03/03/2013

മനുവാദവും ജിഹാദികളും !!!!!൧(ലേഖനം)


ഈ അടുത്തകാലത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുഴങ്ങികേള്‍ക്കുന്ന പദമാണ് ജിഹാദും, മനുവാദവും എന്താണ് മനുവാദം, അല്ലങ്കില്‍ ജിഹാദ് എന്ന് ചോദിച്ചാല്‍  ആട്ടുംകാട്ടവും കൂര്‍ക്ക ഉപ്പരിയും കണ്ടാല്‍ കണ്ഫുഷന്‍ ആകുന്ന ഓണ്‍ലൈന്‍ സാമുഹ്യസ്നേഹികള്‍ക്ക് ഒരു പ്രശ്നവും ആയിരുന്നില്ല അവര്‍ തലങ്ങും വിലങ്ങും ഈ പദങ്ങള്‍ ഉപയോഗിച്ച് എതിരാളിയെ വെട്ടിനിരത്തി.... ചിലര്‍ ദേശകൂറ്വരെ ചോദ്യം ചെയ്തു!
ഈ ഒച്ചപാടിലേക്ക് നയിച്ച പ്രധാന സംഭവം ഡോക്ടര്‍ രജികുമാര്‍ നയിച്ച മൂല്യബോധനയാത്രയിലെ ഒരു പദപ്രയോഗം ആയിരുന്നു. എന്താണ് അദ്ദേഹത്തിന്‍റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം, അല്ലങ്കില്‍ ഈ യാത്രയുടെ ലക്ഷ്യം ഇതൊന്നും ആരും ചര്‍ച്ചക്ക് വെച്ചതായി കണ്ടില്ല പലരും തൂങ്ങിയാടുന്ന ഗര്‍ഭപാത്രവും, ജീന്‍സും ആണ് സ്ത്രീയുടെ ഏറ്റവും വലിയ പ്രശ്നം എന്ന നിലയില്‍ ആണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ചില ബ്ലോഗര്‍മാരക്കട്ടെ നാലും അഞ്ചും പെറ്റ ഓട്ടകാരികളുടെയും ചാട്ടകാരികളുടെയും കളര്‍ ചിത്രം നിരത്തികൊണ്ട് സ്ത്രീയുടെ പ്രജനന കാര്യം ഉയര്‍ത്തിപിടിച്ചു
വാസ്തവത്തില്‍ സ്ത്രീയുടെ മസില്‍ പവറും, പ്രജനന ശേഷിയും, ജീന്‍സും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നോ ഈ യാത്ര? പെണ്ണിന് ഉടുക്കാനും, പെടുക്കാനും കുളിക്കാനും ഭയപെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്,ഒളികാമറയുമായി അവള്‍ക്ക് ചുറ്റും ലോകം നെറ്റ് വര്‍ക്കിലൂടെ ഒളിച്ച് നില്‍ക്കുന്നു,അവളുടെ.പല്ലും നഖവും മുടിയും വരെ ഇന്ന് വില്‍പ്പന ചരക്കാണ് ഏത് പര്‍ദ്ദയിട്ടു മൂടിയിട്ടും അവള്‍ക്ക് രക്ഷയില്ല,പര്‍ദ്ദയിട്ടവരുടെ നഗ്നതെക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വലിയ മാര്‍ക്കെറ്റ്‌ എത്രെ അത്കൊണ്ട്തന്നെ ജന്മനാല്‍ വസ്ത്രം അലര്‍ജിയാണ് എന്ന് പ്രഖ്യാപിച്ചുവരെ പര്‍ദ്ദയിടീച്ചു നിനോന്മാതകള്‍ പ്രദര്‍ശിപ്പിക്കലാണ് ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ് രീതി! ആരെയാണ് അവര്‍ വിശ്വസിക്കുക, അച്ഛനേയും ആങ്ങളെയെപോലും അവര്‍ ഭയപെടെണ്ടിയിരിക്കുന്നു,എപ്പോള്‍ ആണ് ഇവര്‍ ബ്രോക്കെര്‍ മാരുടെ രൂപത്തില്‍ വരുന്നതും എന്നും അറിയില്ല.
