മിക്സ്‌ങ്ങ് മെഷീന്‍റ കട കട ശബ്ദം അന്തരീക്ഷത്തെ മുഖരിതമാക്കി, സിമന്‍റും വെള്ളവും ശരീരത്തിലുടെ ഒലിപ്പിച്ചു കൊണ്ട് കരി വീട്ടിപോലത്തെ പെണ്ണുങ്ങള്‍ ടെറസിലേക്ക് കയറിപോകുന്നു,വിലകുറഞ്ഞ തുണിശീല നനഞ്ഞു കുതിര്‍രിക്കുന്നത് മൂലം കാരിരുമ്പ് പോലെയുള്ള ശരീരം വെളിയില്‍ കാണാം.തന്‍റെ തുറിച്ചു നോട്ടതിന്‍റ തീക്ഷ്ണത കൊണ്ടാക്കാം ചിലര്‍ തന്‍റെ പഴം തുണിപോലേയുള്ള മേല്‍മുണ്ട് മാറിലേക്ക് വലിച്ചിട്ടു.ചിലര്‍ അയാളെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു.സിമന്‍റ് പിടിച്ച് ഉരുക്ക് പോലേയുള്ള ആ ശരീരത്തിനുള്ളിലും ഒരുസ്ത്രയ്ണ ഹൃദയം ഉണ്ടന്ന്,ആ ചിരികളിലുടെയും,കണ്ണ്കളിലുടെയും ആ ഇരുണ്ട രൂപങ്ങള്‍ പറയാന്‍ ശ്രമിച്ചു.....
"ഇന്ന് സ്പെഷ്യല്‍ ചെലവ് ഉണ്ട്" മേസ്തിരി തോര്‍ത്ത് മുണ്ട് കൈല്‍ പിടിച്ചു അടിയാനെ പോലെ പറഞ്ഞു!!
"ബിരിയാണി ഇന്ന് ഞാന്‍ എല്ലാവര്‍ക്കും ഏര്‍പാട് ആക്കിയിട്ടുണ്ട്"
"അതല്ല"
പിന്നെ ഏത്?
മേസ്ത്തിരി പിന്നേയും തല ചൊറിഞ്ഞു
" ഒരു ശുഭകാര്യം നടക്കുമ്പോള്‍ തൊട്ട് നക്കാന്‍......."
ഇതിലും വ്യക്ക്ത്തമായി കാര്യങ്ങള്‍ പറയാന്‍ കഴിയില്ല എന്ന മട്ടില്‍ മേസ്തിരി പിന്നേയും തല ചൊറിഞ്ഞു!!!!
ശുഭ കാര്യങ്ങള്‍ക്കും കള്ള് ചങ്ങാതി അല്ലേ...ഹ്ഹ്ഹ്
സര്‍ മെയിന്‍ വാര്‍ക്ക കഴിഞ്ഞാല്‍ ഇരുപത്തിഅയ്യായിരം കൊടുക്കണം,ബാക്കി അടി അളന്ന്ട്ട് മതി!!!
ങേ....പതിനയ്യായിരം പിടി സുകു, ലോണ്‍ തുക കിട്ടിയിട്ടില്ല വാര്‍ക്ക കഴിഞ്ഞ് മാനേജര്‍ വന്ന് നോക്കണം!!
ങേ....പതിനയ്യായിരം പിടി സുകു, ലോണ്‍ തുക കിട്ടിയിട്ടില്ല വാര്‍ക്ക കഴിഞ്ഞ് മാനേജര്‍ വന്ന് നോക്കണം!!
സാറിനും ലോണ്‍ ഉണ്ടോ? അയാള്‍ കൗതുകത്തോടെ നോക്കി....
വെല്ല്യ ഇടങ്ങേറ സാറെ ഈ ലോണ്‍, കുറിയാണ് നല്ലത്,വാര്‍ക്ക സുകു തന്‍റെ വിജ്ഞാനം വിളമ്പി!!!
ശരിയാണ് സുകു പറഞ്ഞത് എന്ന് തോന്നി,നൂറു കൂട്ടം കടലാസുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍,ജാമ്യങ്ങള്‍,എന്നിട്ടും പണം ആവശ്യത്തിനു കിട്ടില്ല,പുര ഉണ്ടാക്കാനുള്ള പണം ഒന്നും ഇപ്പോള്‍ കൈല്‍ ഇല്ല,കച്ചവടം പച്ചപിടിച്ചേ വരുന്നുള്ളു...
