ഇന്നലെയാണ് നാട്ടിൽ നിന്ന് ഒരു വാട്ട്സ് ആപ്പ് സന്ദേശം വന്നത്! ഞാൻ വിൽസൺ ! ഏത് വിൽസൺ? ഉടൻ തന്നെ മറുപടിയും വന്നു. നിന്നോടപ്പം പഠിച്ച വിൽസനാണ് ........
പിന്നെയും കൺഫ്യൂഷൻ ! ഏത് വിൽസൺ പഠിക്കുന്ന കാലത്ത് ഒന്നിലധികം വിൽസൺ ഉണ്ടായിരുന്നു! പ്രൊഫൈൽ ചിത്രം നോക്കിയിട്ട് കാര്യമായ പിടിയൊന്നും കിട്ടിയില്ല!
പത്ത് ഇരുപത്ത്ഞ്ച് വർഷത്തേ കാലപഴക്കം പ്രൊഫൈൽ ചിത്രത്തേ വല്ലാതെ മാറ്റിയിരിക്കുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്തിരിക്കുന്നു!
തുടർന്ന് പത്ത് പതിനഞ്ചിൽ അധികം വിവിധ വ്യക്തികളുടെ വോയ്സ് മെസേജുകൾ!
എല്ലാവരും നീനക്ക് എന്നെ മനസിലായില്ലേ എന്ന ചോദ്യം ഹൃദയത്തിൽ തട്ടി ഓളങ്ങൾ സൃഷ്ടിച്ചു! പലരോടും മനസിലായില്ല എന്ന് പറയാൻ മടി! കുട്ടികാലത്ത് ഉള്ള സൗഹൃദത്തിൻ്റെ ആഴം രാമച്ചവേര്പോലേ മസ്തിഷ്ക്കത്തിൽ പടർന്ന് കയറിയത് പെട്ടന്ന് ഒന്നും പറിച്ച് മാറ്റാൻ കഴിയില്ലന്ന് മണിക്കൂറുകൾക് അകം തിരിച്ച് അറിഞു! പലരും പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഫോട്ടോ അയച്ച് തന്നു!
ക്ലീൻ ഷേവ് ആയിരുന്ന സൈലേഷും, സാബുവിനും കടപുറത്ത് വള്ളം ചെരിച്ചിട്ട പോലേയുള്ള കട്ട മീശ! കുറ്റിക്കാട് പോലേ മുടിയുള്ള ഷൈജന് കാര്യമായ മാറ്റമൊന്നുമില്ല! പഴയ തലമുടി ആമസോൺ വനാന്തരങ്ങൾ പോലേ മാറിയിട്ടുണ്ട്! നടത്തം ഇപ്പോഴും ചാടി ചാടി തന്നെ, മമ്മുട്ടി വാങ്ങുന്ന കടയിൽ നിന്ന് എങ്ങാനുമാണോ ഷൈജനും പത്രോസും സാധനങ്ങൾ വാങ്ങുന്നത് എന്ന സംശയം പെട്ടന്ന് ഉടലടുത്തു കാരണം രണ്ടാളും സന്തൂർ സോപ്പിൻ്റെ പരസ്യത്തേ ഓർമ്മിപ്പിച്ചു! " ചർമ്മം കണ്ടാൽ പ്രായം തോന്നത്തേയില്ല"
ക്ലാസ്സിൽ അന്നേ പഠിപ്പിസ്റ്റ് ആയത് കൊണ്ടാകാം ഗോപകുമാറിൻ്റെ മുടി പൊഴിഞ് പോയിരിക്കുന്നു! ഗോപകുമാർ മാത്രമല്ല പലരുടെയും തലകൾ എയർപോർട്ട് പോലേ വിശാലമായിരിക്കുന്നു! സംസാരം കേട്ടപ്പോൾ തല മാത്രമല്ല മനസും വിശാലമാണന്ന് തിരിച്ച് അറിഞ്ഞു!
കൂടെ നടക്കുമ്പോൾ ദൈവീക പദ്ധതിയും മാർഗംവും ഉപദേശിച്ചിരുന്ന ഷാലു അമേരിക്കയിൽ ഒരു ബിസിനസ് സാമ്രജ്യം സൃഷ്ടിച്ചിരിക്കുന്നു!
സാധുവായിരുന്ന ഉറുമീസ് നല്ല ഒരു കോൺട്രാക്ക്റ്റർ ആയിരിക്കുന്നു!
ഐ .ട്ടി .ഐ പാസായിട്ട് നിനക്ക് പോസ്റ്റിൽ കയറാനാണോ എന്ന് പരിഹസിച്ച്രുന്ന ഒരു ബന്ധു എനിക്ക് ഉണ്ടായിരുന്നു! അദ്ദേഹത്തേ വിളിച്ച് ഇവരുടെയൊക്കെ അവസ്ഥ കാണിക്കണമെന്ന് തോന്നി!
ഷാലു പറയാറുള്ള പോലെ എല്ലാം ദൈവിക പദ്ധതിയാണന്ന് ഞാൻ പെട്ടന്ന് ഓർത്തിടുത്തു!!
ബസിനു മുമ്പിൽ സൈക്കിൾ ഇട്ട് കുട്ടികളെ കയറ്റാത്ത കണ്ടക്ടറെ ചോദ്യം ചെയ്ത അന്നത്തേ നീതിയുടെ പോരാളി നിസാറിൻ്റെ ഫോട്ടോ പൂച്ചയെ പോലേ ശാന്തത കൈവരിച്ചിരിക്കുന്നു! ,
തത്വചിന്തകരായ പറവുർ വിൽസണും, സന്തോഷ് എം എട്ടിയും, അന്ന് അവർ കമ്മ്യൂണിസ്റ്റ് ആയിരുന്നു! ഇതിൽ സന്തോഷ് അദ്ധ്യാപകൻ ആയിരിക്കുന്നു!
ഞാനും സന്തോഷും ഒരിക്കൽ' ഗേറ്റിനു പുറത്ത് നിൽക്കുകയായിരുന്നു!( സന്തോഷ് ആണ് എന്നാണ് എൻ്റെ ഓർമ്മ) പ്രാക്ക്റ്റിൽ ക്ലാസ്സ്നിടയിലുള്ള ഇൻറർവെൽ സമയം! കാക്കി യൂണിഫോം ആണ്! തൊട്ട് അടുത്ത പാരൽ കോളേജിൽ പഠിച്ചിരുന്ന രണ്ട് മൂന്ന് പെൺകുട്ടികൾ നടന്നു പോകുന്നു, പെട്ടന്നാണ് ജയൻ സിനിമാ ശൈലിയിൽ എന്നെ ചൂണ്ടി സന്തോഷിൻ്റെ കമൻ്റ്!
" ഈ കാക്കികുള്ളിലും ഉണ്ട് കുട്ടി സ്നേഹമുള്ള ഒരു ഹൃദയം!
ഞാൻ ഞെട്ടി തരിച്ച് പോയി! പപ്പുവിൻ്റെ ഭാഷയിൽ പറഞാൽ ഭൂമി മലയാളത്തിലെ എൻ്റെ ആദ്യത്തേ -പഞ്ചാരയടി "
കൊലുനു പോലേയുള്ള ഒരു പെൺകുട്ടി ! പൂ വിടർന്നത് പോലേ എന്നെ നോക്കിപുഞ്ചിരിച്ചു! സന്തോഷിൻ്റെ കമൻ്റ് ആ കുട്ടിയെ രസിപ്പിച്ചിരിക്കുന്നു!
പിന്നീട് എന്നെ കാണുമ്പോൾ ആ കുട്ടി മന്ദഹസിസിക്കാൻ തുടങ്ങി!
ഒരിക്കൽ എന്നോട് ചോദിച്ചു ആ ഹൃദയം ഇപ്പോഴും ഉണ്ടോ?
ഞാൻ സൈക്കളിൽ നിന്ന് വീണിട്ട് എഴുനേൽക്കുമ്പോൾ ഉണ്ടാകുന്ന ചിരി പോലേ ഒരു ചിരിചിരിച്ചു !
