പ്രോഫെസര്‍ ജോസഫിന്‍റെ ഭാര്യ ആത്മഹത്യ
ചെയ്തു, നൂറുകണകിനു ആത്മഹത്യകള്‍
പെട്ടികോളത്തില്‍ ഒതുങ്ങുമ്പോള്‍, ജോസഫിന്‍റെ
ഭാര്യയുടെ ആത്മഹത്യക്ക് വാര്‍ത്തപ്രധാന്യം
കിട്ടി, വാര്‍ത്തകള്‍ ചുട്ട് എടുക്കാന്‍ ഉള്ള പത്രക്കാരുടെ കഴിവിനെ ആരും ഇതുവരെ കുറ്റം പറയാത്തത്കൊണ്ട്, ഈ
പെട്ടികോളം വാര്‍ത്ത ഇത്രവികസിച്ചത്തിലും അവരെകുറ്റം പറയുന്നതിലും വലിയ കാര്യം
ഉണ്ടന്നും തോനുന്നില്ല.
ഇന്ന് ഫേസ് ബുക്ക്തുറന്നപ്പോള്‍ ആണ് അത്ഭുതകരമായ ജ്ഞാനം എനിക്ക് കിട്ടിയത്, അതായതു
ദൈവം കൂടുതല്‍ ആക്ടീവ് ആയിരിക്കുന്നു, ഇന്ത്യന്‍ ജൂഡിഷ്യറിയേപോലെ കേസ് ഒന്നും പടച്ച തമ്പുരാന്‍ പിടിച്ചുവക്കുന്നില്ല, ശിക്ഷ ഉടന്‍ വിധിക്കുന്നു, ദൈവത്തോടും പ്രവാചകനോടും
ചാളയുടെയും, അയിലയുടെയും കണക്ക്പറഞ്ഞതിന് ആണ്
ജോസഫിന്‍റെ കൈവെട്ടിയെടുതത്തിനു
പുറമേ അഞ്ചുവര്‍ഷത്തിനുശേഷം അദേഹത്തിന്‍റെ ഭാര്യയോട് തൂങ്ങി ചാകാന്‍ ഓര്‍ഡര്‍
ഇട്ടിരിക്കുന്നു......
കൈവെട്ടിയവര്‍
അവരുടെ രാഷ്ട്രിയവിജയത്തിന് ശേഷം ജോസഫിനെയും അയാളുടെ വൃത്തികെട്ട
സൃഷ്ട്ടിയെയും മറന്നെങ്കില്‍ ചിലര്‍ ഇപ്പോഴും മനസിലിട്ടു എരിച്ച്
കൊണ്ടിരിക്കുകയാണ്, അതുകൊണ്ട്ആണ് ആ സാധുസ്ത്രീക്കും അങ്ങനെ തന്നെ വേണം എന്ന് അവര്‍കുറിച്ച്
കൊണ്ടിരിക്കുന്നത്.......
പലസ്തീനിലും, സിറിയയിലും, ഇറാക്കിലും
ആയിരകണക്കിന് മുസ്ലീങ്ങള്‍ ഇപ്പോഴും
കൊല്ലപെട്ട്കൊണ്ടിരിക്കുന്നു, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും ബലാല്‍സംഘം ചെയ്യപെടുകയും കൊല്ലപെടുകയും
ചെയ്യുന്നു ഖുറാനും ഹദീസും കത്തിക്കുകയും പിച്ചിചീന്തുകയും ചെയ്യുന്നു
ഇവെടെയൊന്നും ദൈവം നേരിട്ട് ഇടപെട്ടതായി അറിയില്ല, സാത്താനിക് വേര്‍സസ് എഴുതിയ
സല്‍മാന്‍ റുഷ്ദിയുടെ അകന്ന ബന്ധത്തില്‍പെട്ട ഒരാള്‍ പോലും ഇതുവരെ ആത്മഹത്യചെയ്തിട്ടില്ല, തസ്ലീമ നസ്രിന്‍റെ ലജ്ജ ഇപ്പോഴും ചൂടപ്പം പോലെ രഹസ്യമായും
പരസ്യമായും വിറ്റ്കൊണ്ടിരിക്കുന്നു, ശവം തീനി ഉറുമ്പുകളില്‍ അഭിനയിച്ചവരും
എഴുതിയവരും ഇപ്പോഴും പയറുപോലെ നടക്കുന്നു....