ഇപ്പോള്‍ വീടിന്‍റെ അത്യാവശ്യവും ഇല്ല,തറവാട് അതിവിശാലമാണങ്കിലും ലീനക്ക് അതില്‍ തീരെ വിശാലത അനുഭവപെട്ടില്ല
സ്വന്തമായ വീടിനു തന്‍റെ സ്വപ്നത്തില്‍ ഇടം ഉണ്ടായിരുന്നില്ല,ബീന ക്രമേണ തന്‍റെ മനസിലേക്ക് ആ സ്വപ്നം നിക്ഷേപിക്കുകയായിരുന്നു!!!!,എന്ത്പറഞ്ഞാലും അവസാനിക്കുന്നത് വീടിന്‍റെ കാര്യത്തില്‍ ആയിരിക്കും...
നമ്മുടെ മകള്‍ വളര്‍ന്ന് വരികയാണ്,ഒരു വയസുള്ള മകളെ ചൂണ്ടി അവള്‍ പേടിപ്പിക്കാന്‍ ശ്രമിക്കും....
വളര്‍ന്ന് കഴിഞ്ഞാല്‍ വീട് ഉണ്ടാക്കാന്‍ കഴിയില്ല,കല്യാണം,വിദ്യാഭ്യാസത്തിന് ഒക്കെ എന്താ ചെലവ്.....
അമ്മുമോള്‍ അപ്പോഴും കുഞ്ഞു മോണക്കാട്ടി ചിരിക്കും...തനിക്ക് ഇതൊന്നും ബാധകമല്ല എന്ന് തോന്നും.... ആ ചിരികണ്ടാല്‍....
"ഇപ്പൊ ഇവിടെ നിനക്ക് എന്താ കുറവ്?!!" ചൂട് പിടിപ്പിക്കാനുള്ള തന്‍റെ ശ്രമത്തിന് തീവ്രതകൂട്ടാന്‍ എന്നപോലെ അവള്‍ പ്രതികരിക്കും
"സ്വര്‍ഗ്ഗം അല്ലേ സ്വര്‍ഗം",
" നിന്ന് തിരിയാന്‍ സ്ഥലം ഉണ്ടോ,സ്വകാര്യതയുണ്ടോ,എനിക്കും ചേട്ടനും മാത്രമായി വല്ല നിമിഷങ്ങളും ഉണ്ടോ???
അവസാനം അത് ഒരു വഴകിലെ അവസാനിക്കു,അവളുടെ വഴക്ക് താന്‍ ഇപ്പോള്‍ ഇഷ്ട്ടപെട്ട് തുടങ്ങിയിരിക്കുന്നു....
എന്നും അവള്‍ തന്നെയാണ് തണുക്കുക......

"നമുക്കും മോള്‍ക്കും സ്വന്തമായ ഒരു കൂട്,അവിടെ ഞാനും ചേട്ടനും മോളും നമ്മുടെ സ്വപ്നങ്ങളും.....അവള്‍ കുറികികൊണ്ട് അടുത്ത് കൂടാന്‍ തുടങ്ങും.....
ബൈക്കിന്‍റ പിന്നില്‍ അള്ളിപിടിച്ച് ഇരിക്കുമ്പോള്‍ അവള്‍ ഒരേ വീട് ചൂണ്ടികാണിക്കും.... ഇത് പോലെ മതി അവള്‍ ഒരു തീരുമാനത്തില്‍ എത്തും...
ഇതിന് എന്ത് ചിലവ് വരും എന്ന് അറിയോ?
അഞ്ചു ആറു ലക്ഷം ആവുമായിരിക്കും.....
ഹ്ഹ്ഹ് ആറു ലക്ഷം ഇപ്പോള്‍ തൊഴുത്ത് ഉണ്ടാക്കാന്‍ വേണം.....
എന്‍റെ ആഭരണം വിറ്റാല്‍ കുറേ കാശ് കിട്ടില്ലേ?.... ചിട്ടിയും പിടിച്ചാല്‍... അമ്മുമോളുടെ പേരില്‍ ബാങ്കില്‍ ഉള്ളതും എടുക്കാം അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തി!!!!