അത് ഒരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു.......
കോഴ്സിന് ശേഷം ഞാൻ ഒമാനിൽ പോയി! നീണ്ട 'അഞ്ച് വർഷത്തോളം ഒമാനിൽ ആയിരുന്നു! ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയിട്ട്! ഇലക്ട്രിക്ക് വർക്കിൻ്റെ 80 ശതമാനവും ബിൽഡിംഗ് പണി അവസാനിച്ച് ശേഷമായത് കൊണ്ട് രണ്ട് മൂന്ന് മാസത്തിനിടക്ക് ദിക്ക് കളിൽ നിന്ന് ദിക്കുകളിലേക്ക്! സ്ഥലം മാറ്റം! ഇന്നത്തേ പോലേ ട്ടെലിഫോൺ ഒന്നും വ്യാപകമല്ലാത്തത് കൊണ്ട് എഴുത്തുകൾ മാത്രമാണ് ശരണം! അതും ഹെഡ് ഓഫീസിൽ നിന്ന് മൂന്ന് നാല് മാസം വിവിധ സൈറ്റുകളിൽ കയറി ഇറങ്ങിയതിന് ശേഷം!!
ഒരിക്കൽ ഒമാനിലെ സോഹാറിലൂടെ ഞാൻ നടക്കുകയായിരുന്നു! ഒരു തേപ്പ്കടയിൽ എവിടെയൊ കണ്ട് മറന്ന മുഖം!
അയാൾ നേരിയ ശങ്കയോടേ ചോദിച്ചു! നീ സെൻ്റ് അഗസ്റ്റിനിൽ പഠിച്ച യൂസഫ് അല്ലെ !
ഞാൻ തലയാട്ടി!
രണ്ട് മൂന്ന് വർഷത്തേ കൺസ്ട്രക്ഷൻ കമ്പനിയിലേ ജോലി എൻ്റ കോലം കൊപ്രകളത്തിന് തീപിടിച്ചതിന് ശേഷമുള്ള പോലേ മാറിയിരുന്നു!
ഞാൻ ജോളിയാണ്!
ജോളി വൃത്തിയായി തേച്ച് മടക്കുന്നു!
തോമസ് സാറിൻ്റെ പിച്ചിയും നുള്ളിയുമുള്ള എഞ്ചിനിയറിംഗ് ഡ്രോയിംഗിൽ ഉള്ള പഠിപ്പിക്കൽ ജോളിക്ക് ഗൾഫിൽ നന്നായി തേക്കാൻ ഉപകരിച്ചിട്ടുണ്ടാവണം!
സോഹാറിൽ നിന്ന് പോകുന്നത് വരെ ജോളിയുടെ കടയിലേ സന്ദർശകനായിരുന്നു!
ഇത്തരം വേറൊരു കൂട്ടിമുട്ടൽ ഉണ്ടായത്, നാട്ടിൽ വെച്ചാണ്, ഒരിക്കൽ കളമശേരിയിലേക്ക് പോകുന്നവഴി ഒരു ചെറുപ്പക്കാരൻ എന്നെ തടഞ് നിർത്തി!
കോലുപോലേ പ്രസനവദനനായ ചെറുപ്പകാരൻ! എന്നെ കണ്ട സന്തോഷം കൊണ്ടാകാം അദ്ദേഹത്തിൻ്റെ കഴുത്തിലേ ആദം ആപ്പിൾ മേലോട്ടും കീഴോട്ടും വല്ലാതെ ചലിച്ചിരുന്നു!
പകച്ച് നോക്കിയ എന്നെ നോക്കിയ അവൻ ഒരു പഴയ കാല ക്ലൂ ഇട്ടു!
മുനീറിൻ്റെ ക്ലൂ.......
"നിൻ്റെ വാപ്പ എസ് ഐ ആണങ്കിൽ, ഇവൻ സി ഐ ആണഡ!"
സി ഐ ഷിബു ! ഇനീഷ്യലിൽ മാത്രം സി ഐ ഉള്ള രസികനായ സുഹൃത്ത് ഷിബു !
ആറ് ഏഴുമാസത്തിന് ശേഷം ഒരിക്കൽ പത്രവാർത്ത കാണിച്ച് കൊണ്ട്, അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു!
എടാ ഇത് അന്ന് കണ്ട നിൻ്റെ കൂട്ടുകാരനാണോ?
ഞാൻ വാർത്തയിലേക്ക് നോക്കി! ' നിശ്ചലമായി കണ്ണിൽ നിറഞ് നിന്ന എൻ്റെ കണ്ണുനീർ മെല്ലെ കണ്ണുനിർ തടം വിട്ട് മെല്ലെ ചലിക്കാൻ തുടങ്ങി!
ഒരു ബൈക്ക് ആക്സിഡൻ്റ്!രസികനായ ഷിബുവിൻ്റെ ദുനിയാവിലെ ജീവിതത്തിന് സുല്ല് പറഞിരിക്കുന്നു!
ഷിബുവിൻ്റെ ബന്ധുമിത്രാധികളുടെ അടുത്ത് ഒരു അനുശോചനം അറിയിക്കാൻ, അവനെ കുറിച്ച് ഷിബു എന്ന പേര് അല്ലാതെ എൻ്റെ കൈൽ ഒന്നുമുണ്ടായിരുന്നില്ല!..........
"നാട്ടിൽ ഉള്ള എഴുത്ത് മുഴുവൻ ഇന്ന് നിനക്കാണല്ലൊ? "
കമ്പനി PRO കോല് ബീരാൻക്കയുടെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്
ഏഴ് ' എട്ട് എഴുത്തുകൾ ! ആറേഴ് മാസത്തേ പഴക്കമുണ്ട്, വിവിധ സൈറ്റുകളിൽ കയറി ഇറങ്ങിയുള്ള വരവ് ആണ് ! പരിചയമുള്ള ബീരാൻക്കയിൽ കിട്ടിയത് കൊണ്ട് ഇപ്പോഴങ്കിലും കിട്ടി!
ഒന്ന് രണ്ടണ്ണം വാപ്പയുടെതാണ്!
ജയിൽ വാർഡനായി psc നിയമനം കിട്ടിയത് വേണ്ടന്ന് തീരുമാനമെടുത്ത വാപ്പയുടെ കഥയുണ്ടായിരുന്നു അതിൽ!
പോലീസ്കാരനായ വാപ്പിച്ചിക്ക് അതിൽ ഒരു ന്യായമുണ്ടായിരുന്നു!
ഒരു തടവ് പുള്ളിക്ക് ജീവപരന്ത്യം എന്നത് 12 വർഷമാണ്, ജയിൽ വാർഡനായ പോലീസ് കാരന് റിട്ടയർമെൻ്റ് വരെയും!
ഫ്രം ഇല്ലാത്ത മറ്റൊരു എഴുത്ത് ഇച്ചിരി കൗതകത്തോടെയാണ് വായിച്ചത് !
" പ്രിയപെട്ട ഇക്ക കാക്കികുള്ളിൽ സൂക്ഷിച്ചിരുന്ന സൗഹൃദം ഇപ്പോഴില്ലന്ന് മനസിലായിട്ട് ഒരു വർഷത്തിൽ അധികമായി " ഏഴ് എട്ട് എഴുത്തുകൾ എഴുതിയിരുന്നു! ഒന്നിനും മറുപടി ഇല്ല! എൻ്റെ ഫ്രം അഡ്രസ് കാണുമ്പോൾ കീറി കളയുന്നുണ്ടാവാം....... അത് കൊണ്ടാണ് ഫ്രം ഇല്ലാതെ എഴുതുന്നത്!
എൻ്റെ വിവാഹമാണ് ' ജൂൺ ഏഴിന്!
ആശംസിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല...... അത് സൗഹൃദം മനസിൽ സൂക്ഷിക്കുന്നവർക്ക് മാത്രം കഴിയുന്നതാണ്! എന്നാൽ ഒരു അഭ്യാർത്ഥനയുണ്ട് ശപിക്കരുത്!"
