06/09/2014

ഓണം സംസ്ക്കാരം ആകുമ്പോള്‍!!!!!!

പതിവ് പോലെ  ഈ വര്‍ഷവും മഹാബലി വന്നില്ലങ്കിലും ഓണം എന്തായാലും വരും, ഇനിയുള്ള വര്‍ഷങ്ങളില്‍ മഹാബലി വരുമോ എന്ന്കൂടി കണ്ടറിയണം, കാരണം ഓണം ആഘോഷിക്കാമോ, ഹറാമോ, ഹലാലോ എന്ന ചോദ്യവുമായി   തെരുവുകള്‍ തോറും പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങി കഴിഞ്ഞു, മറുപക്ഷവും അടങ്ങിയിരിക്കുന്നില്ല ഓണം ആഘോഷിക്കാത്തവര്‍ പാകിസ്താനില്‍ പോട്ടെ എന്ന നിര്‍ദേശവും ആയി അവരും പോസ്റ്റ്‌ അടിച്ചു കഴിഞ്ഞു.    തനിക്കു ഹിതകരമല്ലാത്തത് ആരങ്കിലും പറയുകയും എഴുതുകയും ചെയ്‌താല്‍ അവരെ പാകിസ്ടാനിലേക്ക് കയറ്റി വിടാന്‍  ഗോ... ഗോ വിളിക്കുന്ന സംഘ്കുടുംബാങ്ങള്‍ മനസിലാക്കേണ്ട കാര്യം അവര്‍ ഇന്ത്യയുടെ  waist ബിന്‍ അല്ല എന്നതാണ്.  അവര്‍  സ്വതന്ത്ര പരമാധികാരരാഷ്ട്രമാണ്.