എന്നിട്ടും ഈ യാത്രയെ  ജീന്‍സിലും പ്രസവത്തിലും കെട്ടിഇടാന്‍ ഇവിടത്തെ ചാനലുക്ക്കാരനും ഒരു സംഘം ബ്ലോഗര്‍മാര്‍ക്കും കഴിഞ്ഞു, കേട്ടപാതി കേള്‍ക്കാത്ത പാതി സര്‍ക്കാര്‍ കരിമ്പട്ടികായുമായി ചാടിവീണ് ഈ വിവാദം മുളയിലെ നുള്ളി സര്‍ക്കാരിന് ഇപ്പോഴും മുല്യത്തെക്കാള്‍ ഏറെ മുഖം മിനുക്കലാണ് പ്രധാന്യം എന്ന് വെക്തം
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് സുര്യനെല്ലിപെണ്‍കുട്ടി സംഭവം വീണ്ടും വിവാദമായത്. ആയസുകാലം മുഴുവന്‍ പെണ്‍കുട്ടിയായി നില്‍ക്കേണ്ടിവന്ന വെവസ്ഥിയുടെ ബാലിയാടിനു ഈ സ്ത്രീ വിമോചക ബ്ലോഗര്‍മാരില്‍നിന്നും , പത്രക്കാരനില്‍നിന്നും ഭൂരിപക്ഷപിന്തുണ കിട്ടിയില്ല,അവര്‍ വേട്ടക്കാരന് വേണ്ടി തുലിക ചലിപ്പിച്ചു,ധര്‍മ്മരാജന് ഉണ്ടായ മാനസാന്തരം പോലും ഇവര്‍ക്ക് ഉണ്ടായില്ല? അത് ഒരു പീഡനം ആണ് എന്ന് പറയാന്‍ അവര്‍ അറച്ചു, എന്തുകൊണ്ട് അവള്‍ അവരോടപ്പം സിനിമക്ക് പോയി, ഹോസ്പിറ്റലില്‍ പോയി എന്ന വേട്ടക്കാരുടെ ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു, ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന കൌമാര കാരിയേ എല്ലാം തികഞ്ഞവാളായി അവര്‍ ചിത്രീകരിച്ചു
പ്രേമം നടിച്ച ഒരുതന്നെ ഡമ്മിയായി നിര്‍ത്തി വേട്ടക്കാരന്‍ ഇരപിടിച്ചത് പ്രണയ സ്വാതന്ത്ര്യംത്തിനു വേണ്ടി വാശിപ്പിടിക്കുന്നവനും വാലന്‍റൈന്‍ ഡേ ആഘോഷം ആക്കുന്നവനും സമ്മതിച്ച്‌ തന്നില്ല
പ്രണയിനിയുടെ ചേല ഉലിഞ്ഞുട്ട് ഒറ്റക്ലിക്ക്‌ലുടെ   ആയസു കാലം തന്‍റെ അടിമയാക്കുന്ന അഭിനവകാമുകമാരുടെ  ചാണൃക്ക സൂത്രവും അവര്‍ കണ്ടില്ലന്നു നടിച്ചു, പേടിച്ച്‌ അരണ്ട് ഭയവിഹ്വലരായി ഇങ്ങന്നെ അനുസരിക്കേണ്ടി വന്ന എത്ര ജന്മങ്ങള്‍ അവസാനം നീണ്ട് നിരന്ന് കിടക്കുന്ന റെയില്‍വേ ട്രാക്കിലുടെ നടന്നു നീങ്ങിയ കോഴിക്കോട്ടെ  പെണ്‍കുട്ടികളേയും അവര്‍ മറന്നു.രണ്ട് മക്കളെ ഓമനിച്ച് വളര്‍ത്തിയ  മാതാപിതാകളുടെ  നിസാഹായവസ്ഥയും ഗദ്ഗദവും അവര്‍ കണ്ടില്ലെന്നു നടിച്ചു, പിറന്ന നാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന  ഇതേകാരണം കൊണ്ട് ജീവിതം തൂവിപോയ ഇത്തരംയാതൊരു ബന്ധവും  ഇല്ലാത്ത പെണ്‍കുട്ടിയും ഇവരുടെ  കരള്‍ അലിയീച്ചില്ല......