'
കമ്മ്യൂണികേഷന്ന് ഫ്രം ഇല്ലാത്ത ആ എഴുത്ത് നോക്കി ഞാൻ നെടുവീർപ്പ് ഇട്ടു!
ഇപ്പോൾ മൂന്നോ നാലോ കുട്ടികളുടെ മാതാവായി, ഭർത്താവിനോടപ്പം എവിടെയെങ്കിലും അവർ സന്തോഷത്തോടെ കഴിയുന്നുണ്ടാകാം! ഇടക്ക് ഇടക്ക് നന്ദിയില്ലാത്ത പഴയ സൗഹൃദം തീകട്ടി വന്നേക്കാം......
25 വർഷം മുമ്പുള്ള വേരുകൾ തേടിയുള്ള സെൻ്റ് അഗസ്റ്റൻസിലെ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക്, അവരുടെ കൂട്ടായമ്മക്ക്, സോഷ്യൽ മീഡിയുടെ ഭാഷയിൽ പറഞ്ഞാൽ ചങ്കുകൾക്ക്, ബ്രോകൾക്ക്......... എൻ്റെ ഈ ബ്ലോഗ് സമർപ്പിക്കുന്നു.......... നന്ദി...... നന്ദി
"സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ! "
(കുമാരനാശാൻ)
കാഴ്ച്ച
04/05/2024
സെൻ്റ് അഗസ്റ്റനിലെ പ്രിയപ്പെട്ടവരും, അവരുടെ ഓർമ്മകളും..... ഒരു പ്രണയവും!
05/02/2024
തുരങ്കങ്ങളും മതിലുകളും.....
തുരങ്കങ്ങളും മതിലുകളും.....
അങ്ങനെ വിശാലമായ വളപ്പിൻ്റെ അവശേഷിക്കുന്ന വഴി കൂടി മതിൽ കെട്ടി അടച്ചു!
ഇന്നലെ വരെ വിശാലമായ കിടന്ന ഇടം, പേരിന് മാത്രം അതിരുകൾ സൂചിപ്പിക്കുന്ന വേലി പത്തലുകളും, കൈതഓല ചെടിയും!
നായയും, ആടും, പശുവും, കീരിയും പാമ്പും എലിയും സ്വതന്ത്രമായി നടന്ന് പോയിരുന്ന സ്ഥലം ! ഇന്ന് അവക്ക് കുറുകെ താബൂക്കും സിമൻ്റും ഉപയോഗിച്ച് നിർമ്മിച്ച മതിൽ "അമ്പട ഞാനെ" എന്ന പോലേ നെഞ്ച് വിരിച്ച് നിൽക്കുന്നു!
തുറിച്ച് നോക്കിയ കീരിയോടും പാമ്പിനോടും മതിൽ ഔദാര്യം പോലേ പറഞ്ഞു ആ മൂലയിൽ വഴിയുണ്ട്! പക്ഷേ ഇരുമ്പ് അഴികൾ കൊണ്ട് മറച്ച ഒരു മനുഷ്യന് മാത്രം നുഴഞ് കയറാൻ കഴിയുന്ന കൊച്ചു വഴി അതും പൂട്ട് ഉപയോഗിച്ച് അടച്ചിരിക്കുന്നു!
ഒരിക്കൽ ആടും പോത്തും പാമ്പും പട്ടിയും സഞ്ചരിച്ച പോലേ തന്നെ ആമിനത്തയും, സെയ്തുക്കയും കുട്ടികളും, കൊചൈപ്പ ചേട്ടനും ഭാര്യയും മക്കളും സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു...... അവർക്ക് മുൻപിൽ കൊടിയടക്കപ്പെട്ട പ്രത്യേക വഴികൾ ഉണ്ടായിരുന്നില്ല! അവർ സ്വതന്ത്രരായിരുന്നു!
പറമ്പിലൂടെ അവർ പോകുന്ന സ്ഥലമായിരുന്നു അപ്പോഴത്തേ വഴി!
വഴികളും മനുഷ്യരും നിരന്തരം മാറികൊണ്ടിരുന്നത് അവർ അറിഞ്ഞിരുന്നില്ല!
നിശബ്ദമായിരിക്കുന്ന സ്ഥലമായിരുന്നില്ല വളപ്പ്! കിണറിൽ നിന്ന് ആളുകൾ വെള്ളം കോരുമ്പോൾ ഉണ്ടാകുന്ന കപ്പിയുടെ കരച്ചിൽ സുഖമുള്ള സംഗീതമായിരുന്നു!
ശബ്ദമലിനീകരണത്തേ കുറിച്ച് ആരും പരാതി പറയാൻ ഇല്ലാത്തത് കൊണ്ടാകാം പശുകൾ അനാവശ്യത്തിനും, ആവശ്യത്തിനും ശബ്ദമുണ്ടാക്കിയിരുന്നു! മുട്ട ഇട്ട കോഴികൾ നഷ്ടബോധത്താൽ ആണന്ന് തോന്നുന്നു കൊക്കൊ.... കൊക്കൊ എന്ന് അലറി വിളിച്ചിരുന്നു !
ചിലപ്പോഴേക്കെ വീട്ടിലെ പടിഞ്ഞാറെ ഇറയത്ത് കൂടി കയറി അകതളങ്ങളിലൂടെ കിഴക്ക് വശത്ത് കൂടി അയൽവാസികൾ പോകുമായിരുന്നു! പോകുന്ന വഴി വിശേഷങ്ങൾ തിരക്കുന്നതും പറയുന്നതും കാണാമായിരുന്നു! തിരിച്ച് വരുമ്പോൾ ചില സാധനങ്ങൾ വാങ്ങാൻ ഉമ്മ പൈസ കൊടുത്ത് ഏൽപ്പിക്കുന്നത് കണ്ടിട്ടുണ്ട്!
അടുത്ത വീട്ടിന്ന് ,ഉപ്പും മുളക്കും പരസ്പരം കടം വാങ്ങുന്നതും കണ്ടിട്ടുണ്ട്! പണികൾ ഒക്കെ കഴിഞ്ഞാൽ സ്ത്രീകൾ വട്ടം പറഞ്ഞിരുന്ന് സൊറ പറയുന്നത് ! ഒരു സാധാരണ കാഴ്ച്ചയാണ്!
അതിവർഷ കാലത്ത് പായയും രണ്ട് കുട്ടികളെയും എടുത്ത് രാത്രി കാലങ്ങളിൽ വീട്ടിലേക്ക് ഉറങ്ങാൻ വരുന്ന വേലായി ചേട്ടനും സൂശില ചേച്ചിയും!
ഓണത്തിനും പെരുനാളിനും പത്തിരിയും പായസവും പഴവും പരസ്പ്പരം കൈമാറുന്ന സൗഹൃദ ഇടങ്ങൾ ! ഓണകാലത്ത് കിട്ടാവുന്നതിൽ ഏറ്റവും നല്ല പഴകുലയുമായി വരുന്ന ബെഗൻ എന്ന വിളി പേരുള്ള വേലായി ചേട്ടൻ! പായസവുമായി വരുന്ന കിട്ട കുഞ്ഞി ചേട്ടൻ! പലഹാരവുമായി വരുന്ന കുഞ്ഞികൃഷ്ണ ചേട്ടൻ!
അയൽകാരൻ്റെ വിഷതകളും, പ്രയാസങ്ങളും സ്വന്തത്തേക്കാൾ അറിയുന്ന സൗഹൃദ കൂട്ടങ്ങൾ !
പിന്നീട് 'എപ്പൊഴോ TV വന്നു! സൗഹൃദ അയൽകൂട്ടങ്ങൾ മെല്ലെ അപ്രത്യക്ഷമാകാൻ തുടങ്ങി ........ നിശബ്ദരായ കൂട്ടങ്ങൾ രണ്ടും മൂന്നും മണിക്കൂർ വിഡി പെട്ടിയെ നോക്കി വീട്ടിൽ ചടഞ് ഇരിപ്പായി!
കൃത്യമായ വഴിയില്ലാത്തവർ സംസ്കാരമില്ലാത്തവർ ആണന്ന് അവർ പഠിപ്പിക്കപ്പെട്ടു!'