പണ്ടുമുതലേ കേരളിയര്‍ ഇതര മതസ്ഥരുടെ ആചാരങ്ങളില്‍ വിശ്വസിക്കുന്നുല്ലങ്കിലും, പരസ്പരം പങ്ക്‌എടുക്കാര്‍ ഉണ്ട്, തന്‍റെ അയല്‍ക്കാരന്റെ സന്തോഷത്തില്‍ പങ്ക്‌ചേരുക എന്ന അടിസ്ഥാനപരമായ  ധര്‍മ്മം നിര്‍വഹികുകയാണ് അങ്ങനെ ഓരോ മലയാളിയും ചെയ്ത്കൊണ്ടിരുന്നത്. അയല്‍ക്കാരന്റെ മകള്‍ വിവാഹം കഴിച്ച്കൊടുകുമ്പോള്‍  ആ അച്ഛന് ഉണ്ടാകുന്ന അത്ര നിര്‍വൃതി അയല്‍ക്കാരന് ഉണ്ടാകില്ലങ്കിലും ഒരു സന്തോഷം ഏതൊരു നല്ല അയല്‍ക്കാരനും ഉണ്ടാവും. ആ സന്തോഷം ആണ് ഏതൊരു മലയാളിയും. ഓണവും, വിഷുവും, പെരുനാളും ക്രിസ്തുമെസ്സും ആഘോഷികുമ്പോള്‍ പങ്ക്‌വഹിക്കുന്നത്. മത ത്വത്തസംഹിതകളുടെ നേര്‍ക്ക്‌ നേരെയുള്ള കീറിമുറിച്ചുള്ള പരിശോദന അന്ന് ഉണ്ടായിരുന്നില്ല എന്തിനു അധികം ആളുകളെ സംബോദന ചെയ്തിരുന്നത് അവരുടെ ജാതിപേര്‍ ചേര്‍ത്ത് വെച്ചായിരുന്നു...കുമാര ചോന്‍, വര്‍ഗീസ്‌ മാപിള, ഗോപാലന്‍ നായര്‍.... സെയ്തുകാക്ക.... എന്നിങ്ങനെ...... അന്ന്ഒന്നും ആരും തന്നെ ജാതിപേര് വിളിച്ചു എന്ന് പറഞ്ഞ് കേസ്കൊടുത്തിട്ടില്ല... എല്ലാ വിശ്വാസങ്ങളേയും അവര്‍പരസ്പരം മാനിച്ചുരുന്നു
 ഓണം എന്നത് മലയാളിയുടെ  സ്വപനത്തിന്റെയും, ആഗ്രഹങ്ങളുടെയും പരസ്യപ്രഖ്യാപനമാണ്,  സത്യത്തിനും നീതിക്കും മരണം ഇല്ലന്നും, ആര് അടിച്ച്അമര്‍ത്തിയാലും അത് ഉയര്‍ന്ന് വരിക ചെയ്യും എന്ന് അത് പ്രഖ്യാപിക്കുന്നു. പിന്നെയുള്ളത് ഇടയ്ക്ക് വരുന്ന മഹാബലിയും. വാമനനും ഒക്കെയാണ്... അത് ഒരു മിത്ത്മാത്രമാണ്. അല്ലങ്കില്‍ ആ കഥയൊക്കെ വെറും കഥയാണ് എന്ന് മനസിലാക്കാന്‍ ഉള്ള ആര്‍ജവം മലയാളിക്ക് ഉണ്ട്.
  ഭൂമിക്ക് ഒരു അച്ചുതണ്ട് ഉണ്ടനും, അതിനെ കേന്ദ്രികരിച്ചു ഭൂമി തിരിയുന്നു എന്നും നാം ചെറിയ ക്ലാസ്മുതല്‍ പഠിക്കുന്നതാണ്..  എന്നാല്‍ ഈ തണ്ട് തേടി ആരും യാത്ര ചെയ്തത് ആയി അറിയില്ല......
 ചില മുസ്ലിം സുഹ്രത്ത്കള്‍ പറയുന്നത് ശരിയാണ്, നീതിമാനും, സത്യത്തിന്‍റെ അമൂര്‍ത്ത സങ്കല്‍പ്പം ആയ ദൈവം ഒരു ചതിക്ക് കൂട്ട് നില്‍ക്കുമോ എന്നാണ്, ഇല്ല എന്ന്തന്നെയാണ് ഉത്തരം. എന്നാല്‍ ഭാരതിയ സങ്കല്പം അനുസരിച്ച്  മുസ്ലിംങ്ങളെ പോലെ ഒരു സ്ട്രോങ്ങ്‌ ദൈവമോ, ദൈവസങ്കല്‍പമോ ഇല്ല, ഉണ്ടങ്കില്‍ തന്നെ അത് ലക്ഷങ്ങളോ കോടികളോ വരും അത് തന്നെ കഥകളുടെയും മിത്തുകളുടെയും പുറകെയാണ്....   അത്തരം കഥയില്‍ പെട്ട കഥാപാത്രമായ വാമനന്‍  നീതിപുലര്‍ത്തിയില്ല എന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു...... അലങ്കിലും ദശാവതാരത്തില്‍ പരശുരാമന്‍റെ മുമ്പനായ  വാമനന്‍ എങ്ങനെയാണ് പരശുരാമന്‍ സൃഷ്ട്ടിച്ച കേരളത്തിലെ  മഹാബലിയെ ചവിട്ടി താഴ്ത്തുന്നത്? ഈ കഥകള്‍ക്ക് ഒക്കെ അത്രയും പ്രധാന്യമുള്ളു എന്ന് കഥകളുടെ പേരില്‍ വാള്എടുക്കുന്നവര്‍ മനസിലാക്കണം. (ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സുചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാരവാദത്തിനടിസ്ഥാനം.)
  ഇരുവിഭാഗത്തിലും പെട്ട പോസ്റ്റര്‍ തൊഴിലാളികള്‍ ഒന്ന് മനസിലാകുക നിങ്ങള്‍ക്ക് എന്തും വിശ്വസിക്കാനും, പ്രചരിപ്പിക്കാനും അവകാശമുണ്ട് എന്ന്കരുതി മറ്റ്ള്ളവരെ വേദനിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ്‌ പതിക്കാതിരിക്കുക. അയല്‍ക്കാരന്‍ന്‍റെ മകളുടെ കല്യാണത്തിനു വെണമെങ്കില്‍ നമുക്ക് പങ്ക്‌എടുക്കതിരിക്കാം അതിന് നാം എന്തങ്കിലും ഒഴിവ്കഴിവ് ആണ് പറയേണ്ടത് അല്ലാതെ അയാളുടെ മകള്‍ പിഴയാണ് എന്ന് പറഞ്ഞ്കൊണ്ടല്ല, തങ്ങളുടെ  ആഘോഷം  സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്നും അത്എല്ലാവരും ആഘോഷിക്കണം എന്ന് വാശിപിടിക്കുന്നവര്‍ ഒന്ന് മനസിലാകുക ഓരോ ആഘോഷവും മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍ നിന്നാണ് ഉത്ഭവികേണ്ടത്. അല്ലാതെ  അടിച്ച് എല്പിച്ചല്ല.
  ലിംഗാഗ്രവിചേദന കര്‍മം അറബികളുടെ സംസ്ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്, ഗള്‍ഫില്‍ വന്ന് പണിയെടുക്കുന്ന എല്ലാവരും സംസ്ക്കാരത്തിന്റെ ഭാഗമായി ഈ കര്‍മ്മം ചെയ്യണം എന്ന് വാശിപിടിച്ചാല്‍ അത് എത്രമാത്രം അപ്രായോഗികം ആണ്!!!!!!

സത്യവും ധര്‍മ്മവും തിരിച്ചു വരട്ടെ...... ഓണവും പെരുന്നാളും ക്രിസ്തുമസും ഒന്നിച്ചു ആഘോഷിക്കാം......
എല്ലാവര്‍ക്കും എന്‍റെ ഓണാശസകള്‍......ജയ്‌ ഹിന്ദ്‌