ക്ക് അയാള്‍ എന്ത്കൊണ്ടോ രണ്ടോ മൂന്നോവട്ടം ആവര്‍ത്തിച്ചു.....
ചുറ്റ്മുള്ള പോലീസ്ക്കാര്‍ ഒരു വലിയ തമാശകേട്ടപോലെ കുലുങ്ങി ചിരിച്ചു.....പോലീസില്‍ ഇത്തരം തമാശകള്‍ പതിവാണ്.. ഹരി പൊട്ടനെപോലെ ചുറ്റും നോക്കി......കല്ലേറ് കൊണ്ട് ചെവികല്ല് തകര്‍ന്ന ഹരിക്ക് ഇനി മെഡിക്കല്‍ ഫിറ്റ്നസ് കൂടി കഴിയണം പോലീസില്‍ പണി ഉറപ്പ് ആകാന്‍ എന്നത് വായനക്കാരനെ അറിയിച്ചില്ല എന്നതില്‍ ഞാന്‍ ഖേദിക്കുന്നു........