അയൽപക്കത്തേ നോക്കലും, അന്വേഷിക്കലും സ്വകാര്യതെയിലേക്കുള്ള കടന്ന് കയറ്റമായി വ്യാഖാനിക്കപ്പെട്ടു!
അയൽ വീട്ടിൽ നിന്ന് ഉറക്കേ കരച്ചിൽ കേട്ടാൽ പോലും ഒരു നിസംഗഭാവം!
പറമ്പിനെ ചുറ്റി വളഞ് ട്ടാറ് ഇട്ട റോഡ് വന്നു!
ഒരോ വീട്ടിലും വാഹനങ്ങൾ വന്നു!
മൊബൈൽ ഉള്ളത് കൊണ്ട് ഇന്ന് എന്താ കറിയെന്ന് ആരും ഉച്ചത്തിൽ വിളിച്ച് ചോദിക്കേണ്ടി വന്നില്ല! അഥവാ ചോദിച്ചാലും മതിലുകളും, ടീ വിയും മൊബൈയിലും ആ സ്നേഹ ശബ്ദതരംഗങ്ങളെ തടഞ്ഞിരുന്നത് അവർ അറിയാതെ പോയി.......'
നായ കുരക്കുന്ന ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നാണ് ഉണർന്നത് മതിൽ ചാടൻ ശ്രമിച്ച മാർജാരനെ ! അയൽവീട്ടിലെ നായ സർ ആക്രമിക്കാൻ ശ്രമിക്കുന്നു!
മതിൽ വരുന്നതിന് മുമ്പ് ഞാൻ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നതാണ്! എന്ന് പൂച്ച സർ പറയാൻ ശ്രമിക്കുന്നുണ്ട്!
ഭാഷ അറിയാത്തത് കൊണ്ടൊ? ചരിത്രബോധമില്ലാത്തത് കൊണ്ടൊ? നായ സർ വീണ്ടും കുരച്ച് കൊണ്ടിരുന്നു!
പൂച്ച സർ പ്രതിഷേധിക്കാനും........
നായ സാറിൻ്റെ ഗംഭീര ശബ്ദത്തിനു മുമ്പിൽ പൂച്ച സാറിൻ്റെ ശബ്ദം മാത്രമല്ല ചരിത്രവും വിസ്മരിക്കപെട്ടിരിക്കുന്നു........
ഇതൊക്കെ അവിടെ നടക്കും എന്ന മട്ടിൽ പെലിച്ചായി സർ മതിലിന് കുറുകേ രഹസ്യമായി തുരങ്കങ്ങൾ നിർമ്മിച്ച് കൊണ്ടിരുന്നു....
ഇത് തുരങ്കങ്ങളുടെ കാലമാണ്.........
നായ സാറും ,പൂച്ച സാറും പരാജയപ്പെടുന്ന അനീതിയുടെ കാലത്തേ തുരങ്കങ്ങൾ.........
നീതിയിലേക്ക് വഴി തടത്തുന്ന തുരങ്കങ്ങൾ......
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് തുറന്ന് വരുന്ന തുരങ്കങ്ങൾ..........
13/10/2023
ഹിറ്റ്ലർ ഹാജി.....
ഹിറ്റ്ലർ ഹാജി!
ഹാജി വരാം എന്ന് ഏറ്റിരിക്കുന്നു! നിരവധിയാളുകളുടെ പരിശ്രമഫലം!
ആർകും പെട്ടന്ന് കീഴടങ്ങുന്നതല്ല ഹാജിയുടെ സ്വഭാവം! വെട്ട് ഒന്ന്, മുറി രണ്ട് എന്നതാണ് ഹാജിയുടെ സ്വഭാവം! പുതിയ ഖത്തീബ് മിടുക്കനാണ് ഹിറ്റ്ലർ ഇബ്രാഹിം എന്ന ഹിറ്റ്ലർ ഹാജിയെ വരച്ച വരയിൽ നിർത്തിയിരിക്കുന്നു!
കല്യാണ പന്തൽ ഹാജിയുടെ വരവിനായി കാത്തിരുന്നു!
ഹാജിയുടെ സ്വഭാവം വളരെ വിചിത്രമാണ്! അത് കൊണ്ട് തന്നെ ഹാജിക്ക് ഒരു പേരും വീണിരികുന്നു! ഹിറ്റ്ലർ ഹാജി!
ആർക്കും പണം കടം കൊടുക്കും ,സഹായിക്കും!
ഒരേ ഒരു നിബന്ധന പാലിക്കണം ,വാങ്ങുമ്പോൾ തന്നെ തിരിച്ച് തരുന്ന ഡേറ്റ് പറയണം! പറയുന്ന സമയം ദിനവും അണു ഇട മാറാൻ പാടില്ല! മാറിയാൽ അയാൾക്ക് പിന്നെ ജീവിതത്തിൽ ഹാജിയുടെ കൈയിൽ നിന്ന് പണം കിട്ടില്ലന്ന് മാത്രമല്ല തെറിയുടെ പുരവും ആയിരിക്കും!
ഹാജിയുടെ പറമ്പ് പണിക്ക് സെലക്റ്റീവ് ആയ ചില പണിക്കാർ ഉണ്ട്, അവരല്ലാതെ ആര് ചെയ്താലും ഹാജിക്ക് തൃപ്തിയാവില്ല! തെങ്ങ് കയറ്റം എന്നത് ഹാജിയുടെ വേറേ ഒരു ലെവൽ ആണ്, പണി കഴിഞ് ഇറങ്ങുമ്പോൾ, കോഞ്ഞാട്ടയും, കൊതുമ്പും പറിച്ച് മുണ്ഡനം കഴിഞ തല പോലേയിരിക്കണം! തെങ്ങിൻ്റെ കുരക്ക്! കൂലി ഹാജി പറഞത് കൊടുക്കും..... 1
പറമ്പിൽ നിറയെ പുല്ലാണ്, ആളേ നിർത്തി പുല്ല് പറിച്ച് തെങ്ങിനിടുകയല്ലാതെ വേറേയൊരാളുടെ പശുവിനെ പറമ്പിൽ കയറ്റില്ല!
ഇത്തരം കാരണങ്ങൾ കൊണ്ട് നാട്ടുകാർ ഹാജിക്ക് സംഭവാന നൽകിയ പേരാണ് ഹിറ്റ്ലർ ! പക്ഷേ അത് നേരേ നിന്ന് ഹാജിയെ വിളിക്കാൻ നെഞ്ചൂക്ക് ഉള്ള ഒരാളും നാട്ടിൽ ഇല്ല!
ഹാജി എപ്പോഴും തോറ്റിട്ടുള്ളത് മകൾ നസീമയുടെ മുൻപിൽ മാത്രമാണ്! ഹാജിയുടെ ഒരേയൊരു മകൾ ആണ് !
ഹാജിയുടെ സ്വഭാവമായ് ഒത്ത് പോകാൻ അദ്ദേഹത്തിൻ്റെ ഭാര്യ ആമിന കുട്ടിക്ക് ആയില്ല! അവർ പടിയിറങ്ങുമ്പോൾ ഹാജി തിരിച്ച് വിളിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു! പുകഞ കൊള്ളി പുറത്ത് എന്നതായിരുന്നു ഹാജിയുടെ നിലപാട്! മാത്രമല്ല കേസ് പറഞ് ഹാജി മകളെ പിടിച്ച് എടുക്കുകയും ചെയ്തു!
മകൾ ജീവിതത്തിൽ വന്നതോട് കൂടി ഹാജിയുടെ തോൽവികൾ വർദ്ധിക്കുകയായിരുന്നു! അവളുടെ കുഞ്ഞു കുഞ്ഞു വാശികൾ ഹാജിക്ക് അംഗീകരിച്ച് കൊടുക്കേണ്ടി വന്നു! ഹാജി രണ്ടാമത് കല്യാണം ഒന്നും കഴിച്ചില്ല! നസീമാനെ രണ്ടാനുമ്മ ഉപദ്രവിക്കും എന്നതായിരുന്നു ഹാജി കാരണം പറഞ്ഞത്! ഹാജിയുടെ ദൃഷ്ടിയിൽ രണ്ടാനുമ്മ ഇബിലീസിൻ്റെ പ്രതിനിധിയാണ് ! ഹാജി സ്കൂളിൽ തോൽക്കാൻ കാരണം രണ്ടാന്നുമ്മയെത്രെ!