ഇത്തരം ‘ കനപെട്ടപുസ്തകം’ എഴുതിയ ഇവരോടും ഒന്നും ചെയ്യാത്ത അക്രമം, നാല്
വരിമാത്രം എഴുതിയ ജോസഫിനോട് ദൈവം
ചെയ്യുമെന്ന് നിങ്ങള്‍ക്ക് സ്വയം
വിശ്വസിക്കാം എന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് പൊതുമാധ്യമങ്ങളില്‍ ശര്‍ധിച്ച് വെക്കതിരിക്കാനുള്ള സംസാകാരമെങ്കിലും ന്യൂജെനറേഷനില്‍ നിന്ന് ആധുനിക സമൂഹം പ്രധീക്ഷിക്കുന്നു, കാരുണ്യത്തിന്‍റെ മതമാണ് ഇസ്ലാമെന്ന് പറഞ്ഞും എഴുതിയും വിശ്വസിപ്പിക്കാന്‍ ഇക്കാലത്ത്
വലിയപാടാണ്, ബെല്‍റ്റ്ബോമ്പുംകെട്ടി ജുമാനമസ്ക്കരത്തിലേക്ക് ഓടികയറുന്ന ‘
രക്തസാക്ഷികള്‍’ ഉള്ള ലോകത്ത് അത് പറയതിരിക്കല്‍ ആണ് കൂടുതല്‍ നല്ലത്. തന്‍റെ മേല്‍
ചപ്പുചവിര്‍ ഇട്ട ജൂത സ്ത്രീക്ക് മാപ്പ്
കൊടുത്ത പ്രവാചകനെകുറിച്ച് പറഞ്ഞാല്‍ ആ
ഹദീസ് സഹീഹ് ആണോ, ള്ളായിഫാണോ എന്ന്
തേടിപോവും, കീഴടങ്ങിയ തന്‍റെ
ശത്രുകളോട്പോലും പ്രവാചകന്‍ മാന്യതകാണിച്ചു എന്ന ചരിത്ര സത്യം ചൂണ്ടികാണിച്ചാലും
അത് അന്തകാലം എന്ന്പറഞ്ഞ് നിങ്ങള്‍ പുറം
തിരിഞ്ഞ് നടക്കും... വഴിപെടുന്നവനും, വഴിപെടാത്തവനും ഒരുപോലെ കാരുണ്യം ചെയ്ത
ദൈവത്തെകുറിച്ച് ചെറിയക്ലാസ് മുതല്‍ പഠിച്ചിട്ടും ഇത്തരം വിഷലിപ്ത കമന്‍റുകള്‍ക്ക് ഒരുകുറവും ഉണ്ടായിട്ടില്ല...... ഇത്ഒന്നും വലിയ
കാര്യമാക്കുന്നില്ല എന്നാല്‍ ദൈവത്തിനു ഹിതകരമല്ലാത്തത് ചെയ്‌താല്‍ അവരുടെ
കുട്ടികളെയും ഭാര്യമാരെയും ദൈവംകൊല്ലും ,അല്ലങ്കില്‍ പീഡിപ്പിക്കും എന്ന പ്രാകൃത വിശ്വാസം നിങ്ങള്‍ക്ക് പിന്തുടരാം
എന്നാല്‍ ജീവിത സാഹ്നത്തില്‍, നമുക്ക്ഒന്നും അറിയാത്ത പ്രതേക സാഹചര്യത്തില്‍
മരണത്തിലേക്ക് നടന്നുനീങ്ങിയ ഒരു വൃദ്ധ
സ്ത്രീക്ക് അങ്ങനെതന്നെ വേണം എന്ന് പറയാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.....പ്ലീസ്