പുരപണിയുടെ ഓരോ ഘട്ടത്തിലും അവളുടെ കൈകളും കഴുത്തും ശൂന്യമായികൊണ്ടിരിന്നു,കൈല്‍ പൂണ്ടുപോയ വള വെട്ടി എടുക്കുമ്പോഴും അവള്‍ നിര്‍വൃതി കൊണ്ടു..."സാരമില്ല ഇച്ഛായ നമ്മുടെ പുരകൂടിനു വേണ്ടിയല്ലേ....ഞാനും അച്ചായനും നമ്മുടെ മോളും മാത്രമുള്ള സ്വര്‍ഗ ലോകം!!!!
മേസ്തിരിഓരോ ദിവസവും തല ചൊറിഞ്ഞുകൊണ്ടിരുന്നു.....സിമന്‍റ്... കമ്പി....മണല്‍....അഡ്വാന്‍സ് ആവശ്യങ്ങളുടെ പട്ടിക ആനന്ദമായി നീണ്ടുപോയി......പത്ത് ലക്ഷം എന്ന് പറഞ്ഞത് പതിനഞ്ചിലും അവസാനിക്കില്ല എന്ന് തിരിച്ച് അറിഞ്ഞു!!!
മെസ്തിരിക്ക് അപ്പോഴും ന്യായം ഉണ്ടായിരുന്നു" ഞാന്‍ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഈ പുര ഇപ്പോള്‍ ഉണ്ടാകുമായിരുന്നോ??"
മേസ്തിരി പറയുന്നതിലും കാര്യം ഉണ്ട്" ബീന പിന്താങ്ങി....പുരപണി കഴിഞ്ഞപ്പോഴേക്കും കീശ കാലിയായിരുന്നു,കൊണ്ക്രീറ്റ്‌ന്‍റെ ബലത്തേ ക്കാള്‍ ഉറപ്പുള്ള കടങ്ങള്‍ അതിനുപുറമേ ബിസിനസില്‍ വന്ന അപ്രതീക്ഷിതമായി വന്ന നഷ്ട്ടം ഇതിന്‍റ തീവ്രത വര്‍ദ്ധിപ്പിച്ചു

കടയില്‍ ചിട്ടിക്കാരനും ബ്ലേഡ്ക്കാരനും കയറി ഇറങ്ങാന്‍ തുടങ്ങി,കടം ഒഴിവാക്കാന്‍ പുതിയ കടങ്ങള്‍,റാക്കുകള്‍ കാലിയാക്കുന്നത് ജോലിക്കാര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു,കടം തന്നിരുന്ന പല ഹോള്‍സെയില്‍ ഡീലര്‍മാര്‍ പതുകെ വലിയാന്‍ തുടങ്ങി....."മുതാലാളി ചീത്ത പറയും" സൈല്‍സ് റപ്പ് തല ചൊറിഞ്ഞു......
ആ വലിയ വീടിന്‍റെ മച്ചില്‍ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു,കൊണ്ക്രീറ്റ്‌ന്‍റ ചൂടും,അയാളുടെ ഉള്ളിലെ തിയ്യും ആവിയായി പുറത്തേക്കു ഒഴുകാന്‍ തുടങ്ങി, കിടപിറ സ്വര്‍ഗ്ഗമാക്കാറുള്ള താന്‍ ബീനയെനയെ തള്ളി മാറ്റി ചുരുണ്ട്കൂടി..... അവളുടെ കണ്ണ്നീര്‍ ഉഷ്ണ ജല പ്രവാഹമായി കട്ടിലുടെ പരന്ന് ഒഴുക്കി......
മോളോട് കളിപറഞ്ഞ കാലങ്ങള്‍ മറന്നു......അവളുടെ പാല്‍പല്ല്കട്ടിയുള്ള ചിരി താന്‍ അവഗണിച്ചു..... തെറിവിളികളും ഒച്ചപാടുകളും ആ വലിയ വീടിന്‍റെ കൊണ്ക്രീറ്റ് ഭിത്തികള്‍ ഭേതിച്ചു പുറത്തേക്കു ഒഴുകാന്‍ തുടങ്ങി......
ഒരിക്കല്‍ അവള്‍ പൊട്ടി തെറിച്ചു!!!!!
എന്നെ പറ്റിയില്ലങ്കില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കു!!!!
എനിക്ക് കിട്ടിയ സ്വര്‍ണമോ,പണമോ ഒന്നും ഞാന്‍ തിരിച്ചു ചോദിക്കില്ല!!!