ഹാജിക്ക് ഇല്ലാതെയായ കോളേജ് വിദ്യാഭസം എന്തായാലും മകൾക്ക് വേണമെന്ന് ഹാജി ഉറപ്പിച്ചു!
നസീമ കോളേജിൽ പോയി തുടങ്ങിയതോട് കൂടിയാണ് ഹാജി ശരിക്കും തോറ്റത് ! ഒന്നാമത്തേ പ്രശനം നസീമാക്ക് ഹാജിനെ പേടിയില്ല! ഭൂമി മലയാളത്തിലെ എല്ലാവർക്കും ഹാജി വലിയ ഗൗരകാരനാണ്! എന്നാൽ നസീമയുടെ മുൻപിൽ ഹാജി ഒരു എലിയാണ്! ഹാജിയുടെ നരച്ച താടിയിൽ പിടിച്ച് വലിക്കുക, ചെവിയിലേ രോമം പൊട്ടിക്കുക! ഇതൊക്കെയാണ് മൂപ്പരുടെ ഹോബികൾ !
വാസ്തവത്തിൽ ഹാജി ഈ കുസൃതി ആസ്വദിക്കുന്നുണ്ട്ന്ന് വേണം കരുതാൻ! രോമം പൊട്ടുന്ന വേദനയിലും ഹാജിയുടെ മുഖത്ത് ഒരു ചിരി കാണാം!
അവളുടെ ഉമ്മിച്ചിയുടെ വീട്ടിൽ പോകുന്ന അന്നാണ് ഹാജി ഏറേ അസ്വസ്ഥനാകുന്നത്!
ഒരിക്കൽ സസീമ ഹാജിയോട് ചോദിച്ചു!
" ഉമ്മിച്ചിയെ നമുക്ക് കൂട്ടികൊണ്ട് വന്നു കൂടെ "
ഹാജി ഗദ്ഗതത്തോടെ പറഞ്ഞു!
"ഓളേ മൂന്ന് മൊഴിയും ചൊല്ലിയതാണ്!"
മൂന്ന് മൊഴി ഒറ്റയടിക്ക് ചൊല്ലിയാൽ നിയമ സാധുതയില്ല!
നസീമ ഒരു തട വെച്ചു!
ഇജ്ജ് കിത്താബ് ഓതിയിട്ട് ഉണ്ട!
ഇല്ല! ഞാൻ വായിച്ചിട്ടുണ്ട്!
പുസ്തകങ്ങളിൽ പലതും പറയും !
ഇനി അവളെ കെട്ടണമെങ്കിൽ വേറേ ഒരാൾ കെട്ടണം,, മൊഴി ചൊല്ലണം......ക്ഷിപ്ര കോപികൾക്ക് പടച്ചവൻ കൊടുത്ത പണി !
ഹാജി നെടുവീർപ്പ് ഇട്ടു!........
നിക്കാഹ് സീരിയൽ പോലേ ഉമ്മച്ചിയെ ഒരു താൽകാലിക നിക്കാഹ് കഴിപ്പിച്ച് മൊഴിചൊല്ലിയാൽ! സസീമ വീണ്ടും സൊലൂഷൻ ഹാജിയുടെ മുൻപിൽ വെച്ചു!
സീരിയൽ അല്ല ജീവിതം! പടച്ചവനെ മക്കാർ ആകാൻ കഴിയില്ല!
ഹാജിയുടെ ഇമാൻ എന്നത് സത്യസന്ധമാണ്!
ഇനി ഈ വിഷയം വേണ്ട !ഹാജി കോലു മുറിച്ചു!
മതമൗലിക വാദിയ ഉപ്പയെ മകൾ തുറിച്ച് നോക്കി!
ഈ ഉപ്പയോട് എങ്ങനെയാണ് തൻ്റെ പ്രണയ വിഷയം പറയുക!
ഉപ്പയുടെ കാര്യസ്ഥനായിരുന്ന ചേക്കുട്ടി കാക്കയുടെ മകൻ ! നസീർക്ക! ആൾ എഞ്ചിനിയർ ബിരുദധാരിയാണ്! തന്നോടപ്പം വളരുകയും തന്നോടപ്പം പഠിക്കുകയും ചെയ്ത നസീർക്ക!
ഹാജി പൊട്ടി തെറിച്ചു ! സാധ്യമല്ല! തൻ്റെ കൊക്കിൽ ജീവിതം ഉള്ളിടതോളം നടക്കില്ല ഹാജി പ്രഖ്യാപിച്ചു!
ഹാജിയെ ഒരിക്കലെങ്കിലും തോറ്റ് കാണണം എന്നത് ആമിന കുട്ടിയുടെ ആഗ്രഹമായിരുന്നു...... ദുർവാശിയുടെ പേരിൽ തന്നെ ഉപേക്ഷിച്ച ഹാജി!
പണത്തിൻ്റെ ഹുങ്കിൽ മകളെ തന്നിൽ നിന്ന് തട്ടിപ്പറിച്ച ദുഷ്ടൻ...'...'
നിക്കാഹ് കഴിച്ച് കൊടുക്കുക എന്നത് വലിയ കടമ്പ കീറാമുട്ടിയായി.........
വാപ്പ ജീവിച്ചിരിക്കലെ സമ്മതമില്ലാതെ ഇസ്ലാമിൽ നിക്കാഹ് നടക്കില്ല!
ഹാജിയുടെ ചോറ് കുറെ തിന്നതാണ്! ഹാജി സമ്മതിച്ചാൽ എനിക്ക് സമ്മതം അയമുട്ടി നിലപാട് വ്യക്തമാക്കി!
ചർച്ചകൾ, വാദങ്ങൾ വാദ പ്രതിവാദങ്ങൾ!
ഹാജി അണുഇട മാറ്റമില്ല!
ഹലാല്ലാത്ത വിവാഹത്തിന് വരനും താൽപര്യമില്ല.........
നസീമ ഉമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി! അവൾ ഹാജിയെ വെറുത്തു.......
ഹോബിയസ് കോർപ്പസ് ഹർജി, എന്നെ ആരും തടവിൽ വെച്ചിട്ടില്ല എന്ന മൊഴിയോടെ അസാധുവായി...
നസീമയെ പൂർണ്ണമായും തിരിച്ച് പിടിച്ചതിൽ ആമിന സന്തോഷിച്ചു! ജീവിതത്തിൽ ഹാജി ഒരിക്കലെങ്കിലും തോറ്റിരിക്കുന്നു!
18 വയസ് എന്നത് ഒരു വൻമതിൽ ആണന്ന് ഹാജി തിരിച്ച് അറിഞ്ഞു! ഹാജി കൂടുതലായി ക്ഷീണിച്ചു ! 55 വയസ് കാരൻ ഹാജി തൊണ്ണൂറ് കാരനെ പോലേ മുരടിച്ചു! ഓജസ് പോയി! ആരോഗ്യം പോയി!
പുതിയതായി ചാർജ് എടുത്ത മുസ്ലിയാർ ഹാജിയെ കാണാർ വന്നു!
കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന മുസ്ലിയാർ!
"അന്ത്യനാളിൽ മകളോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ എന്ത് പറയും ഹാജിക്ക?"
"എൻ്റെ വാശി ജയിച്ചു എന്നു പറയുമോ?"
"കാര്യസ്ഥൻ്റ മകനായത് കൊണ്ട് കെട്ടിച്ച് കൊടുക്കില്ലന്ന് പറയുമോ?"
മനുഷ്യർ എല്ലാവരും തുല്യരാണന്ന് പഠിപ്പിച്ച
വിശ്വാസ സംഹിത വെച്ച് എങ്ങനെ പിടിച്ച് നിൽക്കും? ഹാജിയാരെ?