പഴുത്ത് ചെലം വെച്ച ഗുഹ്യഭാഗവും ആയി ഒരു പെണ്‍കുട്ടി എങ്ങനെയാണ് നാടുനീളെ വെഭിചരിക്കുക എന്ന  സാദാരണയില്‍ സാദാരണമായ ചോദ്യത്തിന് " അവള്‍ ഒന്ന് ഒച്ച വെച്ചിരുന്നങ്കില്‍ "  എന്ന എംജി സോമന്‍ ഡയലോഗ് കൊണ്ട് നിര്‍വീരമാക്കി. ഇതില്‍ വിദ്യയുള്ളവനും ഇല്ലാത്തവനും  തങ്ങളുടെ വാദത്തില്‍ ഉറച്ച് നിന്നു, ഒളികാമറയില്‍  പെടുതിയും അല്ലാതെയും ചില നീതിന്യായത്തിന്‍റെയും ക്രമസമാദാനതിന്‍റെയും കേരള മോഡല്‍ കാവല്‍ ബിംബംങ്ങളെ  തകര്‍ത്ത് എറിഞ്ഞ പത്രപ്രവര്‍ത്തകരെ മറക്കുന്നില്ല,
എന്നാല്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണായ പത്രപ്രവര്‍ത്തന ത്തെ ആനയുടെ അഞ്ചാം കാലുപോലെയാക്കിയ ,ലൌജിഹാദും, ചാരകേസും കേരളത്തിന്‌ "സമ്മാനിച്ച" മുത്തശി പത്രങ്ങളിലെ കടല്‍ കിഴവന്‍മാരുടെ അച്ചുകൂടം ഇവിടെയും  തങ്ങള്‍ ആരുടെ കുടെയാണ് എന്ന് വെളിപെടുത്തി
എന്താണ് സുഹ്രുത്ത്കളെ സ്ത്രീയുടെ പ്രശ്നം, ജീന്‍സും, അബോര്‍ഷനും, ഗര്‍ഭപാത്രം ആടികളിക്കലാണോ സ്ത്രീ നേരിടുന്ന പ്രശ്നം, ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആ യാത്രയുടെ സദ്‌ഉദ്ദേശത്തെ തകര്‍ത്ത് എറിഞ്ഞ് പൊതുജന ശ്രദ്ദ അടിസ്ഥാന വിഷയത്തില്‍ നിന്ന് തിരിച്ച് വിട്ടപ്പോള്‍ നിങ്ങള്‍ എന്താണ് നേടിയത്?
ഒരു പെണ്‍കുട്ടിയുടെ പതിനേഴു വര്‍ഷമായി നടത്തുന്ന  നീതിക്കായി നടത്തുന്ന  പോരാട്ടെത്തെ വികൃത രചന കൊണ്ട് തകര്‍ക്കാന്‍ ശ്രമ്മിക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് ആ കുട്ടി പോരാടുന്നത് എന്ന്  ഓര്‍ത്തിരുന്നങ്കില്‍!  അവര്‍ക്കും കുടുംബത്തിനും നഷ്ട്ടപെട്ടത് ഒരു കാലത്തും തിരിച്ച് കൊടുക്കാന്‍ ഒരു നീതിന്യായ വെവസ്ഥിക്ക് ഒരിക്കലും കഴിയില്ല, പണം ആയിരുന്നു പ്രശ്നം എങ്കില്‍ അതിന് ഒരു കാലത്തും അവര്‍ക്ക് പ്രശ്നം ഉണ്ടാകില്ലായിരുന്നു, നോട്ടുകെട്ടുകള്‍ വെച്ച്‌ അധിക്കാരത്തില്‍ അടയിരിക്കുന്നവരും അവരുടെ ദല്ലാളന്മാരും മൊഴിമാറ്റത്തിനു വേണ്ടി അവരുടെ പുറകെ ഉണ്ടാകുമായിരുന്നു ഈ രീതി കേരളത്തിന്‌ സുപരിചിതമാണ്. ഇത്തരം പോരാട്ടങ്ങള്‍ പണത്തിന്‍റെ അധിക്കാരത്തിന്റെയും മറവില്‍ പെണ്ണിന്‍റെ ഇളം ശരീരത്തിന് വിലയിടുന്നവര്‍ക്ക് ഒരു  ഓര്മ്മപെടുത്തല്‍ തന്നെയാണ് നിങ്ങള്‍ അത് കണ്ടില്ലന്ന് നടിചെങ്കിലും........