എനിക്ക് കിട്ടിയ സ്വര്‍ണമോ,പണമോ ഒന്നും ഞാന്‍ തിരിച്ചു ചോദിക്കില്ല!!!
നിയും മോളും എങ്ങനെ ജീവിക്കും???
ഹും അവളുടെ മുഖത്ത് പുച്ഛത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷമായി!!!!
ഈ വീട്ടില്‍ നില്‍ക്കുന്നതിനെകാള്‍ സമാധാനം,വല്ലവന്റെയും എച്ചില്‍ വാരിയാല്‍ കിട്ടും,എന്‍റെയും മോളുടെയും കാര്യം നിങ്ങള്‍ നോക്കേണ്ട,സ്വന്തം കാര്യം നോക്കാന്‍ കഴിയാത്ത നിങ്ങളില്‍ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും!!!!
സ്വന്തം അവസ്ഥ മറച്ച് വെച്ച്,എന്‍റെ താളത്തിനു അനുസരിച്ച് തുള്ളിയ നിങ്ങള്‍ തന്നെയെല്ലേ എന്നെക്കാള്‍ കുറ്റം ചെയ്തത്!!!!! സ്വന്തം ഭര്‍ത്താവും കുട്ടിയും അടുങ്ങുന്ന ലോകം, ഏതു പെണ്ണും ആഗ്രഹിക്കുന്നതാണ്, അതേ തെറ്റേ ഞാനും ചെയ്തിട്ടുളളു...........

പുലിയെ പോലെ വിറച്ചവള്‍ പെട്ടന്ന് പൂച്ചയെ പോലെ ചുരുങ്ങി,പിന്നെ പോട്ടികരഞ്ഞു........
ഇച്ഛയാ.....അവള്‍ ഇറ്റികണ്ണിപോലെ അള്ളിപിടിച്ചു.......കണ്ണ് നീര്‍ ധാര ധാരയായി അവളുടെ തലയിലുടെ ഇറ്റ് വീണു....
എന്നോട് പൊറക്കു ഇച്ചായ.....
ഞാന്‍ പറഞ്ഞിട്ട് ആണ് ഇച്ചായന്‍ ഗള്‍ഫ് ഉപേക്ഷിച്ചത്,ഇചായനോട്ഒത്തുള്ള ജീവിതം എന്‍റെ സ്വപ്നമായിരുന്നു,അത് വലിയ അപരാധം ആവുമെന്ന് കരുതിയില്ല.......വട്ടിക്കാരനും ചിട്ടിക്കാരനും എന്‍റെ മാനത്തിന് വിലപറയും മുമ്പ് എവിടെയെങ്കിലും പോയി രക്ഷപെടു......

കാറ്റില്‍ ചാറ്റല്‍ മഴ വലിയ തണുപ്പ് സൃഷ്ട്ടിച്ചു കൊണ്ട് അകത്തേക്ക് ഇരച്ച് കയറി പുരപുറത്ത് വീഴുന്ന മഴ വെള്ളം ചെറിയ ചാലുകള്‍ ആയി കൂടിച്ചേര്‍ന്നു സണ്‍സൈഡ്ലുലുടെ പുറത്തേക്കു ഒഴുക്കുന്നു,കോഴികള്‍ പ്രതി സന്ധിയില്‍ നിന്നും രക്ഷപെടാന്‍ സണ്‍സൈഡിന്‍റ ഇത്തിരി മറയില്‍ അപയം തേടിയിരിക്കുന്നു.....അയാള്‍ക്ക് കൌതകം തോന്നി, ഈ വലിയ പുരയില്‍ തനിക്ക് കിട്ടാത്തത് ഇത്തിരിവട്ടത്തില്‍ കൊഴികള്‍ക്കും താറാവുകള്‍ക്കും കിട്ടിയിരിക്കുന്നു, മഴയെ അവഗണിച്ചും ചിലര്‍ വീട്ടിലേക്ക് വരുന്നുണ്ട്...... ബീന അതൊന്നും അറിയാത്തെപോലെ ഡ്രസ്സ്‌കള്‍ അടക്കിവെക്കാന്‍ തുടങ്ങി....