ഹാജിയാർ മുസ്ലിയാരെ ചോദ്യങ്ങളിൽ നിന്ന് തടയാൻ ശ്രമിച്ചങ്കിലും അദ്ദേഹത്തിൻ്റെ തീക്ഷണമായ കണ്ണുകൾ ഹാജിയാരെ നിഷ്ക്രിയനാക്കി........
മുസ്ലിലിയാരുടെ വാക്കുകൾ ഹാജിയുടെ ചുറ്റും ഇടിവെട്ടും പോലേ മുഴങ്ങി........
അവർ എങ്ങാനും ഹലാല്ലാത്ത വിവാഹം കഴിച്ചാൽ....... അതിൻ്റെ പേരിൽ അവൾ നരകത്തിലേക്ക് വലിച്ച് എറിയപ്പെട്ടാൽ?
ഹാജി തളർന്നിരുന്നു! വിശ്വാസവും വാശിയും നേർരേഖയിൽ ഹാജി പിടിവള്ളിക്ക് വേണ്ടി ചുറ്റും നോക്കി..........
വീടിനോട് ചേർന്നുള്ള പള്ളി സ്ഥലത്താണ് പന്തൽ ഇട്ടിരിക്കുന്നത്! അത്രയും വിശാലമായ പന്തൽ ഇടാൻ അവിടെയെ സ്ഥലമുള്ളു ! ഒപ്പന്നയുണ്ട് ,ഗാനമേളയുണ്ട് നാട്ടുകാരെ മുഴുവൻ ക്ഷണിച്ചിട്ടുണ്ട്! ഹാജി യാരെ ജീവിതത്തിൽ ഒരിക്കലെങ്കിലും തോൽപ്പിക്കാൻ കഴിഞിരിക്കുന്നു! ആ വാശിയുണ്ടായിരുന്നു. കല്യാണ പന്തലിലെ ഒരുക്കങ്ങൾക്ക് !
അടുക്കളയിൽ ചമ്രം പടിഞ് ഇരുന്ന് മൂക്കളയൊലിച്ച് ചോറ് തിന്നുന്ന നരുന്ത് ചെക്കനെ ആമിന ഓർത്തിടുത്തു! അവനെയിനി മരുമകൻ ആയി കാണണം....... "ഈ പെണ്ണ് "....... അവൾ ആരോട്ന്നില്ലാതെ പിറുപിറുത്തു......
സമയം പന്ത്രണ്ട് മണിയായിരിക്കുന്നു! പന്തൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു! ആഹാരം വിളമ്പുന്നവർ, ഒരുക്കുന്നവർ ആകെ ജഗപൊക !
നിക്കാഹിന് നിശ്ചയിച്ച സമയം കഴിഞ് അര മണിക്കൂർ കഴിഞിരിക്കുന്നു ഹാജി ഇത് വരെ എത്തിയിട്ടില്ല! ഹാജി ചതിക്കുമോ? വിവാഹം അലങ്കോലമാകുമോ? ബദൽ മാർഗത്തേക്കുറിച്ച് ചിലരെങ്കിലും ചർച്ച തുടങ്ങി!
ഹാജി ചതിക്കില്ല , ഹിറ്റ്ലർ എന്ന് വിളിപ്പേര് ഉണ്ടങ്കിലും വാക്ക് പറഞ്ഞാൽ വാക്ക് ആണ് !
ഹാജിയെ അറിയുന്നവർ ഉറപ്പ് പറഞ്ഞു....... മുസ്ലിയാർ വീണ്ടും clock ലേക്ക് നോക്കി നെടുവീർപ്പിട്ടു !
പള്ളി പറമ്പിൽ വലിയ തിരക്ക് ആയിരിക്കുന്നു! ഒരാൾക്ക് മാത്രം നടക്കാനുള്ള ചെറിയ വഴികൾ......തിക്ക് തിരക്കും മൂലം കൈ വഴികൾ നിറഞ് ഒഴുകി..... ഖബറിൽ ചവിട്ടരുത് ചിലർ ഓർമ്മിപ്പിച്ചു....... പിടി മണ്ണ് ഇട്ടവർ തിരിച്ച് നടക്കണം ചിലർ ഒച്ച വെച്ചു!
എന്തായിരുന്നു കാരണം!?
ഒന്നുമുണ്ടായിരുന്നില്ല! മകളുടെ നിക്കാഹിന് ഒരിങ്ങി ഇറങ്ങിയതാണ്........ കുഴഞ് വീണു........ ആശ്പത്രിയിൽ എത്തിയപ്പോഴേക്കും..........
" മകളുടെ നിക്കാഹിൽ പങ്ക് എടുക്കൽ ഒരു യോഗമാണേ? അതിന് ഒരു ഭാഗ്യം കൂടി വേണം"
"ഹിറ്റ്ലർ ആണ് എത്രെ ഹിറ്റ്ലർ....... എന്ത് നേടി "
മുറുമുറുപ്പുകൾ, കുറ്റപ്പെടുത്തുലുകൾ
ഖബർസ്ഥാനിൽ പോലും അവസാനിക്കാത്ത വിമർശനങ്ങൾ.........
ഇതിനിടയിൽ ആരോ' വിളിച്ച് പറയുന്നുണ്ടായിരുന്നു! ആരും പോകരുത് കല്യാണ പന്തലിൽ വരണം........ അമിനത്താടെ ബിരിയാണി വെയ്സ്റ്റ് ആകരുത്......,.,
ആളുകൾ ഉറുമ്പുകളെ പോലേ വരിവരിയായി ഖബർസ്ഥാനിൽ നിന്ന് കല്ല്യാണ പന്തലിലേക്ക് ഒഴുകി ചിലർ അവിടെ നിന്ന് ഖബർ സ്ഥാനിലേക്കും...... അവസാനിക്കാത്ത ഒഴുക്കുകൾ അറ്റമില്ലാത്ത വരികൾ..........
29/09/2023
തേവിടിശ്ശി കയ്യുമ്മ!
തേവിടിശ്ശി കയ്യുമ്മ!(കഥ)
അയമുട്ടി ഹാജിയുടെ മകൻ ഡോക്ടർ ആയിരിക്കുന്നു!
വെറും ഡോക്ടർ അല്ല ദേശിയ തലത്തിൽ ഒന്നാം റാങ്ക് നേടി പാസായ ഡോക്ടർ !
ബന്ധുകളുടെ സ്റ്റാറ്റസ് ഒക്കെ അയമുട്ടി ഹാജിയുടെ മകൻ്റ പടം!
വാർത്ത കണ്ട ചിലർ പിറുപിറുത്തു! ആറ് പ്രാവശ്യം എസ് .എസ് എൽ സി എഴുതി തോറ്റയാളാണ് അയമുട്ടി ഹാജി!
ചിലരുടെ പരിഹാസം ഒക്കെ അയമുട്ടി ഹാജിയുടെ ചെവിട്ടിലും എത്തി!
അയമുട്ടി ഹാജി ചിരിച്ചതേയുള്ളു !
ആറ് പ്രാവശ്യം ടടLC തോറ്റ അയമുട്ടി ഹാജിയെ ആളുകൾക് നല്ല ഓർമ്മയാണ്!
എന്നാൽ ചെറുപ്പ കാലത്ത് ഓട്ടമത്സരത്തിൽ ഒന്നാമനായിരുന്ന അയമുട്ടി, സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാമ്മൻ! അതൊന്നും കൂടെ നടന്നവർക്ക് പോലും ഓർമ്മയില്ല പിന്നെയല്ലെ നാട്ടുകാർക്ക് !
ദുനിയാവ് മുഴുവൻ സ്വത്ത് ഉള്ള ബീരാൻ ഹാജിയുടെ മകനാണ് അയമുട്ടി! പറമ്പ് മുഴുവൻ തേങ്ങ, നെല്ല്....... പത്തായം നിറഞ്ഞിരിക്കുന്നു.......
.എന്നിട്ടും അയമുട്ടി ജീവിച്ചത് ദരിദ്രനായിട്ടാണ്
കർശനകാരനായ പിതാവ്! വാസ്തവത്തിൻ ബീരാൻ ഹാജിയുടെ ആദ്യ ഭാര്യയിൽ ഉള്ള ആൾ ആണ് അയമുട്ടി!