ഇവിടെയാണ് ഇഷ്ട്ട മില്ലാത്തവരെ മനുവാദികള്‍ എന്നും ജിഹാദികള്‍ എന്നും ചാപ്പകുത്തി നിങ്ങള്‍ ആക്ഷേപിക്കുന്നവരുടെ പ്രവര്‍ത്തികള്‍ കാണേണ്ടത്, അവരാരും  പര്‍ദ്ദ ഇടാത്തത്കൊണ്ടും,പ്രേമിച്ചത്കൊണ്ടും, പുറത്ത് ഇറങ്ങി നടന്നത്കൊണ്ടും ആണ് പെണ്ണുങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ആക്ഷേപിച്ചില്ല,ധാര്‍മിക പിന്തുണ നല്‍കുന്നു, ശവത്തില്‍ കുത്തരുത് എന്ന നിലപാട് ആണ്‌ അവര്‍ സ്വീകരിച്ചത്. തീവ്രമായി ചിന്തിക്കുന്ന അയ്യന്‍കാളി പട എന്ന് സ്വയം അവകാശ പെട്ട ഒരു സംഘം കേസില്‍ പ്രതിയായ ജില്ലാപഞ്ചായത്ത് അംഗത്തിന്‍റെ കൈവെട്ടിമാറ്റുകയും ചെയ്തു നിയമം കൈല്‍ എടുക്കുന്നതിനെ ന്യായികരിക്കുന്നു ഇല്ലങ്കിലും ഇത്തരം നീതി നിഷേധങ്ങളോ, വൈകലുകളോ ആണ് ഇത്തരം സംഘങ്ങള്‍ക്ക് ജന്മം കൊടുക്കുന്നത് എന്ന്   പറയാതിരിക്കാന്‍ ആവില്ല,  പിന്നീട് തീവ്രവാദികള്‍ തീവ്രവാദികള്‍ എന്ന് അലറി കരഞ്ഞിട്ട് കാര്യവും ഇല്ല.
എന്നാല്‍  ഈ തീവ്രവാദം  ഒന്നും വലിയ പ്രശ്നമല്ല, സായുധകലാപം ഒരു പരിഹാരാവും അല്ല, ഇതിലും വലിയ ഭീകരതയാണ് ഒരേസമയം  സ്ത്രീക്ക് വേണ്ടി എന്ന് സ്വയം അവകാശപെടുകയും,  വാക്കുകളും ശൈലികളും അടര്‍ത്തിഎടുത്ത് പൊതുസമൂഹത്തില്‍ സാംസ്കാരിക പൂഴികടകന്‍ വിതറുകയും അതിന്‍റെ മറവില്‍ വേട്ടക്കാര്‍ക്ക് വേണ്ടി പെനയുന്ധുകയും ചെയ്യുന്ന ദ്വീതിയന്‍മാര്‍ , ഇവരെ പൊതുസമൂഹം തിരിച്ച് അറിഞ്ഞില്ലങ്കില്‍ , ശാലിന സുന്ദരി, നമ്രമുഖി എന്നൊക്കെയുള്ളത് കവികളിലും കഥയിലും ഒതുങ്ങി നില്‍ക്കുന്ന ഒരു പദം മാത്രമായി ചുരുങ്ങിപോയേക്കാം പകരം ഉരുക്ക് മുഷ്ട്ടിയുമായി പാഞ്ഞ് അടുക്കുന്ന അമൃതമാരെയായിരിക്കും കാണേണ്ടി വരിക അത് തന്നെയാകാം നാളത്തെ ഏറ്റവും വലിയ വര്‍ഗിയതയും ..........