ലഗേജില്‍ കൊച്ചി റ്റു ദുബായ് എന്ന് എഴുതിചേര്‍ത്തപ്പോള്‍ അവളുടെ വിങ്ങല്‍ പുറത്തേക്ക് നിര്‍ഗളിച്ചു.... ഇതൊന്നും അറിയാതെ അമ്മുമോള്‍ കടലാസില്‍ കളര്‍പെന്‍സില്‍കൊണ്ട് എന്തൊക്കെയോ കോറിയിടുന്നു.......
ഈ പൊതി എന്‍റെ മകന് കൊടുക്കണം,അഹമ്മദ്‌ക്ക ഒരു പൊതിയുമായി വന്നിരിക്കുന്നു.... ഞാന്‍ വിസിറ്റിഗ് വിസയില്‍ പോകുന്നതാണ്.....പൊതി എത്തിക്കാനുള്ള ബുദ്ധി മുട്ട് പറയാന്‍ തുടങ്ങിയതാണ്.... പക്ഷെ ഇടക്ക് നിര്‍ത്തികളഞ്ഞു....കാര്യങ്ങള്‍ തുറന്നു പറയാനുള്ള ഈ ആര്‍ജ്ജവകുറവല്ലേ തന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം??

അമ്മുമോള്‍ കടലാസ്സില്‍ നിന്നും വിട്ട് കളര്‍പെന്നുമായി ഭിത്തിയിലേക്ക് തിരിഞ്ഞുരിക്കുന്നു.... എന്തോ അവളുടെ കുറുമ്പ് കാണാനുള്ള ത്വരകൊണ്ടായിരിക്കാം നിശബ്ദം ആയി അത് നോക്കി കണ്ടു!!!
"അച്ചായന്‍ എന്താ കണ്ണില്ലേ!?" ലീനയുടെ പരിഭവം കലര്‍ന്ന ശബ്ദം ആണ് പരിസരബോധം ഉണ്ടാക്കിയത്!!
അമ്മുമോള്‍ പെന്‍സില്‍ വെച്ച് സ്വര്‍ഗലോകം എന്ന് എഴുതിയ വീട്ടു പേര്‍ എഴുതിയ മാര്‍ബിള്‍ ഫലകത്തില്‍ കുത്തിവര ഇട്ടിരിക്കുന്നു!!!!!

രാഹുകാലത്തിനു മുമ്പ് ഇറങ്ങണം അമ്മാവന്‍റെ ഓര്‍മ്മപെടുത്തല്‍ ..... ഇതിലും വലിയ രാഹു ഇനി തനിക്ക് ഉണ്ടോ....അയാള്‍ മനംകൊണ്ട് അമ്മാവനെ പരിഹസിച്ചു
കാറില്‍ കയറുമ്പോള്‍ അയാള്‍ നിശബ്ദമായി അവളോട് യാത്രപറഞ്ഞു പൊടിപടലം ഉയര്‍ത്തികൊണ്ട് കാറ് അവിടെ നിന്ന് പുറപെടുമ്പോള്‍,യാത്രയില്‍ തിരിഞ്ഞുനോക്കരുത് എന്ന അമ്മാവന്‍റെ വാക്ക് അവഗണിച്ച് അയാള്‍ തിരിഞ്ഞു നോക്കി
കാറില്‍ കയറുമ്പോള്‍ അയാള്‍ നിശബ്ദമായി അവളോട് യാത്രപറഞ്ഞു പൊടിപടലം ഉയര്‍ത്തികൊണ്ട് കാറ് അവിടെ നിന്ന് പുറപെടുമ്പോള്‍,യാത്രയില്‍ തിരിഞ്ഞുനോക്കരുത് എന്ന അമ്മാവന്‍റെ വാക്ക് അവഗണിച്ച് അയാള്‍ തിരിഞ്ഞു നോക്കി
ആ വലിയ വീടിന്‍റെ ഗ്രില്ലിന്‍റ മറയില്‍ അമ്മുവിന്‍റ കൈപിടിച്ചു ജയിലഴികളില്‍ പിന്നില്‍ നില്‍ക്കുന്നത് പോലെ അവള്‍നിലയുറപ്പിച്ചുരുന്നു.......അപ്പോഴും" സ്വര്‍ഗ്ഗലോകത്തില്‍"'" അമ്മുവിന്‍റെ നിറകുട്ടൂകള്‍ ഏല്‍പ്പിച്ചപരിക്ക് മായാതെ കിടന്നിരുന്നു..........