ആദ്യ ഭാര്യക്ക് എന്തോ അവിഹിതം ഉണ്ടന്ന് ബിരാൻ ഹാജിക്ക് സംശയം, താമസിച്ചിച്ചില്ല മുന്ന് നാല് കുട്ടികളെ പെറ്റ് നടു വളഞ് പോയ കയ്യുമ്മയെ കളയാൻ നിമിഷം പോലും വേണ്ടി വന്നില്ല!
ദീനിൽ അത് അതിന് വകുപ്പ് ഉണ്ടന്ന് ബീരാൻ ഹാജി!
ആരുടെ കൂടെ നിൽക്കണമെന്ന് അറിയാത്ത അയമുട്ടി !
സ്വത്തും മുതലും കുന്നുകൂടിയിട്ടുള്ള ബിരാൻഹാജിയുടെ കൂടെ നിൽക്കണോ!
നാല് അഞ്ച് മക്കളെ പെറ്റ് നടുവൊടിഞ് ക്ഷീണിച്ച എല്ലും തോലുമായ ഉമ്മയുടെ കൂടെ നിൽക്കണോ?
ഹാജിയുടെ പളപളപ്പ് അയമുട്ടി വേണ്ടന്ന് വെച്ചു!
ഉമ്മയുടെ കൂടെ പോകണം എന്ന് കോടതിയിൽ അയമുട്ടി നിലപാട് എടുത്തപ്പോൾ........ ബീരാൻ ഹാജി പിറുപിറുത്തു ........
കുരുത്തം കെട്ടവൻ!'
സ്കോളർഷിപ്പും, ഓട്ടമത്സരവും അയമുട്ടി മറന്നു........
തേവിടിശ്ശി ഉമ്മയുടെ മകൻ !
ഏത് വളർച്ചയേയും ഇല്ലാതെയാക്കാൻ അത് മതിയായിരുന്നു!
പിന്നീട് ബോംബയിലേ ഹോട്ടലുകളിൽ ക്ലീനർ, സപ്ലയർ, ഡ്രൈവർ.....etc
ഒടുവിൽ ഗൾഫിൽ!
കിട്ടിയതൊക്കെ അയമുട്ടി കൂട്ടി വെച്ചു!
വലിയ സമ്പനനായി !
അയമുട്ടി ഹാജിയായി.......
തന്നെ തള്ളി പറഞവരെ ഹാജി ചേർത്ത് പിടിച്ച് കൊണ്ട് ഹാജി മാതൃകയാകുമ്പോഴും
ഹാജി ചിരിക്കുകയായിരുന്നു!
മധുര പ്രതികാരത്തിൻ്റെ ചിരി.........
ഈ അവാർഡ് മകന് വേണ്ടി തനിക്ക് ഏറ്റ് വാങ്ങാൻ കഴിഞങ്കിൽ'.........
പെട്ടന്ന് സ്റ്റേജിൽ നിന്ന് അയമുട്ടി ഹാജി .... അയമുട്ടി ഹാജി..... ഹാജി എന്ന അനൗൺസ് മുഴങ്ങി.'...... തൻ്റെ അവാർഡ് തൻ്റെ ഉമ്മ ഏറ്റ് വാങ്ങണം എന്ന് ഹാജിയുടെ മകൻ സക്കീർ ഹുസൈൻ നിലപാട് എടുത്തിരിക്കുന്നു!
സകീർ ഹുസൈന് ന്യായമുണ്ടായിരുന്നു! സയൻസിൽ ബിരുദമുണ്ടായിരുന്ന ഉമ്മയുണ്ടായത് കൊണ്ടാണ് തനിക്ക് റാങ്ക് നേടാൻ കഴിഞത്! സംശയങ്ങൾ ദുരീകരിക്കാൻ ഉമ്മക്ക് മാത്രമേ കഴിയുകയായിരുന്നുള്ളു, പത്താം ക്ലാസ്സ് ആറ് പ്രാവശ്യം തോറ്റ ഉപ്പാക്ക് അതിന് കഴിയില്ല! ഉപ്പ പഠനത്തിന് പണം തന്നിരുന്ന കാര്യം അവൻ സ്മരിച്ചത് ഇങ്ങനെയാണ്! ഉപ്പ വീടിൻ്റ ATM ആണ് !
ഹാജിക്ക് തൻ്റെ സമ്പത്തിനോട് അറപ്പ് തോന്നിയ വാക്കുകൾ.......
തന്നെ തന്നെ തിരിഞ്ഞ് നോക്കി സ്റ്റേജിലേക്ക് കയറി പോകുന്ന ഉമ്മുകുൽസുവിനെ ഹാജി വെറുതെ നോക്കി നിന്നു !.
പ്രീഡിഗ്രിക്ക് ക്ലാസ്സ് ഉണ്ടായിട്ടും, പഠനം തുടരാനാവാതെ വീട്ടിൽ പുര നിറഞ് നിൽക്കുന്ന ആറ് പെൺകുട്ടികളിൽ മൂത്തവളായ ഒസ്സാൻ കാദറിൻ്റെ മകൾ ഉമ്മുകുൽസു !
ഞാൻ Mscയാണ്! പെണ്ണ് കാണാൻ ചെന്നപ്പോൾ അയമുട്ടിയുടെ ആദ്യവർത്തമാനം ഇങ്ങനെയായിരുന്നു!
Msc ഉമ്മുകുൽസിവിൻ്റെ കണ്ണിൽ കൗതകം!
അയമുട്ടി പെട്ടന്ന് തന്നെ വിശദീകരണ കുറിപ്പ് ഇറക്കി!
SSLC മാർച്ച് സെപ്തമ്പർ കോഴ്സ്!
ഇനിയൊരു "Msc"ക്കാരൻ ഈ വീട്ടിൽ ഉണ്ടാവരുതെന്ന് അയമുട്ടിയുടെ നിർബന്ധമായിരുന്നു! അത്കൊണ്ട് തന്നെയാണ് ഹാജി തന്നെ മുൻകൈ എടുത്ത് ഭാര്യയെ ബിരുദധാരിയാക്കിയതും...
ആൾകൂട്ടത്തിൽ നിന്ന് ഹാജിയാർ മെല്ലെ ഇറങ്ങി നടന്നു.......
കാറിൽ ഇരിക്കുമ്പോൾ, ഹാജിയാരുടെ കൈകളിൽ പരുപരുത്ത, കരസപർശനം!
പ്ലേറ്റ്, പാത്രവും മോറി കാര് ഇരുമ്പ് പോലയായ കൈ ആയിട്ടും! ആസ്പർശനം ഹാജി തിരിച്ച് അറിഞു! കയ്യുമ്മ!
തേവിടിശ്ശി കയ്യുമ്മ!
ഹാജി മൊബൈൽ എടുത്ത് സ്റ്റാറ്റസ് ഇട്ടു!
" തേവിടിശ്ശി കയ്യുമ്മ" എൻ്റെ ഹീറോയിൻ"
തൻ്റെ സ്റ്റാറ്റസ് നോക്കി ചിരിക്കുന്ന കയ്യുമ്മയെ നോക്കി ഹാജി പറഞ്ഞു !
അക്ഷരം തിരിയാത്ത കയ്യുമ്മ ! ഈ കമൻ്റിൻ്റ ഐശ്വര്യം..........
http://kannazhuth.blogspot.com/?m=0
26/09/2023
ആശംസകൾ .....മീമിക്കുഞ്ഞി ഫാമിലി ട്രി
രണ്ട് കൊല്ലം മുമ്പ് ദുബായ് എയർപോർട്ടിൽ വെച്ച് ഒരു പെൺകുട്ടി എന്നെ ശ്രദ്ധിക്കുന്നതായി തോന്നി, ഇബിലീസ് മനുഷ്യരുടെ രക്തധമനിയിലുടെ സഞ്ചരിക്കുമെന്ന് പറഞപോലേയാണ് ദേവയിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്ഥിതി!
ദുബായിൽ എവിടെയും നിങ്ങൾ ഒരു ദേവകാരനെ കണ്ടുമുട്ടിയിരിക്കും!' അത് പോലേ എവിടെയൊ കണ്ടുമുട്ടിയ പെൺകുട്ടിയായിരിക്കും അത് എന്ന് കരുതി ഞാൻ ഒന്നു ചിരിച്ച് കാട്ടി!
എവിടെയോ കണ്ട് മറന്ന പോലേ ഒരു ഉൾവിളി എന്നിൽ നിന്ന് ഉണ്ടായി!'
പെട്ടന്ന് പെൺകുട്ടി എന്നോട് വന്ന് ചോദിച്ചു!
സുൽഫിക്കയുടെ ഇക്കയല്ലെ? എന്നെ അറിയുമോ?
കണക്ക് മാഷ് 9 തിൻ്റ ഗുണന പട്ടിക ചോദിച്ച പോലേ! എനിക്ക് അറിയാം ! ഇപ്പോ ഓർമ്മ വരുന്നില്ല എന്ന രീതിയിൽ ഞാൻ സൈക്കിളിൽ നിന്ന് വീണ പോലേ ഒരു ചിരി ചിരിച്ചു........
ഞാൻ താഹിറയുടെ മകൾ ആണ് !
പെട്ടന്ന് എൻ്റെ കുട്ടികാലം മിന്നൽ പോലേ ഓടി വന്നു! എൻ്റെ വെല്ലുമ്മയുടെ വീട് ആണ് കടമ്പോട്ട് ! മൂന്ന് ആങ്ങളമാർക്കുള്ള ഏക പെങ്ങൾ ആണ് എൻ്റെ വെല്ലുമ്മ! മാണ്യക്കത്തിന് സർപ്പം കാവൽ നിൽക്കുന്നത് പോലേ അവർ വെല്യമ്മയെ സംരക്ഷിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്നു! ആ സ്നേഹം വെല്യുമ്മയുടെ മക്കളും ,പേരക്കിടാങ്ങൾ എന്ന നിലയിൽ ഒരു കൈവഴി പോലേ ഞങ്ങളിലേക്ക് കൂടി ഒഴുകിയെത്തിയിരുന്നു!
അതിവിശാലമായ പറമ്പിൽ മുന്ന് വീടുകൾ അകാലത്ത് കടമ്പോട്ട് ഫാമലിയുടെ പ്രതാപം വിളിചോദികൊണ്ട് നിന്നിരുന്നു!
എൻ്റെ വീട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പോട്ട് എത്താം ! സ്കുളിന് അവധിയായാൽ ഞങ്ങൾ കടമ്പോട്ട് എത്തും!
നാടകം, സിനിമ ,നീന്തൽ കളി എന്തിന് ചീട്ട് കളി വരെ പഠിക്കാൻ കടമ്പോട്ട് ചെന്നാൽ മതി! ആണും പെണ്ണുമായി നിരവധി പേരാണ് മൂന്ന് വീടുകളായി കടംബോട്ട് ഉള്ളത് !
കടംബോട്ട് പോകുക എന്നത് ഒരു ഉത്സവ പ്രതീതിയാണ് അക്കാലത്ത്! രാവിലേ മുതൽ വൈകുനേരം വരെ മൂന്ന് വീട്ടിലും കറങ്ങിയിട്ട് ഫുഡ് കഴിക്കാൻ നേരം ഞാൻ മെല്ലെ നടുവിലേക്ക് സ്കൂട്ടാവുന്ന സൂത്രപണിയും എൻ്റെ കൈൽ ഉണ്ട്! പൊരിച്ചതും ചിക്കിയതുമായ വിഭവങ്ങൾ അന്നും ഇന്നും വീക്ക്നെസ് തന്നെ അതാണ് ആ സ്കൂട്ടാവുനുള്ള കാരണവും
ആ കടമ്പോട്ട് തറവാട്ടിലെ മാമയുടെ മകളാണ് താഹിറ! അന്ന് കടമ്പോട്ട് പോയാൽ പുല്ല് പറിക്കാൻ പോകുന്ന പതിവ് ഉണ്ട്, നെസികഞ്ഞുമ്മ ,സൂറ കുഞ്ഞുമ്മ, താഹിറ എന്നിവരാണ് പുല്ലുപറിയുടെ താരങ്ങൾ ഞാൻ ഇവരുടെ കൂടെ പുല്ല് പറിക്കാനും കൂടും, വീട്ടിൽ ആറേഴ് പശു അക്കാലത്ത് ഉണ്ടങ്കിലും പുല്ല് പറിക്കാൻ ഒന്നും എന്നെ കിട്ടില്ല, 25 ഫൈസ വാപ്പ കൈകൂലി തന്നിട്ട് ആണ് വല്ലപ്പോഴും പുല്ല് പറിക്കുന്നത് തന്നെ!
ഇത് കൂടാതെ വാപ്പയുടെ ഒരു കമൻ്റ് മുണ്ട്
" യൂസഫേ ഇവിടെ ആരും ഇല്ലാത്തപ്പോൾ പശു പുല്ല് ചോദിച്ചാൽ കൊടുത്തേക്കണേ! "
പക്ഷേ കടംബോട്ട് പോയാൽ പാടത്ത് കൂട്ടം കൂടി നടന്നുള്ള പുല്ല് പറിപോലും ആഘോഷവും ആഹ്ലദവും തന്നെ!.........
കാലങ്ങൾ കഴിഞ്ഞു, എല്ലാവരെയും കല്യാണം കഴിച്ച് പോയി! ജീവിതമാർഗം തേടി പലരും ഗൾഫിൽ പോയി! ചിലർ നാട്ടിൽ തന്നെ ജോലിയുമായി തിരക്കിലായി!
കുട്ടികാലം എന്ന മനോഹര കാലം ജീവിതത്തിൽ നിന്ന് അടർന്ന് വീണത്പോലും പലരും അറിഞ്ഞില്ല!
നേരത്തേ പറഞ താഹിറയുടെ മകളാണ് ഇപ്പോൾ എന്നെ അപരിചിതനെ പോലേ പരിചയപെട്ടത്! ഒരു പക്ഷേ അകാലത്ത് അടുത്ത തലമുറ പരസ്പരം അറിയാത്ത വിധത്തിൽ അകന്ന് പോകും എന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല! കാലം രക്തബന്ധങളിലും, സൗഹൃദത്തിലും ഏൽപ്പിക്കുന്ന പരിക്ക് നിസാരമല്ല!
ഇപ്പോൾ ഇത് എഴുതാൻ കാരണം കടംബോട്ടെ ഇപ്പോഴത്തേ കാർന്നവർ സിദ്ധുമാമ്മയുടെ നേതൃത്വത്തിൽ ഒരു "മീമ്മി കുഞ്ഞി ഫാമിലി ട്രീ" ചേർത്തു പിടിക്കലും, കുടുബ കൂട്ടായ്മ്മയും നടക്കുന്നു എന്നറിഞ്ഞത് കൊണ്ടാണ്!
പെരുവിരലും ,നടുവിരലും ഉയർത്തി, കൂടുബബന്ധം ചേർക്കുന്നവനും ,ഞാനും മഹശറിയിൽ ഇത്പോലേയെന്ന് പഠിപ്പിച്ച പ്രവാചക വചനം ഈ കൂട്ടായമയുടെ ആകേ തുകയാകട്ടെ എന്ന പ്രാർത്ഥനയോടെയും ........കണ്ണ് അകന്നാൽ കൽബ് അകലും എന്നത് കേവലം ഒരു പഴമൊഴിമാത്രമല്ലന്ന് ജീവിതം കൊണ്ട് ബോധ്യപെട്ട ഈ വീനീതൻ്റെ സകല ആശംസകളും ,അഭിവാദ്യങ്ങളും ഈ കൂട്ടായ്മ്മക്ക് നേരുന്നു!
സസ്നേഹം
യൂസഫ് കണ്ണെഴുത്ത്!
http://kannazhuth.blogspot.com/?m=0